Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്​കൂളുകൾ...

സ്​കൂളുകൾ തുറക്കുന്നത്​ അതിജാഗ്രതയിൽ -മന്ത്രി എം.എം. മണി

text_fields
bookmark_border
നെടുങ്കണ്ടം: സ്​കൂളുകൾ തുറക്കുന്നത്​ അതി ജാഗ്രതയിലാണെന്ന്​ മന്ത്രി എം.എം. മണി. സ്​കൂളുകൾ തുറക്കുന്നതിനു​ മുന്നോടിയായി നെടുങ്കണ്ടത്ത് നടന്ന ഉടുമ്പൻചോല മണ്ഡലംതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തദ്ദേശ തെരഞ്ഞെടുപ്പിൽ സാമൂഹ അകലം ഉൾപ്പെടെ ഒരു മാനദണ്ഡവും പാലിച്ചിട്ടില്ലാത്തതിനാൽ സംസ്ഥാനത്ത് രോഗവ്യാപന സാധ്യതയേറെയാണ്. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഇടുക്കിയിൽ ആശങ്ക ഉളവാക്കുന്ന സാഹചര്യമാണ്​ നിലനിൽക്കുന്നത്. എല്ലാ സംസ്ഥാനങ്ങളിൽനിന്ന്​ ആളുകൾ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കു ഒഴുകുകയാണ്. സ്​കൂളുകൾ തുറക്കുന്നത് അതി ജാഗ്രതയിലാണെന്നും ഇതിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക കർമ സേനകൾ രൂപവത്കരിച്ചെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികൾക്ക് ഒരു തരത്തിലും രോഗം പകരില്ലെന്ന്്് ഉറപ്പുവരുത്തും വിധം അധ്യാപകരും പി.ടി.എയും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. അഞ്ച് പഞ്ചായത്തിൽ ഇടതു​ മുന്നണിയിൽ ധാരണ നെടുങ്കണ്ടം: ബ്ലോക്ക്​ പഞ്ചായത്തിനു​ കീഴിലെ ഏഴ് പഞ്ചായത്തിൽ അഞ്ചിടത്ത്​ അധ്യക്ഷ പദവിക്ക് ഇടതു മുന്നണിക്ക്് സ്ഥാനാർഥികളായി. ഇരുമുന്നണിക്കും തുല്യസീറ്റ്​ ലഭിച്ച കരുണാപുരം പഞ്ചായത്തിൽ ബി.ഡി.ജെ.എസ്​ പിന്തുണയോടെ യു.ഡി.എഫ് ഭരിക്കാനാണ് സാധ്യത. അങ്ങനെയെങ്കിൽ കോൺഗ്രസിലെ മിനി പ്രിൻസ്​ പ്രസിഡൻറാകും. രാജാക്കാട് പഞ്ചായത്തിൽ ഭരണം മുന്നണികൾക്ക് വീതം വെക്കുന്നതിനെച്ചൊല്ലി കേരള കോൺഗ്രസുമായി (ജോസ്​ വിഭാഗം) ചില അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്നതിനാൽ പ്രസിഡൻറ്​ ആരാകണമെന്നതിനെപ്പറ്റി ചർച്ച നടക്കുകയാണ്​. നെടുങ്കണ്ടം പഞ്ചായത്തിൽ ഏഴാംവാർഡിൽനിന്ന് വിജയിച്ച സി.പി.എമ്മിലെ ശോഭന വിജയൻ പ്രസിഡൻറായും കേരള കോൺഗ്രസിലെ (ജോസ്​ വിഭാഗം) സിജോ നടക്കൽ വൈസ്​ പ്രസിഡൻറായും മത്സരിക്കും. സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം പി.എൻ. വിജയ​ൻെറ ഭാര്യയാണ് ശോഭന. പാമ്പാടുംപാറ പഞ്ചായത്തിൽ സി.പി.എമ്മിലെ എസ്​. മോഹനൻ പ്രസിഡൻറായും വൈസ്​ പ്രസിഡൻറായി സി.പി.ഐയിലെ വിജി അനിൽകുമാറും മത്സരിക്കും. വിജിയുടെ ഭർത്താവായ വനം വകുപ്പ് വാച്ചർ അനിൽകുമാറാണ് കഴിഞ്ഞദിവസം വളകോട് ജലാശയത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടുമ്പൻചോലയിൽ സി.പി.എമ്മിലെ കെ.കെ. സജികുമാർ പ്രസിഡൻറായും സി.പി.എമ്മിലെ തന്നെ ബീന വൈസ്​ പ്രസിഡൻറായും മത്സരിക്കും. സേനാപതി പഞ്ചായത്തിൽ സി.പി.എമ്മിലെ തിലോത്തമ സോമൻ പ്രസിഡൻറായും സി.പി.ഐയിലെ എസ്​. ആതിര വൈസ്​ പ്രസിഡൻറായും ശാന്തൻപാറയിൽ സി.പി.എമ്മിലെ ടി.ജെ. ഷൈൻ പ്രസിഡൻറായും സി.പി.ഐയിലെ ഉമാ മഹേശ്വരി വൈസ്​ പ്രസിഡൻറായും മത്സരിക്കും. രാജകുമാരി പഞ്ചായത്തിൽ സി.പി.എമ്മിലെ ടെസി ബിനു പ്രസിഡൻറായും കേരള കോൺഗ്രസിലെ​ (ജോസ്​ വിഭാഗം) അജേഷ് മുകളേൽ വൈസ്​ പ്രസിഡൻറായും മത്സരിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story