Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2021 5:28 AM IST Updated On
date_range 5 Jan 2021 5:28 AM ISTകോളജുകൾ തുറന്നു; അകലംപാലിച്ച്
text_fieldsbookmark_border
തൊടുപുഴ: കോവിഡ് ആശങ്കയിൽ അടഞ്ഞുകിടന്ന ജില്ലയിലെ കോളജുകൾ തിങ്കളാഴ്ച തുറന്നതോടെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷത്തോടെയാണ് വിദ്യാർഥികൾ തിങ്കളാഴ്ച കലാലയത്തിൻെറ പടികയറിയത്. മാസങ്ങൾ നീണ്ട കാത്തിരിപ്പിനുശേഷം തങ്ങളുടെ സുഹൃത്തുക്കളെയും അധ്യാപകരെയും കണ്ട സന്തോഷമായി അവരുടെ മുഖങ്ങളിലെല്ലാം. കോവിഡ് മനദണ്ഡങ്ങൾ പാലിച്ചായിരുന്നു കോളജുകളുടെ പ്രവർത്തനം. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചുമാണ് വിദ്യാർഥികൾ കോളജിലെത്തിയത്. അവസാനവർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്കാണ് തിങ്കളാഴ്ച ക്ലാസുകൾ ആരംഭിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ലാസുകൾ ആരംഭിക്കുന്നതിനെപ്പറ്റിയും ഓൺലൈൻ ക്ലാസുകളെപ്പറ്റിയും ബോധവത്കരണം നൽകിയായിരുന്നു ആദ്യദിനം. ക്ലാസുകളെ വിവിധ ഷിഫ്റ്റുകളാക്കി തിരിച്ചും വിദ്യാർഥികളുടെ എണ്ണംകുറച്ചുമാണ് പലയിടത്തും ക്ലാസുകൾ ആരംഭിച്ചത്. ഒരു ബെഞ്ചിൽ രണ്ടുപേരെന്ന രീതിയിലാണ് വിദ്യാർഥികളുടെ ഇരിപ്പിടം ക്രമീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story