Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2020 5:29 AM IST Updated On
date_range 29 Dec 2020 5:29 AM ISTനഗരസഭ അട്ടിമറി: അന്ന് ഷൗക്കത്തലി; ഇപ്പോൾ സനീഷ് ജോർജ്
text_fieldsbookmark_border
തൊടുപുഴ: 1995ൽ വിമതർ എൽ.ഡി.എഫ് ഭരണം തൂത്തെറിഞ്ഞതിന് സമാനമായി യു.ഡി.എഫിനെതിരായ തൊടുപുഴ നഗരസഭയിലെ ഇപ്പോഴത്തെ അട്ടിമറി. അന്ന് സി.പി.എമ്മിൻെറ ഔദ്യോഗിക സ്ഥാനാർഥിയെ പരാജയപ്പെടുത്തിയത് പാർട്ടി ടിക്കറ്റിൽ തന്നെ മത്സരിച്ച് വിജയിച്ച എം.പി. ഷൗക്കത്തലി. ഇക്കുറി പാർട്ടി വിമതനായി വിജയിച്ച സനീഷ് ജോർജ് എന്ന വ്യത്യാസം മാത്രം. നഗരസഭ ചരിത്രത്തിൽ 1978 നവംബറിലാണ‌് നഗരസഭ രൂപവത്കൃതമായത്. 10 വർഷം സ‌്പെഷൽ ഓഫിസറുടെ കീഴിലായിരുന്നു ഭരണം. 1988ൽ തെരഞ്ഞെടുക്കപ്പെട്ട കൗൺസിലിൻെറ ആദ്യ ചെയർമാനായത് സി.പി.എമ്മിലെ അഡ്വ. എൻ. ചന്ദ്രൻ. ഏഴരവർഷത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ വീണ്ടും ഭൂരിപക്ഷം എൽ.ഡി.എഫിനായിരുന്നു. എന്നാൽ, സി.പി.എമ്മിൽ ചെയർമാൻ സ്ഥാനം സംബന്ധിച്ച് തർക്കം രൂക്ഷമാകുകയും ചെയർമാൻ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് അംഗം എം.പി. ഷൗക്കത്തലി ചെയർമാനാകുകയുമായിരുന്നു. സി.പി.എം ഒൗദ്യോഗിക സ്ഥാനാർഥി പ്രഫ. കൊച്ചുത്രേസ്യയെയാണ് ഷൗക്കത്തലി പരാജയപ്പെടുത്തിയത്. പിന്നീട് മുസ്ലീംലീഗിൽ ചേർന്ന് അഞ്ചുവർഷത്തിന് ശേഷം യു.ഡി.എഫ് പിന്തുണയോടെ വിജയിച്ച് ഷൗക്കത്തലി വീണ്ടും നഗരസഭ ചെയർമാനായതും ചരിത്രം. പിന്നീട് ഷൗക്കത്തലി മുസ്ലീം ലീഗുമായി പിണങ്ങി സി.പി.എമ്മിൽ തിരികെയെത്തി. സി.പി.എം മുതലക്കോടം ലോക്കൽ സെക്രട്ടറിയാണ് ഇപ്പോൾ ഷൗക്കത്തലി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story