Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:28 AM IST Updated On
date_range 6 Jan 2021 5:28 AM ISTറോഡിെൻറ മധ്യഭാഗത്ത് കുഴി; അപകട ഭീഷണി
text_fieldsbookmark_border
റോഡിൻെറ മധ്യഭാഗത്ത് കുഴി; അപകട ഭീഷണി അടിമാലി: റോഡിൻെറ മധ്യഭാഗത്തുണ്ടായ കുഴി അപകട ഭീഷണിയായി മാറി. എല്ലക്കൽ-രാജാക്കാട് റോഡിൽ തേക്കുംകാനത്ത് കുത്തിറക്കത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. ടാറിങ്ങിൻെറ അടിവശത്തെ കലുങ്കിൻെറ സ്ലാബ് തകർന്നതോടെയാണ് കുഴി ഉണ്ടായിരിക്കുന്നത്. തേക്കിൻകാനത്തെ അപകടവളവായ കാഞ്ഞിരവളവിൻെറ സമീപമാണ് ഈ കുഴിയെന്നതും അപകടസാധ്യത വർധിപ്പിക്കുന്നു. റോഡിൽനിന്ന് നോക്കിയാൽ രണ്ടു മീറ്ററോളം താഴ്ചയിൽ കുഴി കാണാം. കൊടുംവളവിലും കുത്തിറക്കത്തിലുമായതിനാൽ വളരെ അടുത്ത് എത്തിയതിന് ശേഷം മാത്രമേ കുഴി കാണാൻ ഡ്രൈവർമാർക്ക് കഴിയൂ. നിലവിൽ അപകടസൂചന നൽകുന്നതിന് രണ്ടു കമ്പും റിബണും നാട്ടിയിരിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഇറക്കമിറങ്ങിവന്ന നിരവധി ചെറുവാഹനങ്ങൾ കുഴിയിൽ ചാടി ചെറിയ അപകടങ്ങൾ സംഭവിച്ചുകഴിഞ്ഞു. ഈ റോഡ് പുതുക്കിപ്പണിതിട്ട് ഏതാനും മാസങ്ങൾ മാത്രമേ കഴിഞ്ഞുള്ളൂ. അപകട കാരണമാകുന്ന ഈ കലുങ്കിൻെറ സ്ലാബിൻെറ പണി അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. റോഡില്ല; കാന്താരിക്കവല മുതൽ പൊട്ടൻകാട് വരെ അടിമാലി: ബൈസൺവാലി പഞ്ചായത്തിലെ 12ാം വാർഡിൽ കാന്താരിപടി മുതൽ പൊട്ടൻകാട് വരെ രണ്ടു കിലോമീറ്റർ റോഡ് ടാറിങ് പൊളിഞ്ഞ് കാൽനടപോലും അസാധ്യമായിട്ട് വർഷങ്ങൾ. ഹൈറേഞ്ചിൽ ജനങ്ങൾ കുടിയേറ്റം നടത്തിയ കാലത്ത് മുല്ലക്കാനം, രാജാക്കാട്, കൊച്ചുമുല്ലക്കാനം, കൊച്ചുപ്പ്, ജോസ്ഗിരി തുടങ്ങിയ മേഖലകളിൽ ഉണ്ടായിരുന്ന വന്മരങ്ങൾ സർക്കാർ ലേലം ചെയ്തു. ഇതിനെ തുടർന്ന് തടി കച്ചവടക്കാർ ലോറിയിൽ തടികൊണ്ടുപോകുന്നതിനായി നിർമിച്ചതാണ് ഈ റോഡ്. പിന്നീട് പലതവണയായി പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയിരുന്നു. കാന്താരിക്കവല മുതൽ പൊട്ടൻകാട് വരെയുള്ള ഈ റോഡിന് സമീപങ്ങളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. എന്നാൽ, പിന്നീട് അറ്റകുറ്റപ്പണി യഥാസമയം നടത്താതെ റോഡ് തകർന്ന് ഓട്ടോകൾ പോലും പോകാൻ പറ്റാത്ത വിധം നശിച്ചു. ആദ്യകാലത്ത് എല്ലക്കല്ലിൽ മുതിരപ്പുഴയാറിന് കുറുകെ കെ.എൽ.ഡി.എം.എം ബോർഡ് പാലം നിർമിക്കുന്നതിന് മുമ്പ് കുഞ്ചിത്തണ്ണി, ഇരുപതേക്കർ, ആനച്ചാൽ, പൊട്ടൻകാട്, ടീകമ്പിനി, ബൈസൺവാലി ഭാഗത്തുള്ള ജനങ്ങൾ രാജാക്കാടിന് വാഹനത്തിലും നടന്നുമായി പോയിരുന്നത് ഈ വഴിയിലൂടെയാണ്. മഴക്കാലത്ത് മണ്ണിടിഞ്ഞും മരങ്ങൾ വീണും സ്ഥിരം ഗതാഗത തടസ്സമുണ്ടാവുന്ന എല്ലക്കൽ, - കുഞ്ചിത്തണ്ണി റോഡിലെ ഗതാഗതം തിരിച്ചുവിടുന്നത് ഈ വഴിയിലൂടെയാണ്. ജില്ലയിൽ മാങ്കുളം ഭാഗത്തുനിന്ന് ആരംഭിച്ച് മുണ്ടക്കയത്ത് എത്തുന്ന നിർദിഷ്ട മലയോര ഹൈവേ കുഞ്ചിത്തണ്ണി ഫെഡറൽബാങ്ക് കവലയിൽനിന്ന് പാലം കടന്ന് ബൈസൺവാലി പഞ്ചായത്തിലെ കാന്താരിപ്പടി, കൊച്ചറയ്ക്കൽപ്പടി, ഉപ്പാർ വഴി എല്ലക്കൽ പാലത്തിലെത്തുന്ന രീതിയിൽ തിരിച്ചുവിട്ടാൽ ഈ പ്രദേശത്തെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാവും. എല്ലക്കൽ- കുഞ്ചിത്തണ്ണി റോഡിൽ ഗതാഗത തടസ്സമുണ്ടാവുമ്പോൾ സമാന്തര റോഡായി ഉപയോഗിക്കുകയും ചെയ്യാം. ഇപ്പോൾ റോഡിലെ വലിയ കുഴികളിൽ ഇരുചക്രവാഹനയാത്രക്കാർ മറിഞ്ഞുവീഴുന്നത് സ്ഥിരം കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story