Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതാലൂക്കുതല ഓണ്‍ലൈന്‍...

താലൂക്കുതല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത് ഇന്ന്

text_fields
bookmark_border
തൊടുപുഴ: കലക്ടറുടെ താലൂക്കുതല ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത് - സഫലത്തി​ൻെറ നാലാംഘട്ടം തൊടുപുഴ താലൂക്ക് അദാലത് വെള്ളിയാഴ്​ച രാവിലെ 10 മുതല്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന നടത്തും. പരാതി ലഭിച്ച ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ വിഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിന് https://meet.google.com/xho-vwwa-pkk എന്ന ലിങ്ക് ഉപയോഗിക്കണം. ഓണ്‍ലൈനായി പരാതി സമര്‍പ്പിച്ച അപേക്ഷകര്‍ക്ക് വില്ലേജ് ഓഫിസിലോ/താലൂക്ക് ഓഫിസിലോ തയാറാക്കിയ വിഡിയോ കോണ്‍ഫറന്‍സ് സംവിധാനം മുഖാന്തരം അദാലത്തില്‍ പങ്കെടുക്കാം. ആയുര്‍വേദ തെറപ്പിസ്​റ്റ്​ നിയമനം തൊടുപുഴ: നാഷനല്‍ ആയുഷ് മിഷന്‍ മുഖേന ആയുര്‍വേദ തെറപ്പിസ്​റ്റ്​ തസ്തികയില്‍ കരാര്‍ വ്യവസ്ഥയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജനുവരി 13ന്​ രാവിലെ 11ന്​ ഇടുക്കി കുയിലിമല സിവില്‍ സ്​റ്റേഷനിൽ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫിസില്‍ വാക്-ഇന്‍ ഇൻറര്‍വ്യൂ നടത്തും. യോഗ്യത: കേരള സര്‍ക്കാര്‍ അംഗീകൃത ഒരു വര്‍ഷത്തെ ആയുര്‍വേദ തെറപ്പിസ്​റ്റ്​ കോഴ്‌സ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ അന്നേ ദിവസം വിദ്യാഭ്യാസം, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം യഥാസമയം നേരിട്ട് ജില്ല മെഡിക്കല്‍ ഓഫിസില്‍ ഹാജരാകേണ്ടതാണ്. ഫോണ്‍: 04862232318 സാക്ഷ്യപത്രം സമര്‍പ്പിക്കണം തൊടുപുഴ: അയ്യപ്പന്‍കോവില്‍ ഗ്രാമപഞ്ചായത്തില്‍നിന്ന് സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്ന 60 വയസ്സ്​​ പൂര്‍ത്തിയാകാത്ത എല്ലാ വിധവ പെന്‍ഷന്‍ ഗുണഭോക്താക്കളും അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കളും പുനര്‍വിവാഹിതയല്ല എന്നു തെളിയിക്കുന്ന ഗസറ്റഡ് ഓഫിസര്‍/ വില്ലേജ് ഓഫിസര്‍ കുറയാതെയുള്ള റവന്യൂ അധികാരികളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് ജനുവരി 18ന് മുമ്പ് സമര്‍പ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story