Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാറിലെ...

മൂന്നാറിലെ എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യമൊഴുകുന്നു

text_fields
bookmark_border
മൂന്നാര്‍: സന്ദര്‍ശകരുടെ തിരക്ക് വർധിച്ചതോടെ മൂന്നാറിലെ എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാജമദ്യമൊഴുകുന്നു. സന്ദര്‍ശകര്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടി ടോപ്​ സ്​റ്റേഷന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജമദ്യം വിൽക്കുന്നത്​. കോവിഡി​ൻെറ നിയന്ത്രണങ്ങള്‍ മാറിയതോടെ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നാറിലും സമീപപ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും മുന്‍കൂര്‍ മുറി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് താമസസൗകര്യം ലഭിക്കുക. രാത്രിയില്‍ മുറി ലഭിക്കാതെ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ കിടന്നുറങ്ങുന്നവരെ കേന്ദ്രീകരിച്ചാണ് മദ്യവിൽപന. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് ഏജൻറ​ുമാരും പ്രവര്‍ത്തിക്കുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസി​ൻെറ നേതൃത്വത്തില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ചും സന്ദര്‍ശകരെത്തുന്ന കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, മൂന്നാര്‍ എക്‌സൈസ് അധികൃതരാകട്ടെ സംഭവത്തില്‍ ഒരു നടപടികളും ആരംഭിച്ചിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story