Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനഴ്​സുമാർ മാർച്ചും...

നഴ്​സുമാർ മാർച്ചും ധർണയും നടത്തി

text_fields
bookmark_border
തൊടുപുഴ: ദേശീയ നേഴ്സിങ്​ ആൻഡ് മിഡ്വൈഫറി ബിൽ 2020 പിൻവലിക്കുക, നഴ്സിങ്​ കൗൺസിലുകൾ നിലനിർത്തുക, ഭരണഘടന സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്​ നഴ്സസ് സംയുക്ത സമരസമിതി നേതൃത്വത്തിൽ ജില്ല ആദായ നികുതി ഓഫിസിലേക്ക്​ മാർച്ചും ധർണയും നടത്തി. തൊടുപുഴ ഗാന്ധി സ്ക്വയറിൽനിന്ന്​ ആരംഭിച്ച മാർച്ച് ആദായ നികുതി ഓഫിസ് പടിക്കൽ സി.​െഎ.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ്​ കെ.പി. മേരി ഉദ്ഘാടനം ചെയ്തു. കേരള ഗവ. നഴ്​സിങ്​ അസോസിയേഷൻ ജില്ല പ്രസിഡൻറ്​ പി.കെ. ഷിമോൾ അധ്യക്ഷതവഹിച്ചു. സംയുക്ത സമരസമിതി കൺവീനർ കെ.എച്ച്​ ഷൈല, വിവിധ നഴ്​സിങ്​ സംഘടനകളെ പ്രതിനിധീകരിച്ച്​ എം.ആർ രജനി, കെ.ആർ ബിന്ദു, ഇൻഷ ജാഫർ, സി.കെ സീമ എന്നിവർ സംസാരിച്ചു. ചിത്രം TDL105 NURSES MARCH ദേശീയ നേഴ്സിങ്​ ആൻഡ് മിഡ് വൈഫറി ബിൽ 2020 പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ സംയുക്ത സമരസമിതി തൊടുപുഴ ആദായനികുതി ഒാഫിസിലേക്ക്​ നടത്തിയ മാർച്ച്​ കെ.പി. മേരി ഉദ്​ഘാടനം ​െചയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story