Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചുരുളി ക്ഷേത്രത്തിൽ...

ചുരുളി ക്ഷേത്രത്തിൽ ഉത്രട്ടാതി മഹോത്സവത്തിന് ഒരുക്കം

text_fields
bookmark_border
ചെറുതോണി: ചുരുളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിൽ ഉത്രട്ടാതി മഹോത്സവത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. 30 വർഷം മുമ്പ്​ ഹൈറേഞ്ചിലെ ഹൈന്ദവ വിശ്വാസികൾക്ക് ആത്മീയ ആവശ്യങ്ങൾക്കായ് സ്ഥാപിതമായതാണ് ചുരുളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം. ഷഡാധാരത്തിൽ പഞ്ചപ്രകാരത്തോടുകൂടി ഗുരുദേവനെ പ്രതിഷ്ഠിച്ച് യഥാവിധി നിത്യ പൂജാദികാര്യങ്ങൾ നടന്നുവരുന്ന അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ക്ഷേത്രത്തിലെ തിരുവുത്സവം ഈ മാസം 14 മുതൽ 18 വരെയാണ്. 12ന് ധ്വജപ്രതിഷ്ഠ വാർഷികം ആഘോഷിക്കും. 5.30ന്​ പ്രഭാതഭേരിയോടെ ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് 6.45ന് ദീപാരാധനയോടെ സമാപിക്കും. 14ന്​ രാവിലെ 6.45ന്​ ബ്രഹ്മശ്രീ സുകുമാരൻ തന്ത്രികൾ തൃക്കൊടിയേറ്റ് നിർവഹിക്കും. 18ന്​ വൈകീട്ട് 6.30ന് വിശേഷാൽ ദീപാരാധന പൂമൂടലിനുശേഷം ഉത്സവത്തി​ൻെറ കൊടിയിറങ്ങും. ഉത്സവത്തിന് മുന്നോടിയായി സ്വാഗതസംഘം രൂപവത്​കരിച്ച്​ പ്രവർത്തനങ്ങൾ ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂനിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത്, യൂനിയൻ കൗൺസിലർ അനീഷ് പീച്ചിലാംകുന്നേൽ എന്നിവരാണ് രക്ഷാധികാരികൾ. പ്രഭാതഭേരി, മഹാഗണപതി ഹോമം, ഗുരുപൂജ, ശുദ്ധക്രിയ, കലശപൂജ, കലശാഭിഷേകം, ദീപാരാധന, പറ നിറയ്ക്കൽ, മധ്യാഹ്നപൂജ, അത്താഴപൂജ, വിദ്യാഗോപാല മന്ത്രാർച്ചന, തിലഹവനവും മഹാസുദർശന ഹോമവും ഉൾ​െപ്പടെയുള്ള വിശേഷാൽ പൂജകൾ മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടായിരിക്കും. പൂർണമായും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന വിധത്തിലാകണം ഭക്തജനങ്ങൾ ഉത്സവത്തിൽ പങ്കെടുക്കേണ്ടതെന്ന് എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ്​ പി.കെ. മോഹൻദാസ്, സെക്രട്ടറി ഷൺമുഖദാസ്, ക്ഷേത്രം ശാന്തി എൻ.ആർ. പ്രമോദ് ശാന്തികൾ, കലേഷ് വിരിപ്പിൽ, ബൈജു ഈറ്റവേലിൽ, മല്ലിക ശിവദാസ് എന്നിവർ അറിയിച്ചു. TDL CHURULY GURUDEVA TEMPLE ചുരുളി ശ്രീനാരായണ ഗുരുദേവ ക്ഷേത്രം സ്​കൂളുകളിൽ ശുചീകരണവും സാനിറ്റൈസേഷനും ചെറുതോണി: സ്കൂൾ തുറക്കുന്നതിനും പരീക്ഷക്കും മുന്നോടിയായി എല്ലാ സർക്കാർ ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ശുചീകരണവും സാനിറ്റെസേഷനും നടത്തുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ. ഫിലിപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കമ്മിറ്റിയിലാണ് തീരുമാനം. ശുചീകരണ പ്രവർത്തനത്തി​ൻെറ ഭാഗമായി അടിയന്തര നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്തിന് തുക ചെലവഴിക്കാൻ പരിമിതികൾ ഉണ്ടെങ്കിലും പദ്ധതി ഭംഗിയായി നടപ്പാക്കുമെന്ന​ും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story