Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീടി​െൻറ വാതിൽ...

വീടി​െൻറ വാതിൽ പൊളിച്ച് മോഷണം

text_fields
bookmark_border
വീടി​ൻെറ വാതിൽ പൊളിച്ച് മോഷണം തൊടുപുഴ: ആളില്ലാത്ത വീടിൻറ വാതിൽ പൊളിച്ച് മോഷണം. അഞ്ചര പവൻ സ്വർണവും 35,000 രൂപയും നഷ്​ടപ്പെട്ടു. കരിങ്കുന്നം ചവറാട്ട് ജെസി സ്​റ്റാൻലിയുടെ വീട്ടിലാണ് മോഷണം നടന്നത്. ക്രിസ്മസ് ദിനത്തിൽ രാവിലെ ജെസിയും മക്കളും വീടുപൂട്ടി കുഞ്ചിത്തണ്ണിയിലെ കുടുംബവീട്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ ദിവസം തിരികെയെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. പൊലീസ്​ പരിശോധന നടത്തി. കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ സ്വകാര്യ വാഹനം കയറ്റിയതിനെച്ചൊല്ലി തർക്കം; നാലുപേർക്ക്​ പരിക്ക്​ തൊടുപുഴ: കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽ സ്വകാര്യ വാഹനം കയറ്റിയതിനെച്ചൊല്ലിയുള്ള തർ​ക്കം സംഘർഷത്തിൽ കലാശിച്ചു. വാഹനത്തിൽ എത്തിയവരും രണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരും ആശുപത്രിയിൽ. സംഘർഷം അറിഞ്ഞെത്തിയ പൊലീസുകാരോട് കെ.എസ്.ആർ.ടി.സി ജീവനക്കാർ തട്ടിക്കയറിയതായി പറയുന്നു. ചൊവ്വാഴ്ച വൈകീട്ട് ആറോടെ തൊടുപുഴ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിനു മുന്നിലാണ് സംഭവം. കരിങ്കുന്നം സ്വദേശികളായ രണ്ടുപേർ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിലേക്ക് മിനിവാൻ കയറ്റുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരൻ ഇത് ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. അപ്പോൾ കൂടുതൽ കെ.എസ്.ആർ.ടി.സി ജീവനക്കാർ അവിടേക്കെത്തി. തുടർന്ന് തർക്കം മൂർഛിച്ച് കൈയാങ്കളിയിൽ എത്തി. എസ്.ഐ ബൈജുവി​ൻെറ നേതൃത്വത്തിൽ സ്ഥലത്തെത്തി സംഘർഷം ലഘൂകരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരും പൊലീസും തമ്മിൽ തർക്കമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത് ജീവനക്കാർ ചോദ്യം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ജെസി ജോണി രാജിവെക്കണം -ലീഗ്​ മുതലക്കോടം: മുനിസിപ്പല്‍ ഒമ്പതാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വിജയിച്ച ശേഷം അധികാരത്തിനായി എല്‍.ഡി.എഫിലേക്ക് കൂറുമാറിയ ജെസി ജോണിയുടെ രാഷ്​ട്രീയ വഞ്ചനയെ നിയമപരമായി നേരിടുമെന്ന് മുസ്​ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം പറഞ്ഞു. കൂറുമാറ്റത്തിനെതിരെ മുതലക്കോടത്ത് യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരത്തിനും സാമ്പത്തിക നേട്ടങ്ങള്‍ക്കുമായുള്ള കൂറുമാറ്റം വാര്‍ഡിലെ വോട്ടര്‍മാരോടുള്ള വെല്ലുവിളിയാണ്. രാഷ്​ട്രീയ വഞ്ചന നടത്തിയ ജെസി ജോണി രാജി​െവച്ചൊഴിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ജോസി ജേക്കബ്, പി.എന്‍. സീതി, ടി.കെ. നവാസ് എന്നിവർ സംസാരിച്ചു. പി.എച്ച്. സുധീര്‍, അന്‍ഷാദ് കുറ്റിയാനി, പി.എം. നിസാമുദ്ദീന്‍, മാത്യു തോട്ടുപുറം, റോയി ലൂക്ക് പുത്തന്‍കുളം, ജോണ്‍ താന്നിക്കല്‍, മത്തായി കോനാട്ട് , സനു കൃഷ്ണന്‍, ടി.ജെ. പീറ്റര്‍, പി.കെ. മൂസ, സി.കെ. ജാഫര്‍, എം.പി. സലിം, സി.പി. ബാവക്കുട്ടി, പി.എസ്. മൈതീന്‍, പി.ഇ. ബഷീര്‍, പി.ഇ. നൗഷാദ്, പി.യു. ഷമീര്‍, സി.എം. ജാഫര്‍, മാത്യു താന്നിക്കല്‍, എം.കെ. മുജീബ്, പ്രമോദ് മുളങ്കുഴക്കല്‍, സി.ഇ. മൈതീന്‍, കെ.എം. നിഷാദ്, സക്കീര്‍ ഇളമാക്കല്‍, റഷാദ് വെട്ടിയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story