Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്വതന്ത്ര തുണച്ചു;...

സ്വതന്ത്ര തുണച്ചു; മരിയാപുരം പഞ്ചായത്ത്​ യു.ഡി.എഫിന്

text_fields
bookmark_border
ചെറുതോണി: സ്വതന്ത്ര തുണച്ചതോടെ മരിയാപുരം പഞ്ചായത്തിൽ ഭരണം യു.ഡി.എഫിന്. 13 സീറ്റുള്ള പഞ്ചായത്തിൽ ആറു സീറ്റുകൾ ഇരുമുന്നണികളും തുല്യമായി പങ്കിടുകയും ഒരു കോൺഗ്രസ്​ വിമത ജയിക്കുകയും ചെയ്തതോടെ ഇവിടത്തെ ഭരണം അനിശ്ചിതത്വത്തിലായിരുന്നു. ജോസഫ് ഗ്രൂപ്പിലെ സ്ഥാനാർഥിയെ തോൽപിച്ച് ജയിച്ച സ്വതന്ത്രയെ പിന്തുണക്കില്ലെന്ന ജോസഫ് വിഭാഗത്തി​ൻെറ കടുംപിടുത്തം മൂലം ചർച്ച നീണ്ടുപോയി. അവസാനം വൈസ്​ പ്രസിഡൻറ്​ സ്ഥാനം ജോസഫ് ഗ്രൂപ്പിന് കൊടുത്ത് പ്രശ്നം പരിഹരിച്ചു. ഇവിടെ കോൺഗ്രസ്​ വിമത സ്ഥാനാർഥിയായി ജയിച്ച ജിൻസി ജോയിയാണ് പ്രസിഡൻറ്​. കഞ്ഞിക്കുഴി പഞ്ചായത്തിൽ യു.ഡി.എഫിനാണ് ഭരണം. ഇവിടെ വക്കച്ചൻ വയലിൽ പ്രസിഡൻറായി. ഒരു സീറ്റ്​ മാത്രം ലഭിച്ച ജോസഫ് ഗ്രൂപ്പിലെ സിൽവി മാത്യുവാണ് വൈസ്​ പ്രസിഡൻറ്​. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ 10 വോട്ട് യു.ഡി.എഫിനും ഏഴ്​ വോട്ട് എൽഡി.എഫിനും ലഭിച്ചു. ബി.ജെ.പി അംഗം വോട്ട് ചെയ്യാതെ മാറിനിന്നു. വാത്തിക്കുടി പഞ്ചായത്തിൽ യു.ഡി.എഫിനാണ് ഭരണം. ജോസഫ് ഗ്രൂപ്പിലെ സിന്ധു ജോസാണ് പ്രസിഡൻറ്​; വൈസ്​ പ്രസിഡൻറ്​ കോൺഗ്രസിലെ ഡിക്ലർക് സെബാസ്​റ്റ്യൻ. 18 അംഗങ്ങളുള്ള പഞ്ചായത്തിൽ 10 യു.ഡി.എഫ് അംഗങ്ങളും ഏഴ്​ എൽ.ഡി.എഫ് അംഗങ്ങളും വോട്ടിൽ പങ്കെടുത്തപ്പോൾ സ്വതന്ത്രയായി ജയിച്ച വിജി തലച്ചിറയിൽ വിട്ടുനിന്നു. ജില്ല ആസ്ഥാനമായ വാഴത്തോപ്പിൽ നറുക്കെടുപ്പിലൂടെ ഭരണം എൽ.ഡി.എഫിന് ലഭിച്ചു. സി.പി.എമ്മിലെ ജോർജ് പോളാണ് ഇവിടെ പ്രസിഡൻറ്, കേരള കോൺഗ്രസ്​ ജോസ്​ വിഭാഗത്തിലെ മിനി ജേക്കബ് വൈസ്​ പ്രസിഡൻറായി. കാമാക്ഷി പഞ്ചായത്തിൽ എൽ.ഡി.എഫിന് മൂന്നിൽരണ്ട് ഭൂരിപക്ഷമുണ്ട്. ഇവിടെ സി.പി.എമ്മിലെ ഷേർലി ജോസഫ് പ്രസിഡൻറായി. മുൻ ഇടുക്കി ബ്ലോക്ക് പ്രസിഡൻറ്​ കൂടിയായ ജോസ്​ വിഭാഗത്തിലെ റെജി മുക്കാട്ടാണ് വൈസ്​ പ്രസിഡൻറ്​. ജോസുകുട്ടി കണ്ണമുണ്ടയിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ്​ കട്ടപ്പന: ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറായി കേരള കോൺഗ്രസ്‌ ജോസ് കെ. മാണി വിഭാഗത്തിലെ ജോസുകുട്ടി കണ്ണമുണ്ടയിൽ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറായി സി.പി.എമ്മിലെ അന്നമ്മ ജോൺസൻ തെരഞ്ഞെടുക്കപ്പെട്ടു. ജോസുകുട്ടിക്കെതിരെ മത്സരിച്ച കോൺഗ്രസിലെ പി. നിക്സൺ ഒമ്പതിനെതിരെ നാല് വോട്ടുകൾക്ക് പരാജയപ്പെട്ടു. വൈസ് പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ നാലിനെതിരെ ഒമ്പത് വോട്ടുകൾക്കാണ് അന്നമ്മ ജോൺസൻ വിജയിച്ചത്. ഇടുക്കി ഡെപ്യൂട്ടി കലക്ടർ എസ്. ബിന്ദു വരണാധികാരിയായിരുന്നു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത്‌ മുൻ പ്രസിഡൻറ്​, ഇരട്ടയാർ സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ എന്നീ നിലകളിൽ പ്രവർത്തിച്ചയാളാണ് ജോസുകുട്ടി കണ്ണമുണ്ടയിൽ. കട്ടപ്പന ബ്ലോക്ക്‌ പഞ്ചായത്തിൽ മത്സരിച്ചവർക്ക് കിട്ടിയ വോട്ട്: ജോസുകുട്ടി കണ്ണമുണ്ടയിൽ (എൽ.ഡി.എഫ് -കേരള കോൺഗ്രസ്‌-എം ജോസ് കെ. മാണി): ഒമ്പത്​വോട്ട് പി. നിക്‌സൺ (കോൺഗ്രസ്‌): നാല്​ വോട്ട് വൈസ് പ്രസിഡൻറ്​ അന്നമ്മ ജോൺസൻ (എൽ.ഡി.എഫ്, സി.പി.എം): ഒമ്പത്​ വോട്ട് സബിത വിനോദ്: നാല്​ വോട്ട് ആകെ 13 ഡിവിഷൻ. എൽ.ഡി.എഫ്: ഒമ്പത്​, യു.ഡി.എഫ്: നാല്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story