Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുൻ എം.എൽ.എ എൻ....

മുൻ എം.എൽ.എ എൻ. കിട്ടപ്പക്ക് യാത്രാമൊഴി

text_fields
bookmark_border
മൂന്നാർ: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ എൻ. കിട്ടപ്പക്ക് ജനനേതാക്കളും തോട്ടം തൊഴിലാളികളും തുടങ്ങി ജീവിതത്തി​ൻെറ നാനാതുറകളിലുള്ളവർ യാത്രാമൊഴി നൽകി. പള്ളിവാസൽ ആറ്റുകാടിലെ വീട്ടുവളപ്പിൽ മാതാപിതാക്കളുടെ അന്ത്യവിശ്രമ സ്ഥലത്തിന്​ സമീപത്തായാണ് കിട്ടപ്പക്കും അന്ത്യവിശ്രമം ഒരുക്കിയത്. ഡീൻ കുര്യാക്കോസ് എം.പി, എസ്. രാജേന്ദ്രൻ എം.എൽ.എ, എ.ഐ.സി.സി അംഗം ഇ.എം. ആഗസ്​തി, മുൻ എം.എൽ.എ എ.കെ. മണി, തഹസിൽദാർ ജിജി എം.കുന്നപ്പള്ളി, കെ.പി.സി.സി നിർവാഹക സമിതി അംഗം എ.പി. ഉസ്​മാൻ, സി.പി. മാത്യു, അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ സോമൻ ചെല്ലപ്പൻ, പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പ്രജീഷ്, ഡി.സി.സി ഭാരവാഹികളായ ബാബു കുര്യാക്കോസ്, ടി.എസ്. സിദ്ദീഖ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ ജോർജ് തോമസ്, എം.ജെ. ബാബു, സി.പി.എം നേതാക്കളായ എം. ലക്ഷ്​മണൻ, സ്​റ്റാലിൻ സുന്ദരമാണിക്കം തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. ഭൂരേഖ തഹസിൽദാർ കെ. രാധാകൃഷ്​ണൻ സംസ്ഥാന സർക്കാറിനുവേണ്ടി റീത്ത് സമർപ്പിച്ചു. കിട്ടപ്പ നാരായണസ്വാമിക്ക് ആദരാഞ്ജലി തൊടുപഴ: മുൻ ദേവികുളം എം.എൽ.എയും കോൺഗ്രസ്​ നേതാവുമായിരുന്ന കിട്ടപ്പനാരായണ സ്വാമിയുടെ നിര്യാണത്തിൽ യു.ഡി.എഫ് ഇടുക്കി ജില്ല ചെയർമാൻ അഡ്വ. എസ്​. അശോകൻ അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ നാഷനൽ കോൺഗ്രസി​ൻെറ വഴിത്തിരിവ് കാലഘട്ടത്തിൽ സ്വന്തം നിലപാടുകളിൽ ഉറച്ചുനിന്ന് ചരിത്രത്താളുകളിൽ ത​േൻറതായ അധ്യായം എഴുതിച്ചേർത്ത നേതാവായിരുന്നു കിട്ടപ്പയെന്ന്​ അശോകൻ അനുസ്​മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story