Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2020 5:29 AM IST Updated On
date_range 29 Dec 2020 5:29 AM ISTനഗരസഭയുടെ 'ഡ്രൈവിങ് സീറ്റി'ൽ ഇനി സനീഷ് ജോർജ്
text_fieldsbookmark_border
തൊടുപുഴ: ഒാേട്ടാ തൊഴിലാളിയായ സനീഷ് ജോർജ് ഇനി തൊടുപുഴ നഗരസഭയുടെ ഭരണം നിയന്ത്രിക്കും. കുന്നം മേഖലയിലെ സാധാരണക്കാരിൽ സാധാരണക്കാരനായ വ്യക്തിയെന്ന് സനീഷിനെ (34) വിളിക്കാം. ഒാട്ടോ തൊഴിലാളിയായും തടിപ്പണിക്കാരനുമൊക്കെയായി ജീവിതം മുന്നോട്ടുപോകുന്നതിനിടെയാണ് ചെയർമാനായി നറുക്കുവീഴുന്നത്. ഇടക്കിടക്കാണ് തടിപ്പണിയുള്ളൂ. അതുകൊണ്ടാണ് ഉപജീവനത്തിനായി കുന്നത്ത് ഓട്ടോ ഓടിച്ചുതുടങ്ങിയത്. ഐ.എൻ.ടി.യു.സി യൂനിയൻ അംഗവും കോൺഗ്രസിൻെറ ബൂത്ത് പ്രസിഡൻറുമായിരുന്നു. ജോസഫ് വിഭാഗത്തിന് സീറ്റ് നൽകിയതോടെ കുന്നത്ത് കോൺഗ്രസിന് മത്സരിക്കാൻ സീറ്റ് ലഭിക്കാതെവന്ന സാഹചര്യത്തിലാണ് 12ാം വാർഡിൽ സ്വതന്ത്രനായി സനീഷിന് ഇറങ്ങേണ്ടിവന്നത്. മുന്നണി സ്ഥാനാർഥികളെ പരാജയപ്പെടുത്തി 301 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് സനീഷ് വിജയിച്ചത്. ഇതോടെ കോൺഗ്രസിൽനിന്ന് സനീഷിനെ സസ്പെൻഡ് ചെയ്തു. എന്നാൽ, എൽ.ഡി.എഫ് പിന്തുണയോടെ ചെയർമാനുമായി. എൽ.ഡി.എഫിൻെറ വികസന നയങ്ങൾ പിന്തുടർന്ന് തൊടുപുഴയെ വികസനത്തിലേക്ക് എത്തിക്കണമെന്നാണ് സനീഷിൻെറ ആഗ്രഹം. കുന്നം പാറക്കൽ ജോർജിൻെറയും ലില്ലിയുടെയും മകനാണ്. ഭാര്യ: രമ്യ. മക്കൾ: ശ്രീക്കുട്ടി, ശ്രീലക്ഷ്മി, ശ്രീലേഖ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story