Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅതിർത്തിയിൽ...

അതിർത്തിയിൽ അന്തർസംസ്ഥാന എക്സൈസ്​-എൻഫോഴ്സ്​മെൻറ് പ​േട്രാളിങ്​

text_fields
bookmark_border
അതിർത്തിയിൽ അന്തർസംസ്ഥാന എക്സൈസ്​-എൻഫോഴ്സ്​മൻെറ് പ​േട്രാളിങ്​ നെടുങ്കണ്ടം: കേരള-തമിഴ്നാട് സംസ്ഥാന അതിർത്തികളിൽ അന്തർസംസ്ഥാന എക്സൈസ്​ എൻഫോഴ്സ്​മൻെറ് ഉദ്യോഗസ്ഥർ പ​േട്രാളിങ്​ നടത്തി. പുതുവത്സരത്തോടനുബന്ധിച്ച് കേരള എക്സൈസ്​ വകുപ്പും തമിഴ്നാട് െപ്രാഹിബിഷൻ എൻഫോഴ്സ്​മൻെറ് ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്ഡുകളും വാഹന പരിശോധനയും നടത്തിയത.് ബോഡിമെട്ട്, തോണ്ടിമല, കള്ളിപ്പാറ തുടങ്ങിയ സംസ്ഥാന അതിർത്തി പ്രദേശങ്ങളിലായിരുന്നു പരിശോധന. പുതുവത്സരത്തോടനുബന്ധിച്ച് മദ്യമയക്കുമരുന്ന് വ്യാപനം, നിർമാണം, കടത്ത് എന്നിവ തടയാൻ ഇടുക്കി ഡെപ്യൂട്ടി എക്സൈസ്​ കമീഷണറുടെ നിർദേശപ്രകാരം കേരള- തമിഴ്നാട് അതിർത്തി മേഖലകളിൽ തുടർന്നും ശക്തമായ പരിശോധന സംഘടിപ്പിക്കാൻ തീരുമാനിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഉടുമ്പൻചോല എക്സൈസ്​ സർക്കിൾ ഇൻസ്​പെക്ടർ കെ. സന്തോഷ് കുമാർ, തേനി ഇൻസ്​പെക്ടർ എസ്​. സുബ്ബലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എക്സൈസ്​ പ്രിവൻറിവ് ഓഫിസർമാരായ പി.ബി. രാജേന്ദ്രൻ, കെ.എൻ. രാജൻ, മനോജ് മാത്യു, േഗ്രഡ് പ്രിവൻറിവ് ഓഫിസർ കെ. ഷനേജ്, സിവിൽ എക്സൈസ്​ ഓഫിസർമാരായ എം.ആർ. രതീഷ് കുമാർ, എം. നൗഷാദ്, കെ.എസ്​. അനൂപ്​, ഷിബു ജോസഫ്, തമിഴ്നാട് പൊലീസ്​ ഓഫിസർമാരായ ആർ. ഭാസ്​കരൻ, ഇളവരശൻ, പാണ്ഡ്യൻ, പ്രഭ നന്ദൻ എന്നിവർ പരിശോധനകളിൽ പങ്കെടുത്തു. TDL EXICE ENFORCEMENT PARISODHANA അന്തർസംസ്ഥാന എക്സൈസ്​-എൻഫോഴ്സ്​മൻെറ് ഉദ്യോഗസ്ഥർ കേരള-തമിഴ്നാട് സംസ്ഥാന അതിർത്തികളിൽ പരിശോധന നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story