Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിഭാഗീയതക്കെതിരെ...

വിഭാഗീയതക്കെതിരെ ഒരുമിച്ച് പോരാടേണ്ട സമയം: കത്തോലിക്ക കോൺഗ്രസ്​

text_fields
bookmark_border
തൊടുപുഴ: വർധിച്ചുവരുന്ന വിഭാഗീയതകൾക്കെതിരെ നല്ല മനസ്സുള്ളവർ ഒരുമിച്ച് പോരാടേണ്ട സമയമാണിതെന്ന്​ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡൻറ്​ അഡ്വ. ബിജു പറയന്നിലം. കത്തോലിക്ക കോൺഗ്രസ് പ്രതിനിധി സമ്മേളനം തൊടുപുഴ ടൗൺ പള്ളി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിമത വ്യത്യാസമില്ലാതെ മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് 2021കൂട്ടായ്​മയുടെ വർഷമാക്കി മാറ്റണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡൻറ്​ ജോർജ് അരയകുന്നേൽ അധ്യക്ഷതവഹിച്ചു. ഫൊറോന ഡയറക്​ടർ ഡോ. ജിയോ തടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനത്തിൽ 2021-2023 വർഷത്തേക്കുള്ള ഭാരവാഹികളായി ജോൺ തയ്യിൽ- പ്രസിഡൻറ്​, ജോർജ് അരയകുന്നേൽ, ജോൺ കോലത്ത്, മേരി ആൻറണി കൂനംപാറയിൽ-വൈസ് പ്രസിഡൻറുമാർ, മെജോ കുളപ്പുറത്ത്- സെക്രട്ടറി, സജി പോളക്കുഴി, ഷാജി വർഗീസ് വട്ടംകണ്ടത്തിൽ-ജോ. സെക്രട്ടറിമാർ, ജോസ് മുണ്ടത്താനം- ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന്​ ജോൺ മുണ്ടൻകാവിൽ നേതൃത്വം നൽകി. മോദി സർക്കാറി​േൻറത്​ ഫാഷിസം: ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ചെറുതോണി: രാജ്യത്തെ കർഷകരുടെ പ്രശ്​നങ്ങൾ അവഗണിച്ച് കാർഷിക ശാസ്ത്രീകരണ നിയമം പാർലമ​ൻെറിൽ വോട്ടിനുപോലും ഇടാതെ ശബ്​ദ വോട്ടിലൂടെ പാസാക്കിയ മോദി സർക്കാർ ഫാഷിസം നടപ്പിലാക്കുകയാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ്. ഡൽഹിയിൽ നടക്കുന്ന കാർഷ പ്രക്ഷോഭത്തി​ൻെറ ഭാഗമായി ചെറുതോണിയിൽ 11 ദിവസമായി നടക്കുന്ന സമരം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.പി. ചന്ദ്രൻ അധ്യക്ഷതവഹിച്ചു. ജോയി അമ്പാട്ട്, റോമിയോ സെബാസ്​റ്റ്യൻ, സിനോജ് വള്ളാടി, സണ്ണി ഇല്ലിക്കൽ, സി.എം. അസീസ് എന്നിവർ സംസാരിച്ചു. TDL KARSHAKA SAMARAM JIJI K PHILIP കാർഷിക പ്രക്ഷോഭത്തി​ൻെറ ഭാഗമായി ചെറുതോണിയിൽ നടക്കുന്ന സമരം ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ജിജി കെ.ഫിലിപ് ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story