Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതെരഞ്ഞെടുപ്പ് മാറ്റിയ...

തെരഞ്ഞെടുപ്പ് മാറ്റിയ ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തിൽ രാജി ചന്ദ്രൻ പ്രസിഡൻറ്​

text_fields
bookmark_border
ചെറുതോണി: ഇടുക്കി ബ്ലോക്ക്​ പഞ്ചായത്ത്​ പ്രസിഡൻറായി കോൺഗ്രസിലെ രാജി ചന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു. ​േക്വാറം തികയാത്തതിനാൽ ബുധനാഴ്ച നടക്കേണ്ട തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. രാവിലെ 11ന് തടിയമ്പാട് ബ്ലോക്ക്​ പഞ്ചായത്ത്​ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിൽ ​െഡപ്യൂട്ടി കലക്ടർ ജോളി ജോസഫ് വരണാധികാരിയായി. രാജി ചന്ദ്രന് ഏഴ​ും എതിർ സ്ഥാനാർഥി എൽ.ഡി.എഫിലെ ജെസി തോമസിന് ആറു വോട്ടും ലഭിച്ചു. വൈസ്​ പ്രസിഡൻറായി ജോസഫ് ഗ്രൂപ്പിലെ അഡ്വ. എബി തോമസ്​ തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫിലെ ഡിറ്റാജായിരുന്നു എതിർ സ്ഥാനാർഥി. കഞ്ഞിക്കുഴി പഞ്ചായത്തിലെ മുൻ മെംബറായ രാജി ചന്ദ്രൻ കഞ്ഞിക്കുഴി ​ ഡിവിഷനിൽനിന്നാണ്​ വിജയിച്ചത്​. തട്ടേക്കണ്ണി സ്വദേശിനിയാണ്​. ബ്ലോക്ക്​ പഞ്ചായത്ത് നിലവിൽ വന്ന ശേഷം സ്ഥാനമേൽക്കുന്ന എട്ടാമത്തെ പ്രസിഡൻറാണ്​ രാജി ചന്ദ്രൻ. പ്രസിഡൻറ്​, വൈസ്​ പ്രസിഡൻറ്​ പദം സംബന്ധിച്ച്​ രൂക്ഷമായ തർക്കത്തെ തുടർന്ന്​ തീരുമാനമാകാത്ത പശ്ചാത്തലത്തിൽ കോൺഗ്രസ്​ അംഗങ്ങൾ ബഹിഷ്​കരിച്ചതോടെയാണ്​ ​േക്വാറം തികയാതെ തെരഞ്ഞെടുപ്പ്​ മാറ്റേണ്ടി വന്നത്​. TDL OATH RAJI CHANDRAN രാജി ചന്ദ്രൻ ഇടുക്കി ബ്ലോക്ക്​ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുന്നു കുമളിയിൽ പ്രസിഡൻറായ ശാന്തിയുടേത്​​ 'വിജയ'കുടുംബം കുമളി: ഇരുമുന്നണിയെയും മുട്ടുകുത്തിച്ച് ഭർത്താവ് നേടിയെടുത്ത ഗ്രാമപഞ്ചായത്ത് വാർഡിലെ വിജയം ആവർത്തിക്കാൻ നിയോഗിക്കപ്പെട്ട വീട്ടമ്മ ഒടുവിൽ നാടി​ൻെറ സാരഥിയായി. കുമളി ഗ്രാമപഞ്ചായത്ത് 13ാം വാർഡായ കൊല്ലംപട്ടടയിൽനിന്ന്​ വിജയിച്ച ശാന്തിയുടെ പൊതുരംഗത്തേക്കുള്ള പ്രവേശനം പഞ്ചായത്ത് ഭരണത്തിനു നേതൃത്വം നൽകിക്കൊണ്ടായത് ശ്രദ്ധേയമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച്​ ജയിച്ചശേഷം സി.പി.എമ്മിലെത്തിയ ഷാജിമോന് പകരം സംവരണ വാർഡായി മാറിയ കൊല്ലംപട്ടടയിൽ ഭാര്യയെ സി.പി.എം സ്ഥാനാർഥിയാക്കുകയായിരുന്നു. 2005ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഷാജിമോ​ൻെറ മാതാവ് പി.ജി. വിജയമ്മ ടീച്ചറിൽ തുടങ്ങിയ വിജയം ഷാജിയും കടന്ന് ശാന്തിയിൽ എത്തിയിരിക്കുകയാണിപ്പോൾ. പൊതുരംഗത്ത്​ മുൻ പരിചയമില്ലാതെയാണ് ശാന്തി പ്രസിഡൻറ്​ കസേരയിലെത്തുന്നതെങ്കിലും സി.പി.ഐയുടെ ലോക്കൽ സെക്രട്ടറിയായിരുന്ന പരേതനായ ആഞ്ഞിലിക്കുന്നേൽ ഗോപിനാഥൻ നായരുടെ മകൾക്ക് കണ്ടുംകേട്ടുമുള്ള അനുഭവപാഠങ്ങൾ നിരവധിയുണ്ട്. പൊതുപ്രവർത്തന രംഗത്ത് ഇതേവരെ ഭർത്താവിന് നൽകിയ പിന്തുണ ഇനി തിരിച്ച് ലഭിക്കുന്നതിനൊപ്പം കരുത്തുറ്റ ടീമിനൊപ്പം കുമളിയെ വികസന പാതയിൽ മുന്നോട്ട് നയിക്കാനാകുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രസിഡൻറ്​. TDL SANTHI KMLY PANCHA PRESI അമ്മയെ കാണാൻ... കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി അധികാരമേറ്റ ശാന്തിയെ കാണാൻ പിതാവ് ഷാജിമോനൊപ്പം പഞ്ചായത്ത് ഓഫിസിലെത്തിയ മക്കൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story