Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാർഷിക മേള: തെങ്ങും...

കാർഷിക മേള: തെങ്ങും ഇടവിളകളും സെമിനാർ ഇന്ന്

text_fields
bookmark_border
തൊടുപുഴ: ഗാന്ധിജി സ്​റ്റഡി സൻെറർ കാർഷികമേളയോട്​ അനുബന്ധിച്ച് ചൊവ്വാഴ്​ച ഉച്ചക്ക്​ 2.30ന് തെങ്ങും ഇടവിളകളും എന്ന വിഷയത്തിൽ സെമിനാർ വെങ്ങല്ലൂർ-മങ്ങാട്ടുകവല ബൈപാസിലുള്ള കാഡ്​സ്​​ വില്ലേജ് സ്​ക്വയറിൽ നടക്കും. സെമിനാറിൻെറ ഉദ്ഘാടനം അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്​ ​നിർവഹിക്കും. എം.ജി യൂനിവേഴ്​സിറ്റി മുൻ വൈസ്​ ചാൻസലർ ഡോ. സിറിയക് തോമസ്​ അധ്യക്ഷതവഹിക്കും. സി.പി.സി.ആർ.ഐ പ്രിൻസിപ്പൽ സയൻറിസ്​റ്റുമാരായ ഡോ. റെജി ജേക്കബ് തോമസ്​, ഡോ. എ. അബ്​ദുൽ ഹാരിസ്​, ഡോ. പി.ഡി. പുഷ്പലത (പ്രഫ. ഹെഡ്, കണ്ണാറ വാഴ ഗവേഷണ കേന്ദ്രം), ഡോ. സി.ജി. സുജ (സി.ടി.സി.ആർ.ഐ), വി.സി. സെബാസ്​റ്റ്യൻ (ഹോംേഗ്രാൺ) എന്നിവർ പങ്കെടുക്കും. കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്ക്​ -സെമിനാർ നാളെ തൊടുപുഴ: ഗാന്ധിജി സ്​റ്റഡി സൻെറർ കാർഷിക മേളയോടനുബന്ധിച്ച് ജില്ലയിലെ ത്രിതല പഞ്ചായത്ത്​ അംഗങ്ങളുടെ സംഗമവും അധികാര വികേന്ദ്രീകരണവും കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്കും സെമിനാറി​ൻെറ ഉദ്ഘാടനവും ബുധനാഴ്​ച രണ്ടിന് ന്യൂമാൻ കോളജ് അങ്കണത്തിൽ നടക്കും. മുഖ്യമന്ത്രി പഞ്ചായത്ത്​ അംഗങ്ങളുമായി ബുധനാഴ്​ച രാവിലെ ഓൺലൈൻ മീറ്റിങ്​ നടത്തുന്നതിനാൽ രാവിലെ നടത്താൻ നിശ്ചയിച്ച സെമിനാർ ഉച്ചക്ക്​ രണ്ടിലേക്ക്​ മാറ്റി. സെമിനാറി​ൻെറ ഉദ്ഘാടനം പി.സി. സിറിയക് നിർവഹിക്കും. സാമ്പത്തിക വിദഗ്​ധ ഡോ. മേരി ജോർജ് മുഖ്യപ്രഭാഷണം നടത്തും. വൈകീട്ട് നാലിന് സമാപന സമ്മേളനം സിനിമ നടി മഞ്ജുവാര്യർ ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചിന് പത്മശ്രീ പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ചെണ്ടമേളം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story