Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2021 5:29 AM IST Updated On
date_range 2 Jan 2021 5:29 AM ISTമലങ്കര ജലാശയത്തിെൻറ ആഴം അളക്കൽ; പഠനം തുടരുന്നു
text_fieldsbookmark_border
മലങ്കര ജലാശയത്തിൻെറ ആഴം അളക്കൽ; പഠനം തുടരുന്നു തൊടുപുഴ: മുട്ടം മലങ്കര ജലാശയത്തിൻെറ ആഴം അളക്കുന്നതിനും അണ്ടര്‍വാട്ടര്‍ സവിശേഷതകള്‍ മാപ്പ് ചെയ്യുന്നതിനുമുള്ള പഠനം തുടരുന്നു. ജലവിഭവ വകുപ്പിന് കീഴില്‍ പീച്ചിയിലുള്ള കേരള എൻജിനീയറിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് അണക്കെട്ടില്‍ പഠനം നടത്തുക. ആറ് ദിവസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. രണ്ട് അംഗങ്ങളുള്ള എൻജിനീയറിങ് വിഭാഗത്തിൻെറ നേതൃത്വത്തിലാണ് പഠനം ആരംഭിച്ചത്. എക്സിക്യൂട്ടിവ് എൻജിനീയർ ഉള്‍പ്പെടെ വിദഗ്ധര്‍ വരും ദിവസങ്ങളില്‍ മലങ്കരയിലെത്തും. പഠനത്തിനായി പീച്ചിയില്‍നിന്ന് ബോട്ടും മറ്റ് ഉപകരണങ്ങളും മലങ്കര ജലാശയത്തിലെത്തിച്ചിട്ടുണ്ട്. പഠനത്തിൻെറ ഭാഗമായി മലങ്കര ഡാമിൻെറ മുഴുവന്‍ ഭാഗങ്ങളിലും സംഘം ബോട്ടില്‍ സഞ്ചരിക്കും. ഇതിനായി വരും ദിവസങ്ങളില്‍ ഡാമിൻെറ പരമാവധി ശേഷിയായ 42 മീറ്ററിലേക്ക് ജലനിരപ്പ് ഉയര്‍ത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story