Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയുവതിയുടെ സ്കൂട്ടർ...

യുവതിയുടെ സ്കൂട്ടർ കത്തിച്ചതായി പരാതി

text_fields
bookmark_border
കട്ടപ്പന: . അമ്പലമേട് പാറയ്ക്കൽ ഫാത്തിമയുടെ കട്ടപ്പന പുളിയന്മല റോഡിൽ വഴിയരികിലിരുന്ന സ്കൂട്ടറാണ് ആരോ തീയിട്ട് നശിപ്പിച്ചത്. ശനിയാഴ്​ച രാത്രിയിലാണ് സംഭവം. കട്ടപ്പനയിലെ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി ദിവസേന ഉപയോഗിക്കുന്ന യമഹ റേ സ്കൂട്ടറാണ് നശിപ്പിച്ചത്​. വീട്ടുമുറ്റത്തേക്ക്​ വാഹനം കയറാത്തതിനാൽ നാലുവർഷമായി വഴിയരികിൽതന്നെയാണ് ഫാത്തിമ സ്കൂട്ടർ വെക്കുന്നത്. ശനിയാഴ്​ചയും പതിവുപോലെ സ്കൂട്ടർ വഴിയരികിൽ വെച്ചാണ് വൈകീട്ട് വീട്ടിലേക്ക്​ മടങ്ങിയത്. പിന്നീട് രാത്രി ഒമ്പതരയോടെ അയൽവാസിയാണ് സ്കൂട്ടർ കത്തുന്നത് ഫാത്തിമയെ അറിയിച്ചത്. വാഹനം ​െവച്ച സ്ഥലത്തുനിന്ന്​​ 100 മീറ്റർ മാറി ഓടയിൽ തള്ളിയ ശേഷമാണ് വാഹനത്തിന് തീയിട്ടത്. യുവതി വിളിച്ചറിയിച്ചതനുസരിച്ച് രാത്രിയിൽതന്നെ വണ്ടന്മേട് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസ് രജിസ്​റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story