Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപുരയിടത്തില്‍ മാലിന്യ...

പുരയിടത്തില്‍ മാലിന്യ നിക്ഷേപം; രണ്ടുപേർക്കെതിരെ കേസെടുത്തു

text_fields
bookmark_border
തൊടുപുഴ: കോലാനി പഞ്ചവടിപ്പാലത്തിന് സമീപം തോണിക്കുഴിമലയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. കോലാനി മുളയിങ്കല്‍ ബിജു, സാമുവല്‍ എന്നിവരുടെ പേരിലാണ്​ കേസെടുത്തത്​. ശനിയാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്നുള്ള മാലിന്യമാണ് വാര്‍ഡിലെ പകല്‍വീടിനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ ഇയാളുടെ അനുവാദത്തോടെ നിക്ഷേപിച്ചത്. മിനിലോറിയില്‍ ചാക്കുകെട്ടുകളിലാക്കിയ നിലയിലായിരുന്നു മാലിന്യം. സംഭവമറിഞ്ഞ് നാട്ടുകാരെത്തി മാലിന്യം സ്ഥലത്തുനിന്ന്​ നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ മെര്‍ലി രാജു, ആര്‍. ഹരി എന്നിവരും സ്ഥലത്തെത്തി. ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വാഹനം കസ്​റ്റഡിയിലെടുത്തു. തുടര്‍ന്ന് മാലിന്യം എത്തിച്ചവരോട് ഇതു നീക്കംചെയ്യണമെന്ന് നിര്‍ദേശം നല്‍കി. കേസെടുത്ത പൊലീസ് ഇന്നലെ വാഹനം വിട്ടുനല്‍കി. പിന്നീട് മാലിന്യം തള്ളിയവര്‍ ഇത് സ്ഥലത്തുനിന്ന്​ നീക്കം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story