Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 5:29 AM IST Updated On
date_range 30 Dec 2020 5:29 AM ISTഎം. മോനിച്ചൻ ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മെൻറ് ബാങ്ക് പ്രസിഡൻറ്
text_fieldsbookmark_border
എം. മോനിച്ചൻ ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മൻെറ് ബാങ്ക് പ്രസിഡൻറ് കുടയത്തൂർ: ഇടുക്കി അഗ്രികൾച്ചറൽ ഇംപ്രൂവ്മൻെറ് സഹകരണസംഘം പ്രസിഡൻറായി കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗവും ജില്ല ജനറൽ സെക്രട്ടറിയുമായ എം. മോനിച്ചനെ തെരഞ്ഞെടുത്തു. സഹകരണ സംഘം യൂനിറ്റ് ഇൻസ്പെക്ടർ സി.ആർ. മിനി വരണാധികാരിയായി നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡൻറായി കുടയത്തൂർ മുൻ കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് കെ.എ. ഐസക് കല്ലുംപുറത്തിനെയും തെരഞ്ഞെടുത്തു. വാഴത്തോപ്പ്, വെള്ളിയാമറ്റം, കുടയത്തൂർ, മുട്ടം പഞ്ചായത്തുകൾ ബാങ്കിൻെറ പ്രവർത്തനമേഖലയാണ്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള മോനിച്ചൻ ബാങ്കിൻെറ മുൻ വൈസ് പ്രസിഡൻറും കേരള ഫെൻസിങ് അസോ. ജില്ല പ്രസിഡൻറ്, ജില്ല സ്പോർട്സ് കൗൺസിൽ അംഗം എ ന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story