Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗാന്ധിജി സ്​റ്റഡി...

ഗാന്ധിജി സ്​റ്റഡി സെൻറർ കാർഷികമേള സെമിനാർ നാളെ

text_fields
bookmark_border
ഗാന്ധിജി സ്​റ്റഡി സൻെറർ കാർഷികമേള സെമിനാർ നാളെ തൊടുപുഴ: ഗാന്ധിജി സ്​റ്റഡി സൻെറി​ൻെറ സംസ്ഥാന കാർഷികമേള തിങ്കളാഴ്​ച മുതൽ ഈ മാസം ഏഴുവരെ ന്യൂമാൻ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. കേരളം ഉൾ​െപ്പടെ പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം എന്നതാണ് മേളയുടെ മുഖ്യപ്രമേയം. തിങ്കളാഴ്​ച രാവിലെ പത്തിന് സ്​റ്റഡി സൻെറർ ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം കേരള ബയോഡൈവേഴ്സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ. ഉമ്മൻ വി. ഉമ്മൻ ഉദ്ഘാടനം ചെയ്യും. കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുഗ്രഹപ്രഭാഷണവും ഡീൻ കുര്യാക്കോസ്​ എം.പി മുഖ്യപ്രഭാഷണവും നടത്തും. കേരള കാർഷിക സർവകലാശാല മുൻ വൈസ്​ ചാൻസലർ ഡോ. കെ.വി. പീറ്റർ, മോൻസ്​ ജോസഫ് എം.എൽ.എ, കക്ഷിനേതാക്കൾ എന്നിവർ സംസാരിക്കും. ഉച്ചക്ക്​ 2.30 മുതൽ നടക്കുന്ന സെമിനാറിൽ മുൻ എം.പി അഡ്വ. കെ. ഫ്രാൻസിസ്​ ജോർജ്, ഡോ. സി. കുഞ്ഞിക്കണ്ണൻ (ഡയറക്ടർ, ഐ.എഫ്.ജി.ടി.ബി കോയമ്പത്തൂർ), ഡോ. മാത്യു ഡാൻ (സീനിയർ സയൻറിസ്​റ്റ്​, ടി.ബി.ജി.ആർ.ഐ പാലോട്), ഡോ. സ്​റ്റീഫൻ ചേരിയിൽ (ഡയറക്ടർ, സി.എം.ആർ.എ വാഗമൺ), ഡോ. കെ.ബി. രമേശ് കുമാർ, ഡോ. സാബു ഡി. മാത്യു, ഡോ, ജിജി കെ. ജോസഫ് എന്നിവർ സംസാരിക്കും. അഞ്ചിന് ഉച്ചക്ക്​ 2.30 മുതൽ കാഡ്സ്​ ഓഡിറ്റോറിയത്തിൽ തെങ്ങും ഇടവിളകളും സെമിനാറിൻെറ ഉദ്ഘാടനം അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്​ നിർവഹിക്കും. എം.ജി യൂനിവേഴ്സിറ്റി മുൻ വൈസ്​ ചാൻസലർ ഡോ. സിറിയക് തോമസ്​ അധ്യക്ഷത വഹിക്കും. ആറിന് രാവിലെ 10.30 മുതൽ ഇടുക്കി ജില്ലയിലെ ത്രിതല പഞ്ചായത്ത് അംഗങ്ങളുടെ സംഗമം 'അധികാര വീകേന്ദ്രീകരണവും കാർഷിക വികസനത്തിൽ ജനപ്രതിനിധികൾക്കുള്ള പങ്കും' സെമിനാറിൻെറ ഉദ്ഘാടനം റബർ ബോർഡ് മുൻ ചെയർമാൻ പി.സി. സിറിയക് ഐ.എ.എസ്​ നിർവഹിക്കും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം സിനിമതാരം മഞ്ജു വാര്യർ ഉദ്ഘാടനം ചെയ്യും. ഏഴിന് കോലാനി–വെങ്ങല്ലൂർ ബൈപാസിന്​ സമീപം രാവിലെ 8.30 മുതൽ കാലിപ്രദർശനവും മത്സരവും നടക്കും. വനം– മൃഗസംരക്ഷണ മന്ത്രി അഡ്വ. കെ. രാജു സമ്മാനവിതരണം നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story