Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് വാക്സിനേഷന്‍;...

കോവിഡ് വാക്സിനേഷന്‍; ഡ്രൈ റണ്‍ ജില്ലയില്‍ ഇന്ന്

text_fields
bookmark_border
​ െതാടുപുഴ: കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ ശനിയാഴ്​ച രാവിലെ ഒമ്പതുമുതല്‍ 11 വരെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. തെരഞ്ഞെടുത്ത 25 ആരോഗ്യ പ്രവര്‍ത്തകരിലാണ് വാക്സിനേഷന്‍ നല്‍കേണ്ട മാതൃകയില്‍ പരീക്ഷണം നടത്തുക. പരിപാടിയില്‍ ജില്ല കലക്ടര്‍ എച്ച്. ദിനേശന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കോവിഡ്19 മാനദണ്ഡങ്ങള്‍ പാലിച്ചുവേണം തെരഞ്ഞെടുക്കപ്പെട്ടവര്‍ ഡ്രൈ റണ്‍ കേന്ദ്രത്തിലെത്താൻ. കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതും പുറത്തുപോകുന്നതും വെവ്വേറെ കവാടങ്ങളിലൂടെയായിരിക്കണം. ഡ്രൈ റണ്‍ നടക്കുന്ന ഓരോ കേന്ദ്രങ്ങളിലും 25 ആരോഗ്യ പ്രവര്‍ത്തകര്‍ വീതമാണ് പങ്കെടുക്കുക. നേരത്തേ രജിസ്​റ്റർ ചെയ്തിട്ടുണ്ടോയെന്നതുള്‍പ്പെടെയുള്ള കോവിഡ് വാക്സിനേഷന്‍ നല്‍കുന്ന നടപടിക്രമങ്ങള്‍ പാലിച്ചാണ് ഡ്രൈ റണ്‍ നടത്തുന്നത്. വാക്സിന്‍ കാരിയര്‍ ഉള്‍പ്പെടെയുള്ള എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. കേരളം കോവിഡ് വാക്സിനേഷന് സജ്ജമാണെന്ന്​ ആരോഗ്യ വകുപ്പ്​ അറിയിച്ചു. കോവിഡ് വാക്സിനേഷനായി ഇതുവരെ 3.13 ലക്ഷം പേരാണ് രജിസ്​റ്റർ ചെയ്തത്. ലാര്‍ജ് ഐ.എല്‍.ആര്‍ 20, വാസ്‌കിന്‍ കാരിയര്‍ 1800, കോള്‍ഡ് ബോക്സ് വലുത് 50, കോള്‍ഡ് ബോക്സ് ചെറുത് 50, ഐസ് പാക്ക്​ 12,000 എന്നിവ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഒരിക്കല്‍ മാത്രം ഉപയോഗിക്കാന്‍ പറ്റുന്ന 14 ലക്ഷം സിറിഞ്ചുകള്‍ ഉടന്‍ സംസ്ഥാനത്തെത്തും. ഉടൻ വാക്​സിൻ എത്ത​ുമെന്ന പ്രതീക്ഷയിലാണ്​ ജില്ലയിലടക്കം സംസ്ഥാനത്ത്​ മുന്നൊരുക്കങ്ങൾ നടത്തുന്നത്​. ജില്ലയിൽ 60 കേന്ദ്രങ്ങളിൽ കുത്തിവെപ്പിനുള്ള സൗകര്യം ഒരുക്കുന്നുണ്ട്​. അറുനൂറോളം കേന്ദ്രങ്ങൾ വഴി വാക്​സിൻ വിതരണം ചെയ്യാനും എല്ലാ നടപടികളും പൂർത്തിയാക്കിയിട്ടുണ്ട്​​. ആദ്യഘട്ടം ആരോഗ്യ​ ​പ്രവർത്തകരടക്കമുള്ളവർക്കാണ്​ വിതരണം. രണ്ടാംഘട്ടത്തിൽ കോവിഡ്​ പ്രതിരോധത്തിന്​ മുൻനിരയിൽനിന്ന്​ പ്രവർത്തിക്കുന്ന വിവിധ വകുപ്പുകളിലുള്ളവർക്കും വ്യാപാരികൾ, ബസ്​ ​ജീവനക്കാർ തുടങ്ങി പൊതുമേഖലയുമായി നിരന്തരം ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്നവർക്കുമായിരിക്കും മുൻഗണന. 60 വയസ്സിന്​ മുകളിലുള്ളവർക്കാണ്​ മൂന്നാം ഘട്ടം. 50നും 60നും ഇടക്കുള്ളവർക്കാണ്​ നാലാംഘട്ടം. അഞ്ചാംഘട്ടത്തിൽ 50ൽ താഴെയുള്ളവർക്കാണ്​ മുൻഗണന. ഇതുകൂടാതെ വിവിധ വകുപ്പുകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി കോവിഡ്​ വാക്​സിനേഷൻ ടാസ്​ക്​ ഫോഴ്​സ്​ രൂപവത്​കരിച്ചിട്ടുണ്ട്​. ഓണ്‍ലൈന്‍ അദാലത്തില്‍ 36 പരാതികള്‍ പരിഹരിച്ചു തൊടുപുഴ: ഇടുക്കി ജില്ല കലക്ടര്‍ എച്ച്. ദിനേശ​ൻെറ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പരാതിപരിഹാര അദാലത്തില്‍ 36 പരാതികള്‍ പരിഹരിച്ചു. തൊടുപുഴ താലൂക്കിലെ അപേക്ഷകരുടെ പരാതികളാണ് വെള്ളിയാഴ്ച പരിഗണിച്ചത്. ജില്ല കലക്ടറുടെ ചേംബറില്‍ ഹാജരായിരുന്ന വിവിധ ജില്ലതല ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് അദാലത്ത് സംഘടിപ്പിച്ചത്. അപേക്ഷകര്‍ വില്ലേജ് ഓഫിസുകളിലും തൊടുപുഴ താലൂക്ക് ഓഫിസിലും ഹാജരായി വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ജില്ല കലക്ടറുമായി സംവദിച്ചത്. എല്ലാ വില്ലേജ് ഓഫിസുകളിലും താലൂക്ക് ഓഫിസിലും വിഡിയോ കോണ്‍ഫറന്‍സിങ് സൗകര്യം ഒരുക്കിയിരുന്നു. ഗൂഗിള്‍ മീറ്റ് ലിങ്ക് വഴിയാണ് ഇത് സാധ്യമാക്കിയത്. കൂടാതെ തഹസില്‍ദാര്‍മാരും വിഡിയോ കോണ്‍ഫറന്‍സ് വഴി ഇതില്‍ പങ്കെടുത്തു. 49 പരാതികള്‍ വന്നതില്‍ ഇതില്‍ തൊടുപുഴ താലൂക്കില്‍ ലഭിച്ച 25 പരാതികളും കുമാരമംഗലം, വണ്ണപ്പുറം, ഉടുമ്പന്നൂര്‍, മുട്ടം, കുടയത്തൂര്‍ വില്ലേജ് ഓഫിസുകളില്‍ ലഭിച്ച 11 പരാതികളും ഉള്‍പ്പെടുന്നു. തീര്‍പ്പാകാതെവന്ന 13 പരാതികള്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഓഫിസുകളിലേക്ക് കൈമാറി. തൊടുപുഴയില്‍നിന്ന്​ തഹസില്‍ദാര്‍ കെ.എം. ജോസുകുട്ടി, വി.ആര്‍. ചന്ദ്രന്‍പിള്ള, ഒ.എസ്. ജയകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തത്. എന്‍.ഐ.സി, കേരള സ്​റ്റേറ്റ്​ ഐ.ടി മിഷന്‍, റവന്യൂ ഐ.ടി സെല്‍ വിഭാഗങ്ങള്‍ സംയുക്തമായാണ് സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story