Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകരുണാപുരത്ത്...

കരുണാപുരത്ത് നറുക്കെടുപ്പിലൂടെ ഇടത് മുന്നണിക്ക് ഭരണം

text_fields
bookmark_border
നെടുങ്കണ്ടം: കരുണാപുരത്ത് നറുക്കെടുപ്പിലൂടെ ഭരണം ഇടതുമുന്നണിക്ക് ലഭിച്ചു. 17അംഗ പഞ്ചായത്തിൽ ഇരു മുന്നണികൾക്കും തുല്യ സീറ്റുകൾ ലഭിക്കുകയും എൻ.ഡി.എ സ്ഥാനാർഥി വിജയിക്കുകയും ചെയ്തതോടെ ഭരണം പിടിച്ചെടുക്കാൻ ബി.ഡി.ജെ.എസ്​ സാരഥി ആരെ പിന്തുണക്കുമെന്നായിരുന്നു എല്ലാവരും ഉറ്റുനോക്കിയിരുന്നത്. എന്നാൽ, ആറാം വാർഡിൽനിന്ന്​ വിജയിച്ച ബി.ഡി.ജെ.എസിലെ ബിനുവി​ൻെറ പിന്തുണ ഇരുമുന്നണികളും സ്വീകരിക്കാതെ വന്നതോടെ നറുക്കെടുപ്പിലൂടെ ഇടതുമുന്നണിക്ക് ഭരണം ലഭിക്കുകയായിരുന്നു. സി.പി.എമ്മിലെ വിൻസി വാവച്ചനും കോൺഗ്രസിലെ മിനി പ്രിൻസിനും തുല്യ വോട്ടുകൾ ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ സി.പി.എമ്മിലെ വിൻസി വാവച്ചൻ പ്രസിഡൻറായി. പഞ്ചായത്ത് രൂപവത്​കരണം മുതൽ ഇടതിൻെറ ഉറച്ച കോട്ടയായിനിന്നിരുന്ന ആറാം വർഡിലാണ് എൻ.ഡി.എ കോട്ട തകർത്ത് അക്കൗണ്ട് തുറന്നത്. ഏഴ് വോട്ടിൻെറ ഭൂരിപക്ഷത്തിലായിരുന്നു വാർഡ് പിടിച്ചെടുത്തത്. എൻ.ഡി.എ സ്വതന്ത്ര​ൻെറ പിന്തുണയോ സഖ്യമോ സ്വീകരിക്കരുതെന്ന്്് കോൺഗ്രസ്​ ജില്ല നേതൃത്വം പ്രാദേശിക നേതൃത്വത്തെ അറിയിച്ചിരുന്നു. നെടുങ്കണ്ടം ​േബ്ലാക്കിലെ പഞ്ചായത്തുകളിൽ ആദ്യ ടേം സി.പി.എമ്മിന്​ നെടുങ്കണ്ടം: ബ്ലോക്ക്​ പഞ്ചായത്തിന്​ കീഴിലെ ഏഴ് പഞ്ചായത്തുകളിലും നെടുങ്കണ്ടം ബ്ലോക്ക്​ പഞ്ചായത്തിലും അധ്യക്ഷൻമാരെ തെരഞ്ഞെടുത്തു. ഇവിടങ്ങളിൽ ആദ്യം സി.പി.എം ഭരിക്കും. ഇതിൽ മിക്ക പഞ്ചായത്തുകളുടെയും പ്രസിഡൻറ്​, വൈസ്​ പ്രസിഡൻറ്​ പദവികൾ മൂന്ന് തവണകളായി സി.പി.എമ്മും, സി.പി.ഐ, കേരള കോൺഗ്രസ്​ എമ്മും വീതിച്ചെടുത്തിരിക്കുകയാണ്. ബ്ലോക്ക്​ പഞ്ചായത്ത് പ്രസിഡൻറായി എൻ.ആർ സിറ്റി ഡിവിഷനിൽനിന്ന്​ വിജയിച്ച സി.പി.എമ്മിലെ കെ.ടി. കുഞ്ഞിനെ പ്രസിഡൻറായും വൈസ്​ പ്രസിഡൻറായി പൊന്നാമല ഡിവിഷനിൽനിന്ന്​ വിജയിച്ച കേരള കോൺഗ്രസ്​ എമിലെ റാണി തോമസിനെയും തെരഞ്ഞെടുത്തു. നെടുങ്കണ്ടം പഞ്ചായത്തിൽ ഏഴാംവാർഡിൽനിന്ന്്് വിജയിച്ച സി.പി.എമ്മിലെ ശോഭന വിജയനെ പ്രസിഡൻറായും 21ാം വാർഡിൽനിന്ന്്് വിജയിച്ച കേരള കോൺഗ്രസ്​ എമിലെ​ സിജോ നടക്കലിനെ വൈസ്​ പ്രസിഡൻറായും തെരഞ്ഞെടുത്തു. പാമ്പാടുംപാറ പഞ്ചായത്തിൽ ആറാം വാർഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ എസ്​. മോഹനനെ പ്രസിഡൻറായും വൈസ്​ പ്രസിഡൻറായി ഏഴാംവാർഡിൽനിന്ന്​ വിജയിച്ച സി.പി.​െഎയിലെ വിജി അനിൽകുമാറിനെയും തെരഞ്ഞെടുത്തു. കഴിഞ്ഞ കാൽ നൂറ്റാണ്ടായി സി.പി.എമ്മിന് മൃഗീയ ഭൂരിപക്ഷം ലഭിക്കുന്ന ഉടുമ്പൻചോല പഞ്ചായത്തിൽ അധ്യക്ഷപദവിയും ഉപാധ്യഷനും സി.പി.എമ്മിൽ നിന്നുതന്നെയാണ്.13ാം വാർഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ കെ.കെ. സജികുമാർ പ്രസിഡൻറായും മൂന്നാംവാർഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ തന്നെ ബീന ബിജുവിനെ വൈസ്​ പ്രസിഡൻറായും തെരഞ്ഞെടുത്തു. കരുണാപുരം പഞ്ചായത്തിൽ ഒമ്പതാംവാർഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ വിൻസി വാവച്ചനെ പ്രസിഡൻറായും ഏഴാം വാർഡിൽനിന്ന്്് വിജയിച്ച സി.പി.ഐയിലെ കെ.ടി. സാലിയെ വൈസ്​ പ്രസിഡൻറായും തെരഞ്ഞെടുത്തു. സേനാപതി പഞ്ചായത്തിൽ അഞ്ചാംവാർഡിൽനിന്ന്് വിജയിച്ച സി.പി.എമ്മിലെ തിലോത്തമ സോമൻ പ്രസിഡൻറായും 13ാം വാർഡിൽനിന്ന് വിജയിച്ച സി.പി.ഐയിലെ എസ്​. ആതിരയെ വൈസ്​ പ്രസിഡൻറായും തെരഞ്ഞെടുത്തു. രാജകുമാരി പഞ്ചായത്ത് രണ്ടാം വാർഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ ടെസി ബിനുവിനെ പ്രസിഡൻറായും കേരള കോൺഗ്രസ്​ എമ്മിലെ അജേഷ് മുകളേലിനെ വൈസ്​ പ്രസിഡൻറായും തെരഞ്ഞെടുത്തു. രാജാക്കാട് പഞ്ചായത്തിൽ ഏഴാം വാർഡിൽനിന്ന് വിജയിച്ച മന്ത്രിപുത്രി കൂടിയായ സി.പി.എമ്മിലെ സതി കുഞ്ഞുമോനെ പ്രസിഡൻറായും വൈസ്​ പ്രസിഡൻറായി കേരള കോൺഗ്രസിലെ വീണ അനൂപിനെയും തെരഞ്ഞെടുത്തു. ശാന്തൻപാറ പഞ്ചായത്തിൽ 10ാം വാർഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ ടി.ജെ. ഷൈൻ പ്രസിഡൻറായും രണ്ടാം വാർഡിൽനിന്ന് വിജയിച്ച സി.പി.ഐയിലെ ഉമാ മഹേശ്വരിയെ വൈസ്​ പ്രസിഡൻറായും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story