Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഈറ്റശേഖരണം നിലച്ചു; ...

ഈറ്റശേഖരണം നിലച്ചു; ദുരിതത്തിലായി തൊഴിലാളികൾ

text_fields
bookmark_border
അടിമാലി: ഈറ്റ ശേഖരണം നിലച്ചതോടെ തൊഴിലാളികൾ ദുരിതത്തിലായി. ഈറ്റശേഖരണത്തിന് വനംവകുപ്പ് നൽകുന്ന പാസി​ൻെറ അനിശ്ചിത്വവും ബാംബു കോർപറേഷ​ൻെറ അനാസ്ഥയുമാണ്​ പ്രതിസന്ധിക്ക്​ കാരണം. കഴിഞ്ഞതവണ സർക്കാർ അനുമതി നൽകിയതി​ൻെറ 20 ശതമാനം ഈറ്റയാണ് ബാംബു കോർപറേഷൻ ശേഖരിച്ചത്. കോവിഡ് മൂലമുള്ള പ്രതിസന്ധിയാണ് ഇത്തരമൊരു സാഹചര്യം ഉണ്ടായതെന്നാണ് കോർപറേഷൻ നിലപാട്. പാസി​ൻെറ കാലാവധി പുതുക്കാതെ ഈറ്റശേഖരണം അനുവദിക്കുകയില്ലെന്നാണ് വനംവകുപ്പി​ൻെറ നിലപാട്. നേരത്തേ ബാംബു കോർപറേഷന് പുറമെ എച്ച്.എൻ.എൽ (ഹിന്ദുസ്ഥാൻ ന്യൂസ്​ പ്രിൻറ്​) കമ്പനിയും ഈറ്റ ശേഖരിച്ചിരുന്നു. എന്നാൽ, പേപ്പർ നിർമാണത്തിനാവശ്യമായ അസംസ്​കൃത വസ്​തുക്കൾ ഇറക്കുമതിയിലൂടെ കുറഞ്ഞ നിരക്കിൽ ലഭിക്കാൻ തുടങ്ങിയതോടെ എച്ച്.എൻ.എൽ ഈറ്റ ശേഖരണത്തിൽനിന്ന്​ പിൻവാങ്ങി. ബാംബു കോർപറേഷൻ നെയ്ത്താവശ്യത്തിനായിട്ടാണ് ഈറ്റ ശേഖരിച്ചിരുന്നത്. ഇതാണ് രണ്ടുമാസമായി നിലച്ചുകിടക്കുന്നത്. നേര്യമംഗലം, അടിമാലി, പൂയംകുട്ടി, ആനകുളം റേഞ്ചുകളിലായിരുന്നു പ്രധാനമായി ഈറ്റശേഖരണം നടത്തിയിരുന്നത്. പട്ടികജാതി-വർഗ വിഭാഗങ്ങളാണ്​ പ്രധാനമായി ഈറ്റശേഖരണം നടത്തി ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. ബാംബു കോർപറേഷ​ൻെറ ഈറ്റ ശേഖരണം വൈകുന്നത് ജില്ലയുടെ മലയോര മേഖലയിലെ പരമ്പരാഗത ഈറ്റവെട്ട് തൊഴിലാളികളെ ഉൾപ്പെടെ പട്ടിണിയിലാക്കിയിരിക്കുകയാണ്. ഭീമമായ ജി.എസ്​.ടി ഈ മേഖലയിലും ഏർപ്പെടുത്തിയതാണ് പ്രതിസന്ധിക്ക് മറ്റൊരു കാരണം. നേരത്തേ 12 മാസവും നടന്നിരുന്ന ഈറ്റശേഖരണം ഇപ്പോൾ വർഷത്തിൽ മൂന്നോ നാലോ മാസത്തിൽ ഒതുങ്ങുന്നു. തൊഴിലിനാവശ്യമായ ഈറ്റ ലഭിക്കാത്തതുമൂലം ജില്ലയിലെ ബഹുഭൂരിപക്ഷം ഈറ്റ നെയ്ത്ത് തൊഴിലാളികളും തൊഴിലില്ലാതെ പ്രതിസന്ധിയിലായി. ഇപ്പോൾ പേരിന് മാത്രമാണ് പലരും ഈ രംഗത്ത് തുടരുന്നത്. പനമ്പ്, മുറം, കുട്ട, വട്ടി തുടങ്ങി ഈറ്റ ഉൽപങ്ങൾ കൊണ്ട് ഉപജീവനമാർഗം കണ്ടെത്തിയവർ പലരും ഇപ്പോൾ മേഖല ഉപേക്ഷിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലയിൽ തമിഴ് വംശജർ മാത്രമാണ് ഈ മേഖലയിൽ ഇപ്പോൾ അവശേഷിക്കുന്നത്. നേരത്തേ സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായിരുന്നു ഈ മേഖലയിലുള്ള നെയ്ത്ത് തൊഴിലാളികൾക്ക് ഏറ്റവും തിരക്കുണ്ടായിരുന്നത്. കുരുമുളക് കർഷകർക്കായി പനമ്പ് നിർമിക്കുകയായിരുന്നു ഇത്. എന്നാൽ, പ്ലാസ്​റ്റിക് പടുതകളിലേക്ക് കുരുമുളക് ഉണക്ക് മാറിയതും ഇവർക്ക് വിനയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story