Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവെള്ളത്തിന്​...

വെള്ളത്തിന്​ നെട്ടോട്ടമോടി ജനം; പാഴായി കുടിവെള്ളപദ്ധതികൾ

text_fields
bookmark_border
അടിമാലി: കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന നാട്ടിൽ നവീകരണമില്ലാതെ തകർന്ന​ുകിടക്കുന്നത് നൂറുകണക്കിന് കുടിവെള്ള പദ്ധതികൾ. അടിമാലി-ദേവികുളം ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിൽ 18 പഞ്ചായത്തുകളിലായി ഏകദേശം 2100 ജലസേചന പദ്ധതികളാണ് ഉപയോഗമില്ലാതെ കിടക്കുന്നത്. ഉപയോഗമില്ലാത്ത കുഴൽ ക്കിണറുകളുടെ കണക്ക് വേറെയും. പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ജലനിധി, ജപ്പാൻ കുടിവെള്ള പദ്ധതി ഉൾപ്പെടെ പരാജയമാണ്. വേനൽ കനത്തതോടെ പല മേഖലയും വരൾച്ചയുടെ പിടിയിലാണ്. കോവിലൂർ പോലെയുള്ള മേഖലയിൽ ഇപ്പോൾതന്നെ ജനം കുടിവെള്ളത്തിന്​ പരക്കംപായുന്നു. ജലസേചന വകുപ്പ് ദേവികുളം താലൂക്കിൽ 200ലേറെ വൻകുളങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ തീർത്തിട്ടുണ്ട്. സ്വകാര്യ വ്യക്തികളുടെ എലക്കാടുകളിലും തേയിലത്തോട്ടങ്ങളിലുമാണ് ഇവയിൽ ഭൂരിഭാഗങ്ങളും. ഇതൊക്കെ സ്വകാര്യ വ്യക്തികൾ സ്വന്തമാക്കിവെച്ചിരിക്കുന്നു. മറ്റിടങ്ങളിൽ വെള്ളമില്ലാതെ നിരവധി കുളങ്ങൾ കിടക്കുന്നു. വെള്ളമുണ്ടെങ്കിലും ഉപയോഗിക്കാൻ കഴിയാത്തവയും ധാരാളം. വേനൽ കടുത്തതോടെ കുളങ്ങളിൽ പ്രവർത്തിച്ചിരുന്ന പമ്പ് ഹൗസുകളുടെ പ്രവർത്തനവും ഭൂരിഭാഗം നിലച്ചുകഴിഞ്ഞു. 22 വാർഡുകളിലായി പതിനഞ്ചോളം കുളങ്ങളുള്ള അടിമാലി പഞ്ചായത്തിൽ ഭൂരിഭാഗവും പായലും ചളിയും നിറഞ്ഞ് നാശോന്മുഖമായിട്ട്​ വർഷങ്ങളായി. ഗ്രാമീണ മേഖലകളിലെ ജലക്ഷാമം പരിഹരിക്കാൻ തദ്ദേശീയ േസ്രാതസ്സുകൾ നവീകരിച്ച് സംരക്ഷിക്കണമെന്ന നിർദേശങ്ങൾ പഞ്ചായത്തുകൾ പാലിക്കാത്തതാണ് കുളങ്ങളുടെ ദുരവസ്ഥക്ക് കാരണം. വേനലെത്തിയാൽ താലൂക്കിൽ ആദ്യം ടാങ്കറിൽ വെള്ളമെത്തിക്കേണ്ടിവരുന്ന സ്ഥലങ്ങളുടെ കണക്കെടുപ്പ് പഞ്ചായത്തുകൾ ആരംഭിച്ചുകഴിഞ്ഞു. എന്നാൽ, നിസ്സാര പ്രശ്നങ്ങളുടെ പേരിൽ മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പുനഃസ്ഥാപിക്കാൻ നടപടിയില്ല. കൊന്നത്തടി, വെള്ളത്തൂവൽ, വട്ടവട, കാന്തലൂർ, മറയൂർ പഞ്ചായത്തുകളിലെ സ്ഥിതിയും വിഭിന്നമല്ല. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെക്കൊണ്ടുള്ള ചളിയെടുപ്പ് മാത്രമാണ് നവീകരണത്തിൻെറ പേരിൽ നടക്കുന്നത്. വികസനപദ്ധതികളുടെ മറവിൽ അനാവശ്യ നിർമാണപ്രവർത്തനങ്ങൾ നടത്താൻ തിടുക്കംകാട്ടുന്ന തദ്ദേശസ്ഥാപനങ്ങൾ ജല​േസ്രാതസ്സുകളുടെ കാര്യം വിസ്​മരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾക്ക് ഇടയാക്കിയേക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story