Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലീഗിന്​ രണ്ട്​...

ലീഗിന്​ രണ്ട്​ പഞ്ചായത്ത്: ഇ​ടവെട്ടിയിൽ ഷീജ; കുമാരമംഗലത്ത്​ ഷെമീന

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ യു.ഡി.എഫ്​ ധാരണപ്രകാരം മുസ്​ലിം ലീഗിന്​ രണ്ട്​ പഞ്ചായത്തുകളുടെ പ്രസിഡൻറ്​ പദം. ഇടവെട്ടിയിൽ ഷിജ നൗഷാദും കുമാരമംഗലത്ത്​ ഷമീന നാസറും പ്രസിഡൻറ്​ സ്ഥാനാർഥിയാകും. ഷീജ പഞ്ചായത്ത്​ മുൻ വൈസ്​ പ്രസിഡൻറാണ്​. ഇടവെട്ടി പഞ്ചായത്തിലെ ജനറൽ വാർഡായ ​ മാർത്തോമയിൽനിന്നാണ്​ വിജയിച്ചത്​. കുമാരമംഗലം പഞ്ചായത്ത്​ പ്രസിഡൻറാകുന്ന ഷമീന മുൻ പഞ്ചായത്ത്​ മെംബറാണ്​. പ്രസിഡൻറ്​ വനിത സംവരണമായ ഇടവെട്ടിയിൽ കോൺഗ്രസിന്​ വനിത മെംബറില്ല. കുമാരമംഗലത്ത്​ കേരള കോൺഗ്രസ്​ ജോസഫ്​ വിഭാഗത്തിനും വനിതയെ വിജയിപ്പിക്കാനായില്ല. കോടിക്കുളം, മുട്ടം, കുടയത്തൂർ പഞ്ചായത്തുകളിൽ വൈസ്​ പ്രസിഡൻറ്​ പദവും ലീഗിന്​ നീക്കിവെച്ചിരിക്കുകയാണ്​ യു.ഡി.എഫ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story