Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2021 5:28 AM IST Updated On
date_range 1 Jan 2021 5:28 AM ISTനെടുങ്കണ്ടത്ത് കോൺഗ്രസിൽ കലഹം; ആരോപണ-പ്രത്യാരോപണവുമായി നേതാക്കൾ
text_fieldsbookmark_border
നെടുങ്കണ്ടം: കോൺഗ്രസ് നേതാക്കൾ പരസ്പര ആരോപണ-പ്രത്യാരോപണവുമായി രംഗത്ത്്. ജില്ല പ്രസിഡൻറിനെതിരെ കെ.പി.സി.സി നിർവാഹക സമിതി അംഗവും ഇദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്്്് ഡി.സി.സി സെക്രട്ടറിമാരും ബ്ലോക്ക് പ്രസിഡൻറുമാരും രംഗത്ത്. തെരഞ്ഞെടുപ്പ് പരാജയത്തിൻെറ ഉത്തരവാദിത്തം പരസ്പരം ആരോപിച്ചാണ് ഇവർ കൊമ്പുകോർക്കുന്നത്. ഇടുക്കി ഡി.സി.സി പ്രസിഡൻറ്് ഇബ്രാഹിംകുട്ടി കല്ലാറിൻെറ നേതൃത്വത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിൻെറ മറവിൽ വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് കെ.പി.സി.സി നിർവാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാർ ആരോപിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി പാർട്ടിയുടെ പേരിൽ പിരിച്ച കോടികൾ എവിടെയെന്ന് ഡി.സി.സി വ്യക്തമാക്കിയിട്ടില്ലെന്നും പണം കൈയിൽ ഉണ്ടായിരുന്നിട്ടും പാവപ്പെട്ട സ്ഥാനാർഥികൾക്കുപോലും തെരഞ്ഞെടുപ്പ് സമയത്ത് സാമ്പത്തിക സഹായം നൽകാൻ ഡി.സി.സി പ്രസിഡൻറ് തയാറായില്ലെന്നുമാണ് ശ്രീമന്ദിരം ആരോപിക്കുന്നത്. ഈ വിഷയത്തിൽ കെ.പി.സി.സിക്കും എ.ഐ.സി.സിക്കും പരാതി നൽകിയതായും ശ്രീമന്ദിരം അറിയിച്ചു. അതിനിടെ കെ.പി.സി.സി നിർവാഹക സമിതി അംഗം ശ്രീമന്ദിരം ശശികുമാറിനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡി.സി.സി സെക്രട്ടറിമാരും ബ്ലോക്ക് പ്രസിഡൻറുമാരും കെ.പി.സി.സി പ്രസിഡൻറിന് പരാതി നൽകിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് സമയത്ത്് തുടർച്ചയായി കോൺഗ്രസ് നേതാക്കൾക്കെതിരെ പ്രവർത്തിക്കുകയും ജില്ല കോൺഗ്രസ് അധ്യക്ഷനെ അപമാനിക്കുകയും വാർത്തസമ്മേളനങ്ങൾ വിളിച്ച് അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുകയും ചെയ്തതായാണ് ശ്രീമന്ദിരത്തിനെതിരായ ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പിൽ പാമ്പാടുംപാറ പഞ്ചായത്ത് അടക്കം യുഡി.എഫിന് നഷ്ടപ്പെടാൻ പ്രധാന പങ്കുവഹിച്ചയാളാണ് ശ്രീമന്ദിരമെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി ഒരു മണിക്കൂർപോലും പ്രവർത്തിച്ചിട്ടില്ലെന്നും കത്തിൽ പറയുന്നു. 20 വർഷമായി ശ്രീമന്ദിരത്തിൻെറ വാർഡിൽ ബി.ജെ.പിയും സി.പി.എമ്മുമാണ് വിജയിക്കുന്നത്. ഇത്തവണ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിൻെറ അമർഷത്തിലാണ് ഡി.സി.സി പ്രസിഡൻറിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും നേതാക്കൾ കത്തിൽ ചൂണ്ടിക്കാട്ടി. ശ്രീമന്ദിരത്തിനെതിരെ അടിയന്തര നടപടി ആവശ്യപ്പെട്ട് മുന്നൂറോളം പേർ ഒപ്പിട്ട്്് കെ.പി.സി.സിക്ക് പരാതി അയച്ചിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു. പ്രവർത്തകരുടെ രോഷം കണക്കിലെടുത്ത് ഇനി കെ.പി.സി.സിയുടെ അറിയിപ്പ് ലഭിക്കാതെ മണ്ഡലം, േബ്ലാക്ക് കമ്മിറ്റികളിൽ ശശികുമാറിനെ വിളിക്കേണ്ടതില്ലെന്ന് േബ്ലാക്ക് കമ്മിറ്റികൾ തീരുമാനിച്ചു . ഹൈറേഞ്ചിൽ ഡി.ജെ പാർട്ടികളും നിശപാർട്ടികളും വ്യാപകമാകുന്നു അടിമാലി: കോവിഡ് നിയമം ലംഘിച്ച് ഹൈറേഞ്ചിൽ ഡി.ജെ പാർട്ടികളും നിശപാർട്ടികളും വ്യാപകമാകുന്നു. വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ബന്ധപ്പെട്ടാണ് കൂടുതലും സംഘങ്ങൾ ഒത്തുചേരുന്നത്. സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ള യുവതീയുവാക്കളും കൗമാരക്കാരുമാണ് കൂടുതലും ഒത്തുചേരുന്നത്. ഇവർക്കായി റിസോർട്ടുകളും ഹോം സ്റ്റേ നടത്തിപ്പുകാരും സജീവമായതോടെ ജില്ല കോവിഡ് വ്യാപന ഭീതിയിലുമാണ്. ക്രിസ്മസ്-പുതുവത്സര സീസണിൽ മൂന്നാർ ഉൾപ്പെടെ സന്ദർശകരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ 10 ദിവസമായി റെക്കോഡുകൾ ഭേദിച്ച് സഞ്ചാരികൾ ഒഴുകിയെത്തുന്നു. നിലച്ചുകിടന്ന വിനോദ സഞ്ചാര മേഖലയിൽ ഇത് ഉൗർജമായെങ്കിലും എത് മാർഗത്തിലൂടെയും വരുമാനം വർധിപ്പിക്കണമെന്ന ചിന്തയാണ് ലഹരി ഉൾപ്പെടെയുള്ള മാർഗങ്ങളിലേക്ക് കാര്യങ്ങൾ നീങ്ങിയത്. കഴിഞ്ഞ ദിവസം സേനാപതി സ്വർഗംമേട്ടിൽ ടൻെറുകൾ കെട്ടി നിശപാർട്ടി നടത്താനുള്ള നീക്കം പൊലീസ് പൊളിച്ചു. മാങ്കുളത്ത് നാട്ടുകാരും ഇത്തരത്തിൽ വലിയ നീക്കം പൊളിച്ചിരുന്നു. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയത് 20 വയസ്സുള്ള യുവതികൾ ഉൾപ്പെടെ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നായി നാൽപത്തഞ്ചോളം പേർ. ന്യൂ ഇയർ പാർട്ടിയും നടത്താൻ ഉദ്ദേശിച്ചിരുന്നതായി സൂചനകളുണ്ട്. ടൻെറുകൾ നീക്കം ചെയ്ത ഉടുമ്പൻചോല പൊലീസ് പങ്കെടുക്കാനെത്തിയവരെ മടക്കി അയച്ചു. ഇവരിൽ ആരുംതന്നെ ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നതായി തെളിയിക്കാനായില്ല. എൽദോ എന്നയാളുടെ പേരിലുള്ള 20 ഏക്കറോളം സ്ഥലത്ത് വിവിധ ഭാഗങ്ങളിലായാണ് ടൻെറുകൾ സ്ഥാപിച്ചിരുന്നത്. സ്ഥലമുടമക്ക് നോട്ടീസ് നൽകി പരിപാടി നിർത്തിവെപ്പിച്ചു. ഒട്ടാത്തിയിൽനിന്ന് നാല് കിലോമീറ്ററോളം ഉള്ളിലായി പ്രകൃതി സുന്ദരമായ മുകളിൽ സ്റ്റേജ്, നാൽപതോളം ടൻെറുകൾ എന്നിവ നിർമിച്ചായിരുന്നു പരിപാടിക്ക് വേദിയൊരുക്കിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘവും ഉടുമ്പൻചോല തഹസിൽദാറുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘവും ചൊവ്വാഴ്ച രാത്രി 11 മുതൽ പുലർച്ച രണ്ടുവരെയാണ് റെയ്ഡ് നടത്തിയത്. മൈക്ക് സെറ്റ് ഉൾപ്പെടെയുള്ള സന്നാഹങ്ങൾ പാർട്ടിക്കായി ഒരുക്കിയിരുന്നു. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് പരിപാടിയിലേക്ക് ആളെ സംഘടിപ്പിച്ചിരുന്നത്. ലഹരി വസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല. ഉട്ടോപ്യ യുനൈറ്റഡ് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ലേബലിൽ 'പരിണാമ' എന്ന ക്ലാസിൽ പങ്കെടുക്കുന്നതിന് എന്ന പേരിലാണ് സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെ എത്തിച്ചത്. വീക്ക് ഡേ ടിക്കറ്റിന് 1500 രൂപയും വീക്ക് എൻഡ് ടിക്കറ്റിന് 2000 രൂപയും ന്യൂഇയർ ടിക്കറ്റിന് 2500 രൂപയുമാണ് ഫീസ്. അധികൃതരുടെ അനുമതി സംഘാടകർ വാങ്ങിയിരുന്നില്ല. ഇത്തരത്തിൽ വൻകിട റിസോർട്ടുകൾ കേന്ദ്രീകരിച്ചും ഡി.ജെ പാർട്ടികളും നിശപാർട്ടികളും നടക്കുന്നതായിട്ടാണ് വിവരം. TDL TEND SWARGAMMEDU സേനാപതി സ്വർഗംമേട്ടിൽ നിശപാർട്ടിക്കായി ഒരുക്കിയ ടൻെറുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story