Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 5:29 AM IST Updated On
date_range 30 Dec 2020 5:29 AM ISTജില്ല പഞ്ചായത്ത് അധ്യക്ഷപദം സി.പി.ഐക്ക്; ഒരു ബ്ലോക്ക് പഞ്ചായത്തും
text_fieldsbookmark_border
*സി.പി.എമ്മിനും ജോസ് വിഭാഗത്തിനും അടുത്ത ഊഴം തൊടുപുഴ: എൽ.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയ ഇടുക്കി ജില്ല പഞ്ചായത്തിൽ ആദ്യ ഊഴത്തിൽ സി.പി.ഐക്ക് പ്രസിഡൻറ് പദം. രണ്ടുവർഷത്തിന് ശേഷം സി.പി.എമ്മിനും അവസാനവർഷം ജോസ് വിഭാഗം കേരള കോൺഗ്രസിനും അധ്യക്ഷപദം നൽകുന്നതിന് എൽ.ഡി.എഫ് സംസ്ഥാന സമിതിയിൽ തീരുമാനം. വൈസ് പ്രസിഡൻറ് സി.പിഎമ്മിൽ നിന്നാകും. അടുത്ത ഊഴം സി.പി.ഐക്കും നൽകും. ഭരണം ഉറപ്പാക്കിയ നാല് ബ്ലോക്ക് പഞ്ചായത്തിൽ ഒന്നും മൂന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറുപദവും സി.പി.ഐക്ക് ലഭിക്കും. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറാകും സി.പി.ഐക്ക്. കട്ടപ്പന ബ്ലോക്ക് പ്രസിഡൻറ് പദം കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനായിരിക്കും. നെടുങ്കണ്ടം, അഴുത ബ്ലോക്ക് പഞ്ചായത്തുകളിൽ സി.പി.എമ്മിൽ നിന്നുള്ളവർ പ്രസിഡൻറാകും. അഴുത ബ്ലോക്കിലും കട്ടപ്പനയിലും പിന്നീട് സി.പി.ഐക്ക് പ്രസിഡൻറുമാരുണ്ടാകും. നെടുങ്കണ്ടത്ത് അഞ്ച് വർഷവും സി.പി.എമ്മിനായിരിക്കും പ്രസിഡൻറ് പദം. ഇവിടെ വൈസ് പ്രസിഡൻറ് പദം സി.പി.ഐയും ജോസ് വിഭാഗവും പങ്കിടും. ദേവികുളം, ചിന്നക്കനാൽ, അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തുകളിലാണ് സി.പി.ഐ പ്രസിഡൻറുമാർ വരിക. ജില്ല പഞ്ചായത്ത് പ്രസിഡൻറായി സി.പി.ഐ ജില്ല കൗൺസിൽ അംഗം ജിജി കെ.ഫിലിപ് തെരഞ്ഞെടുക്കപ്പെട്ടേക്കും. പാമ്പാടുംപാറ ഡിവിഷനിൽനിന്ന് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം ജോയി തോമസിനെ പരാജയപ്പെടുത്തിയാണ് ജിജി വിജയിച്ചത്. സി.പി.ഐക്ക് ജില്ല പഞ്ചായത്തിൽ നാല് അംഗങ്ങളാണ്. സി.പി.എമ്മിന് അഞ്ചും കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന് ഒരു സീറ്റുമാണുള്ളത്. TDL101pambadumpara ജിജി കെ.ഫിലിപ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story