Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിശാപാർട്ടികൾക്ക്...

നിശാപാർട്ടികൾക്ക് ജില്ല ഭരണകൂടത്തിെൻറ കർശന നിയന്ത്രണം

text_fields
bookmark_border
നിശാപാർട്ടികൾക്ക് ജില്ല ഭരണകൂടത്തിൻെറ കർശന നിയന്ത്രണം നെടുങ്കണ്ടം: ഹൈറേഞ്ചിൽ റിസോർട്ടുകളും ടൂറിസം സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് നടത്തുന്ന നിശാപാർട്ടികൾക്ക് ജില്ല ഭരണകൂടത്തിൻെറ കർശന നിയന്ത്രണം. പുതുവത്സരത്തോടനുബന്ധിച്ചാണിത്. രാമക്കൽമേട്, ചതുരംഗപ്പാറ, ചിന്നക്കനാൽ, ശാന്തൻപാറ, അണക്കര, നെടുങ്കണ്ടം മേഖലകൾ കേന്ദ്രീകരിച്ച് റിസോർട്ടുകളിൽ നിശാപാർട്ടികൾ നടത്താൻ നീക്കം നടക്കുന്നതായി സ്​പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് ഭരണകൂടത്തിൻെറ നടപടി. പുതുവത്സര രാത്രിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഒത്തുചേരലുകൾക്കും അനുമതിയില്ല. റവന്യൂ വകുപ്പിൻെറയും എക്സൈസ്​ ഇൻറലിജൻസി​ൻെറയും പൊലീസ്​ സ്​പെഷൽ ബ്രാഞ്ചിൻെറയും നേതൃത്വത്തിൽ കഴിഞ്ഞ ഒരാഴ്ചയായി റിസോർട്ടുകൾ കേന്ദ്രീകരിച്ച് രഹസ്യാന്വേഷണം നടത്തി വരുകയായിരുന്നു. ക്രിസ്​മസ്-പുതുവത്സര സ്​പെഷൽ ൈഡ്രവിനോടനുബന്ധിച്ച് കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ വിവിധ കേസുകളിലായി അതിർത്തി മേഖലയിൽനിന്ന്​ 1000 ലിറ്റർ കോടയും 25 ലിറ്റർ ചാരായവും 150 ലിറ്റർ വിദേശമദ്യവും അഞ്ച് കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളും രണ്ട് കഞ്ചാവ് കേസും എക്സൈസ്​ പിടികൂടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story