Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രസിഡൻറ്​ ജിജി...

പ്രസിഡൻറ്​ ജിജി കെ.ഫിലിപ്​ ജില്ല പഞ്ചായത്ത്​

text_fields
bookmark_border
ചെറുതോണി: ജില്ല പഞ്ചായത്ത് പ്രസിഡൻറായി ബുധനാഴ്​ച ചുമതലയേറ്റത് കവിയും സാംസ്കാരിക പ്രവർത്തകനും യുവ കലാസാഹിതി ജില്ല സെക്രട്ടറിയുമായ ജിജി കെ.ഫിലിപ്. ബദൽ മാസികകളിൽ എഴുതി തുടങ്ങി മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിലെ സജീവ സാന്നിധ്യമാണ് ജിജി. ചക്കുപള്ളം ചെല്ലാർകോവിൽ സ്വദേശിയാണ്. കട്ടപ്പന ​ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായിരുന്നു. ഇക്കുറി പാമ്പാടുംപാറ ജില്ല പഞ്ചായത്ത് ഡിവിഷനിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. അണക്കര ഗവ.​ സ്കൂളിൽനിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ജിജി ചങ്ങനാശ്ശേരി സൻെറ്​ ബർക്ക്മെൻ കോളജിൽനിന്ന് ഇംഗ്ലീഷിൽ മാസ്​റ്റർ ഡിഗ്രി കരസ്ഥമാക്കി. അണക്കരയിലെ നളന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മാനേജറും അധ്യാപകനുമാണ്. യുവ കലാസാഹിതിയുടെ ജില്ല സെക്രട്ടറിയുടെ ചുമതലയും വഹിക്കുന്നുണ്ട്. സി.പി.ഐ ജില്ല കൗൺസിൽ അംഗമാണ്. 'അത്ഭുതങ്ങളുടെ ചാവുകാലം' കൃതിക്ക് മഹാകവി പാലാ പുരസ്കാരം, കവിത പുസ്തകത്തിന് ബി.സി.വി പുരസ്കാരം തുടങ്ങി നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ഭാര്യ ബിന്ദു അധ്യാപികയാണ്. മക്കൾ: മേഖ, വർഷ, നക്ഷത്ര. ആദ്യ രണ്ടുവർഷമാണ് ഭരണത്തിൽ ജിജി കെ.ഫിലിപ്പി​ൻെറ കാലാവധി. TDL JIJI K PHILIP ഇടുക്കി ജില്ല പഞ്ചായത്ത് പ്രസിഡൻറായി ജിജി കെ.ഫിലിപ്​ ചുമതല​യേൽക്കുന്നു ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന് നഷ്​ടമായി മൂന്നാര്‍: കാല്‍നൂറ്റാണ്ടിനുശേഷം ചിന്നക്കനാല്‍ പഞ്ചായത്ത് ഭരണം ഇടതുപക്ഷത്തിന് നഷ്​ടമായി. വിമത അംഗം ഇടുപക്ഷത്തിന് പിന്തുണ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍നിന്ന്​ വിട്ടുനിന്നതോടെ യു.ഡി.എഫിന് നറുക്ക് വീഴുകയായിരുന്നു. 13 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് ആറ്​, എല്‍.ഡി.എഫ് ആറ്​, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സീറ്റ് നിക്ഷേധിച്ചതിനെ തുടര്‍ന്ന് സി.പിഎം വിമതയായി മത്സരിച്ച് വിജയിച്ച വനിതയാണ് സ്വതന്ത്ര അംഗം. ഭരണം പിടി​െച്ചടുക്കാന്‍ സ്വതന്ത്രയെ സി.പി.ഐ ഇടപെട്ട് അനുനയിപ്പിച്ച് ഇടതുപാളയത്തില്‍ എത്തിച്ചെങ്കിലും തെരഞ്ഞെടുപ്പില്‍നിന്ന്​ ഇവര്‍ വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് നറുക്കിട്ടപ്പോൾ ഭരണം യു.ഡി.എഫിന്​ ലഭിച്ചു. ഭരണം നഷ്​ടമായതോട പഞ്ചായത്തില്‍ സി.പി.എം, സി.പി.ഐ ചേരിപ്പോരും രൂക്ഷമായി. സി.പി.എം പ്രാദേശിക നേതാവ് ഇടപെട്ട് വിമതയെ മാറ്റിയതാണെന്നാണ് സി.പി.ഐ നേതാക്കളുടെ ആരോപണം. ഭരണം യു.ഡി.എഫിന് ലഭിച്ചതോടെ ഉച്ചയോടെ നടന്ന വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പില്‍നിന്ന്​ എല്‍.ഡി.എഫ് നേതാക്കള്‍ മാറിനിന്നു. ക്വാറം തികയാത്തതിനാല്‍ വ്യാഴാഴ്ച വീണ്ടും വോട്ടെടുപ്പ് നടക്കും. ഇടമലക്കുടയില്‍ ഇടതമുന്നണി ആരെയും പിന്താങ്ങിയില്ല. വോട്ടെടുപ്പില്‍നിന്ന്​ അംഗങ്ങള്‍ മാറിനിന്നു. ഇതോടെ യു.ഡി.എഫ് ഭരണം പിടിച്ചെടുത്തു. വട്ടവടയില്‍ എതിരില്ലാതെ എസ്.സി വനിത ഗണപതിയമ്മാള്‍ പ്രസിഡൻറായി. ദേവികുളം ബ്ലോക്ക് പഞ്ചായത്തില്‍ എതിരില്ലാതെ എന്‍.ആര്‍. ജയനെ വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story