Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Dec 2020 5:29 AM IST Updated On
date_range 29 Dec 2020 5:29 AM ISTപരിവർത്തനമേട് റോഡിന് ശാപമോക്ഷം
text_fieldsbookmark_border
നെടുങ്കണ്ടം: വർഷങ്ങളായി സഞ്ചാരയോഗ്യമല്ലാതെ കിടന്ന . റോഡ് തിങ്കളാഴ്ച കോൺക്രീറ്റിങ് ആരംഭിച്ചു. അഞ്ചുലക്ഷം രൂപ മുടക്കിയാണ് നിർമാണം ആരംഭിച്ചിരിക്കുന്നത്. 114 മീറ്ററാണ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കുന്നത്. മുമ്പ് ഫണ്ട് അനുവദിച്ചത് നൂലാമാലകളിൽപെട്ട് കിടന്നിരുന്നത്് പുതുതായി ജയിച്ചുവന്ന വാർഡ് അംഗം അജീഷ് മുതുകുന്നേൽ മന്ത്രി എം.എം. മണിയുടെ ഓഫിസുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ നിർമാണത്തിന് ക്രമീകരണമൊരുക്കിയത്. 18 വർഷം മുമ്പ് ടാറിങ് നടത്തിയ റോഡ് പൂർണമായും തകർന്ന് സഞ്ചാരയോമ്യമല്ലാതായിട്ട്്്് വർഷങ്ങളായി. റോഡ് ഗതാഗതയോഗ്യമാക്കണമെന്ന മുറവിളി തുടങ്ങിയിട്ട് നാളുകളായെങ്കിലും അധികൃതർ കനിഞ്ഞില്ല. 800ഓളം കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയാണ് പരിവർത്തനമേട്. നെടുങ്കണ്ടം ടൗണിൽനിന്ന് ഏകദേശം ഒന്നരകിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. പടിഞ്ഞാറേക്കവല എസ്.എൻ.ഡി.പി ജങ്ഷനിൽനിന്ന് പ്ലാത്തോട്ടംപടി വരെയുള്ള അരകിലോമീറ്ററോളം റോഡ്് മാത്രമാണ് ഏകദേശം സഞ്ചാരയോഗ്യം. ഇവിടെനിന്ന് 50 മീറ്ററോളം റോഡ് കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള ഒരു കിലോമീറ്ററോളം ദൂരമാണ് ടാറിങ് പൊട്ടിപ്പൊളിഞ്ഞും മെറ്റലും ഉരുളൻകല്ലുകൾ നിരന്നും കാൽനടപോലും അസാധ്യമായിരിക്കുന്നത്. TDL PARIVARTHANAMEDU ROAD നിർമാണം ആരംഭിച്ച പരിവർത്തനമേട് റോഡ് നഗരത്തിൻെറ വികസനത്തിന് മുന്തിയ പരിഗണന -ബീന ജോബി കട്ടപ്പന: നഗരത്തിൻെറ വികസനത്തിന് മുന്തിയ പരിഗണന നൽകിയും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചും കട്ടപ്പന നഗരസഭയുടെ ഭരണം മുന്നോട്ടുകൊണ്ടുപോകുമെന്ന് നഗരസഭ ചെയർപേഴ്സൻ ബീന ജോബി പറഞ്ഞു. നഗരസഭ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ശേഷം 'മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു അവർ. മുമ്പ് കട്ടപ്പന ഗ്രാമപഞ്ചായത്ത് അംഗമായി ഇരുന്നിട്ടുള്ള ബീന ജോബിക്ക് ഭരണപരിചയമുണ്ട്. കട്ടപ്പന നഗരസഭ സുവർണഗിരി മേഖലയിലെ സി.ഡി.എസ് അംഗമാണ് ബീന. കോൺഗ്രസിലെ ധാരണപ്രകാരം ആദ്യ ഒന്നരവർഷത്തെ അധ്യക്ഷയായാണ് ബീന ജോബിയെ തെരഞ്ഞെടുത്തത്. ഭർത്താവ് ജോബി സ്റ്റീഫൻ കാട്ടൂർ കർഷകനാണ്. മൂന്ന് മക്കളുണ്ട്. TDL BEENA JOBY & FAMILY SELFI കട്ടപ്പന നഗരസഭ ചെയർപേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ബീന ജോബി ചെയർപേഴ്സൻെറ കസേരയിൽ ഇരുന്നപ്പോൾ കുടുംബം ഒന്നാകെ അരികിൽ നിൽക്കുന്നതിൻെറ സെൽഫി മകൻ എടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story