Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകനാൽ രാവിലെ ആറിന്​...

കനാൽ രാവിലെ ആറിന്​ തുറക്കും ​-അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍

text_fields
bookmark_border
തൊടുപുഴ: മൂവാറ്റുപുഴ നദീതട ജലസേചന പദ്ധതി (എം.വി.ഐ.പി)യുടെ ഭാഗമായ മലങ്കര ഇടതുകര കനാല്‍ ചൊവ്വാഴ്ച രാവിലെ ആറ് മണി മുതലും വലതുകര കനാല്‍ ബുധനാഴ്ച രാവിലെ അഞ്ചുമണി മുതലും തുറക്കുമെന്ന് അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു. ഡാമില്‍ 39 മീറ്ററിന് മുകളില്‍ വെള്ളം ഉണ്ടെങ്കിലാണ് ഇടതുകരയിലൂടെ വെള്ളം ഒഴുക്കാനാവുക. വലതുകര കനാലിലൂടെ വെള്ളമൊഴുക്കണമെങ്കില്‍ ഡാമില്‍ 39.5 മീറ്ററിന് മുകളിലും ജലനിരപ്പ് വേണം. നിലവില്‍ ഡാമിലെ ജലനിരപ്പ് 41.56 മീറ്ററാണ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി. വെള്ളം തുറന്നുവിടുന്നതിന് മുന്നോടിയായി കനാലിലെ അറ്റകുറ്റപ്പണികളും ഇരുവശങ്ങളിലെയും കാട് തെളിക്കുന്ന ജോലികളും പൂര്‍ത്തിയാക്കി. ആദ്യ ദിവസങ്ങളില്‍ 30 മുതല്‍ 50 വരെ സെ.മീറ്റര്‍ വീതം വെള്ളമാണ് കനാലിലൂടെ ഒഴുക്കുക. വരും ദിവസങ്ങളില്‍ തുറന്നുവിടുന്ന വെള്ളത്തി​ൻെറ അളവ് കൂട്ടുമെന്നും എം.വി.ഐ.പി അധികൃതര്‍ പറഞ്ഞു. മദ്യ-മയക്കുമരുന്ന് മാഫിയയുടെ കേന്ദ്രമായി കനാലും പരിസരങ്ങളും തൊടുപുഴ: തൊണ്ടിക്കുഴയിൽ എം.വി.ഐ.പിയുടെ കനാല്‍ പരിസരങ്ങളിലും അക്വഡേറ്റ് പാലത്തിലും മദ്യ-മയക്കുമരുന്ന് മാഫിയകൾ തമ്പടിക്കുന്നു​. ഇടവെട്ടി പഞ്ചായത്തിലെ ഒന്നാംവാര്‍ഡില്‍പ്പെട്ട സ്ഥലമാണിത്. സമീപത്തെ സ്‌കൂളില്‍ ഇവിടെ എത്തുന്നവര്‍ മദ്യലഹരിയില്‍ ആക്രമണം നടത്തുന്നതും നാശം വരുത്തിവെക്കുന്നതും മുമ്പ് സംഭവമായിരുന്നു. ചുറ്റുമതില്‍ കെട്ടിയതിന് പിന്നാലെയും ഇത് തുടര്‍ന്നതോടെ പൊലീസ് പരിശോധന ശക്തമായിരുന്നു. മുമ്പ് നിരവധി തവണ പാലത്തില്‍നിന്ന് എക്സൈസും പൊലീസും കേസുകള്‍ പിടികൂടിയിട്ടുമുണ്ട്. പഞ്ചായത്തിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്ന​ും ചെറുപ്പകാരും മുതിർന്നവരുമൊക്കെ രാത്രിയോടെ എത്തി ഇവിടെ നിലയുറപ്പിക്കും. മേല്‍പ്പാലത്തിന് മുകളിലൂടെ ബൈക്കുകള്‍ മാത്രമാണ് നിലവില്‍ കടന്നുപോകാനാകുക. രാത്രിയായാല്‍ കാല്‍നടക്കാരുമില്ല. മദ്യപാനികളുടെ കേന്ദ്രമായതിനാല്‍ ഭയന്നിട്ട് ഈവഴിപോകാന്‍ ആരും തയാറാകുകയുമില്ല. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ധാരാളം മദ്യക്കുപ്പികളും സിറിഞ്ചുകളും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. പ്രദേശം കേന്ദ്രീകരിച്ച്​ പരിശോധന ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story