Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക സമരം;...

കർഷക സമരം; കൂട്ടായ്​മകൾ രൂപവത്​കരിച്ചു

text_fields
bookmark_border
കട്ടപ്പന: ഡൽഹിയിലെ കർഷക സമരത്തിന് പരിഹാരം കാണാത്ത കേന്ദ്രസർക്കാർ നയത്തിനെതിരെ ജില്ലയിൽ കർഷകരോഷം ഉയരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കർഷക കൂട്ടായ്മകൾ രൂപവത്​കരിച്ചു. ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണനൽകുകയാണ് കർഷകരുടെ ലക്ഷ്യം. ഇത്തരത്തിലുള്ള കർഷകരുടെ ഒരു കൂട്ടായ്മ ആമയാറിൽ നടന്നു. മലയോര കർഷകർ പൊതുവഴിയിൽ കഞ്ഞി​െവച്ചും പാട്ടുപാടിയും അനുഭാവം പ്രകടിപ്പിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെ ഒമ്പത്​ മുതൽ വൈകീട്ട്​ അഞ്ചുവരെ വണ്ടന്മേട് ആമയർ ജങ്​ഷനിലാണ് സമരം നടന്നത്. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ ജിജി കെ.ഫിലിപ് സമരത്തിൽ മുഖ്യപ്രഭാഷണം നടത്തി. ബേബിച്ചൻ ആക്കട്ടുമുണ്ടയിൽ സമരം ഉദ്​ഘാടനം ചെയ്തു. കൺവീനർ രാജേഷ് ദാമോദരൻ, ആധ്യക്ഷത വഹിച്ചു. ചെയർമാൻ രാജീവ് ജോർജ്, കെ.എസ്. ചന്ദ്രൻ, റെമിൻ മാണി തുടങ്ങിയവർ നേതൃത്വം നൽകി. TDL KARSHAKA SAMARAM കർഷകസമരത്തിന് പിന്തുണ അർപ്പിച്ച്​ ആമയറിൽ നടന്ന കർഷകസമരം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story