Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമലങ്കര ജലാശയത്തിൽ...

മലങ്കര ജലാശയത്തിൽ ജലനിരപ്പുയർന്നാൽ നെഞ്ചിടിപ്പാണ്​ ഈ കുടുംബത്തിന്​

text_fields
bookmark_border
കുടയത്തൂർ: മലങ്കര അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നാൽ കിഴക്കേത്തുവയലിൽ സുമതി തങ്കപ്പ​ൻെറ വീട്ടിൽ വെള്ളം ഉയരാൻ തുടങ്ങും. കഴിഞ്ഞദിവസം അണക്കെട്ടിൽ ജലനിരപ്പ്​ ഉയർന്ന സാഹചര്യത്തിൽ വീടിന്​ മുന്നിൽ മു​ട്ടൊപ്പമാണ്​ വെള്ളം ഉയർന്നത്​. അണക്കെട്ടിൽ പരിശോധന നടക്കുന്നതിനാലാണ്​ പരമാവധി സംഭരണ ശേഷിയായ 42മീറ്റർ ജലനിരപ്പ് ഉയർത്തിയത്​. ഇതോടെ സുമതിയുടെ വീട്ടിൽ വെള്ളം കയറുകയായിരുന്നു. സുമതി തങ്കപ്പനും മകൾ പൗർണമിയും പൗർണമിയുടെ മകൻ സച്ചിദാനന്ദനുമാണ് വീട്ടിൽ താമസിക്കുന്നത്. പട്ടയമില്ലാത്തതിനാൽ പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് നൽകിയ കൈവശാവകാശ രേഖയുടെ പിൻബലത്തിലാണ് മണ്ണിഷ്​ടിക ഉപയോഗിച്ച് വീട്​ നിർമിച്ചത്​. പലതവണ വെള്ളം ഉയർന്നതിനാൽ വീടും അപകട ഭീഷണിയിലാണ്​. അണക്കെട്ടി​ൻെറ ആവശ്യത്തിലേക്കോ മഴക്കാലത്തോ ജലനിരപ്പ് ഉയർന്നാൽ വീട്ടിൽ വെള്ളം കയറുന്നത് പതിവാണ്. മണ്ണ് ഇഷ്​ടികയിൽ പണിതിട്ടുള്ള വീട്ടിലെ താമസം സുരക്ഷിതമല്ലാത്തതിനാൽ ഇന്നലെ വൈകീട്ട് പ്രദേശവാസികൾ ഇവരെ ഒരു വാടകവീട്ടിലേക്ക് താൽക്കാലികമായി മാറ്റിപ്പാർപ്പിക്കുകയായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ഏതെങ്കിലും പദ്ധതികളിൽ ഉൾപ്പെടുത്തി ഈ കുടുംബത്തിന് ഭൂമിയും വീടും നിർമിച്ചുനൽകാൻ നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം. 253 പേര്‍ക്കുകൂടി കോവിഡ്​ തൊടുപുഴ: ജില്ലയില്‍ 253പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഉറവിടം വ്യക്തമല്ലാത്ത മൂന്ന്​ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തൊടുപുഴ കുമ്പങ്കല്ല് സ്വദേശി (65) മണക്കാട് സ്വദേശിനി (60), വണ്ടന്മേട് സ്വദേശി (50) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. 247പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്​. രണ്ട് ആരോഗ്യപ്രവർത്തകർക്കും അന്തർ സംസ്ഥാനത്തുനിന്നെത്തിയ ഒരാൾക്കും ജില്ലയിൽ ഞായറാഴ്​ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി -7 ആലക്കോട് -5 അറക്കുളം- 3 അയ്യപ്പൻകോവിൽ- 3 ബൈസൺവാലി- 6 ചക്കുപള്ളം- 9, ചിന്നക്കനാൽ- 1 ഇടവെട്ടി -17 ഏലപ്പാറ- 8 ഇരട്ടയാര്‍ -1 കഞ്ഞിക്കുഴി -4 കാഞ്ചിയാര്‍ -7 കാന്തല്ലൂർ- 3, കരിമണ്ണൂര്‍ -7 കരിങ്കുന്നം -2 കരുണാപുരം- 3 കട്ടപ്പന- 22 കൊക്കയാര്‍- 3 കൊന്നത്തടി -2 കുടയത്തൂര്‍- 9 കുമാരമംഗലം -1 കുമളി -5 മണക്കാട് -3 മരിയാപുരം -5 മുട്ടം- 6 നെടുങ്കണ്ടം- 26 പാമ്പാടുംപാറ -3 പീരുമേട് -3 പെരുവന്താനം -7 പുറപ്പുഴ- 2 രാജാക്കാട് -3 രാജകുമാരി -4 ശാന്തൻപാറ -1 സേനാപതി -2 തൊടുപുഴ -32 ഉടുമ്പന്നൂര്‍- 6 വണ്ടന്മേട്- 3 വണ്ടിപ്പെരിയാര്‍- 1 വണ്ണപ്പുറം- 9 വാഴത്തോപ്പ് -3 വെള്ളത്തൂവൽ- 1 വെള്ളിയാമറ്റം -5.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story