Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2021 5:30 AM IST Updated On
date_range 3 Jan 2021 5:30 AM ISTവിവാഹപൂർവ കൗൺസലിങ്
text_fieldsbookmark_border
കട്ടപ്പന: എസ്.എന്‍.ഡി.പി യോഗം മലനാട് യൂനിയന്‍ നേതൃത്വത്തില്‍ വിവാഹപൂര്‍വ കൗണ്‍സലിങ് ഇൗമാസം 23, 24 തീയതികളില്‍ യൂനിയന്‍ ആസ്ഥാനത്ത് നടക്കും. 18 വയസ്സ് പൂര്‍ത്തിയായ യുവതികള്‍ക്കും 21 വയസ്സ് പൂര്‍ത്തിയായ യുവാക്കള്‍ക്കും പങ്കെടുക്കാം. 23ന് രാവിലെ ഒമ്പതിന് രജിസ്‌ട്രേഷന്‍, 9.30ന് നടക്കുന്ന സമ്മേളനം മലനാട് യൂനിയന്‍ പ്രസിഡൻറ് ബിജു മാധവന്‍ ഉദ്ഘാടനം ചെയ്യും. യൂനിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ അധ്യക്ഷതവഹിക്കും. എക്സൈസ് ഡിവിഷൻ ഓഫിസ് ജില്ല ആസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നീക്കം അട്ടിമറിക്കുന്നുവെന്ന് ചെറുതോണി: തൊടുപുഴയിൽ പ്രവർത്തിച്ചുവരുന്ന എക്സൈസ് ഡിവിഷൻ ഓഫിസ് ജില്ല ആസ്ഥാനത്തേക്ക് മാറ്റുന്നതിനുള്ള നീക്കം ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നതായി ആക്ഷേപം. കലക്ടറേറ്റിന് സമീപം ഡിവിഷൻ ഓഫിസ് ആരംഭിക്കുന്നതിനായി 2004ൽ എക്സൈസ് സമുച്ചയം നിർമിച്ചതാണ്. വർഷങ്ങളായിട്ടും ഓഫിസ് ജില്ല ആസ്ഥാനത്തേക്ക് മാറ്റാത്തതിനെതിരെ ആക്ഷേപം ഉയർന്നപ്പോൾ കലക്ടർ ജില്ലതല ഉദ്യോഗസ്ഥരോട് വിശദീകരം ആവശ്യപ്പെട്ടിരുന്നു. കുയിലിമലയിൽ എക്സൈസ് സമുച്ചയം ആരംഭിച്ചതുമുതൽ ഒന്നാംനിലയിൽ എക്സൈസ് സ്ക്വാഡ് ഓഫിസ്, ഐ.ബി ഓഫിസ്, അസി. എക്സൈസ് കമീഷണറുടെ ഓഫിസ് എന്നിവ പ്രവർത്തിച്ചുവരുന്നതാണ്. മൂന്ന് ഓഫിസുകൾക്കും ആവശ്യത്തിനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെ നിലവിലുണ്ട്. തൊടുപുഴ താലൂക്ക് വിഭജിച്ച് ഇടുക്കി താലൂക്ക് രൂപവത്കരിച്ചതോടെ തറനിലയിൽ പ്രവർത്തിച്ചിരുന്ന റെയ്ഞ്ച് ഓഫിസ് ഇളംദേശത്തേക്ക് മാറ്റി. നിലവിൽ ഈ നിലയിൽ ഓഫിസുകളൊന്നും പ്രവർത്തിക്കുന്നില്ല. ഇവിടെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുക്കുന്ന തൊണ്ടി വാഹനങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. ജില്ല ഓഫിസ് പ്രവർത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ മുറികളോടുകൂടിയ ഒരു നിലയിൽ വാഹനങ്ങൾ സൂക്ഷിക്കുന്നതിനുമാത്രമായി നീക്കിയിട്ടിരിക്കയാണ്. ജില്ല ഓഫിസ് ജില്ല ആസ്ഥാനത്തേക്ക് മാറ്റുന്നതോടെ തൊടുപുഴയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്സൈസ് ജനമൈത്രി ഓഫിസ് സർക്കാർ കെട്ടിടത്തിലേക്ക് മാറ്റാനുമാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. TDL VEHICLE KUYILIMALA EXICE കുയിലിമലയിൽ പ്രവർത്തിക്കുന്ന എക്സൈസ് സമുച്ചയത്തിലെ ഗ്രൗണ്ട് ഫ്ലോറിലെ ഓഫിസ് മുറിയിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story