Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടതുമുന്നണിക്കെതിരെ...

ഇടതുമുന്നണിക്കെതിരെ പ്രവർത്തിച്ച യുവാവിന് ക്രൂരമര്‍ദനം

text_fields
bookmark_border
മൂന്നാര്‍: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ തോല്‍പിക്കാന്‍ കോണ്‍ഗ്രസിനോടൊപ്പം പ്രവർത്തിച്ച യുവാവിന് ക്രൂരമര്‍ദനം. മാട്ടുപ്പെട്ടി ടോപ് ഡിവിഷനില്‍ താമസിക്കുന്ന സുബ്രഹ്​മണിയെയാണ്​​ (29) ഇടതുമുന്നണി പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സുബ്രഹ്​മണിയും കുടുംബവും സി.പി.ഐ പ്രവര്‍ത്തകരായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാട്ടുപ്പെട്ടി ടോപ് ഡിവിഷനില്‍ മത്സരിക്കാന്‍ ഭാര്യയെ അനുവദിക്കണമെന്ന് സുബ്രഹ്​മണി പാര്‍ട്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍, പാര്‍ട്ടി വിസമ്മതിച്ചു. ഇതിൽ ​പ്രതിഷേധിച്ച്​ സുബ്രഹ്​​മണിയും ബന്ധു തങ്കരാജും കോണ്‍ഗ്രസിനായി പ്രവർത്തിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിക്കുകയും ചെയ്തു. വെള്ളിയാഴ്ച മദ്യപിച്ചെത്തിയ മുരുകന്‍, കണ്ണന്‍, കുമാര്‍, നടരാജന്‍ എന്നിവര്‍ തങ്കരാജിനെ വീട്ടിൽ കയറി അസഭ്യം പറഞ്ഞതോടെ ഇയാള്‍ സുബ്രഹ്​മണിയെ വിളിച്ചുവരുത്തി. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിനിടെ നാല്‍വര്‍ സംഘം സമീപത്തുകിടന്ന തടിക്കഷണങ്ങള്‍ ഉപയോഗിച്ച് സുബ്രഹ്​മണ്യത്തെ ആക്രമിക്കുകയായിരുന്നു. തലക്ക്​ ഗുരുതര പരിക്കേറ്റ ഇയാള്‍ ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരികടത്ത്​; ഒരു മാസത്തിനിടെ പിടിയിലായത് 132 പേർ അടിമാലി: ഹൈറേഞ്ച് ലഹരി മാഫിയയുടെ പിടിയിൽ. കോവിഡ് ഭീതിക്കിടയിലും കേസുകളുടെ എണ്ണം പെരുകുന്നു. ജില്ലയിലെ മുക്കിലും മൂലയിലും മാഫിയ പ്രവർത്തനം സജീവമാണ്​. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വിദേശ മദ്യശാലകളും ബാറുകളും അടഞ്ഞത് ലഹരിമാഫിയക്ക് അവസരമായി. ഏറ്റവും ഒടുവിലായി പന്നിയാർകുട്ടിയിൽ 10.5 കിലോ കഞ്ചാവ് പിടികൂടിയതാണ് അടുത്തിടെ ജില്ലയിൽ എടുത്ത കേസുകളിൽ വലുത്. ഈ സംഭവത്തിൽ നാല്​ പേരാണ് പിടിയിലായത്. ക്രിസ്​മസ്​ -പുതുവത്സര സ്​പെഷൽ ൈഡ്രവി​ൻെറ ഭാഗമായി നവംബർ 25 മുതൽ എക്സൈസ്​ വകുപ്പ് വ്യാപകമായി നടത്തിയ റെയ്ഡിൽ 91 ചാരായ കേസും 61 കഞ്ചാവ് കേസും എടുത്തു. കൂടാതെ, പാൻപരാഗ് ഉൾ​െപ്പടെ ലഹരി വസ്​തുക്കളുടെ ഉപയോഗത്തിന് 521 കേസും രജിസ്​റ്റർ ചെയ്തു. 377 ലിറ്റർ വിദേശമദ്യവും 35 ലിറ്റർ ചാരായവും 2303 ലിറ്റർ കോടയും 41 ലിറ്റർ ബിയറും 25 ലിറ്റർ വ്യാജ മദ്യവും പിടികൂടി. 16.4 കിലോ കഞ്ചാവും പിടികൂടി. കൂടാതെ, ഹഷീഷ് ഒായിൽ ഉൾപ്പെടെ ലഹരിവസ്​തുക്കളും പിടികൂടി. ലഹരി വസ്​തുക്കൾ കടത്താൻ ഉപയോഗിച്ച ലോറി ഉൾപ്പെടെ 14 വാഹനവും പിടിച്ചെടുത്തു. 132 പേരാണ് ഒരു മാസത്തിനിടെ പിടിയിലായത്. വിനോദ സഞ്ചാരിക​െളയും അന്തർസംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് ഇപ്പോൾ മാഫിയ പ്രധാനമായി പ്രവർത്തിക്കുന്നത്. ആന്ധ്ര, കർണാടക, തെലങ്കാന, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് ഇടുക്കിയിൽ കഞ്ചാവ് കൂടുതലെത്തുന്നതെന്നാണ് വിവരം. കൂടാതെ, ചില ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് ഇപ്പോൾ കഞ്ചാവ് ഉൽപാദനം നടക്കുന്നതായും വിവരമുണ്ട്. ചരക്കുലോറികളിലും ടൂറിസ്​റ്റ് ബസുകളിലും പാർസൽ ലോറികളിലുമാണ്​ കഞ്ചാവും ഹഷീഷ് ഓയിലും ജില്ലയിലെത്തുന്നത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കുമളി, പൂപ്പാറ, നെടുങ്കണ്ടം, മറയൂർ, മാങ്കുളം എന്നിവിടങ്ങളാണ് കഞ്ചാവ് വിപണനത്തി​ൻെറ പ്രധാന കേന്ദ്രങ്ങൾ. രാജാക്കാട്, മുരിക്കാശ്ശേരി, അടിമാലി, നെടുങ്കണ്ടം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന വിൽപന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story