Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightലക്ഷ്യം നഗരവികസനം...

ലക്ഷ്യം നഗരവികസനം -സനീഷ്​ ​ജോർജ്

text_fields
bookmark_border
തൊടുപുഴ: നഗരവികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തങ്ങൾക്കാണ്​ മുൻതൂക്കമെന്ന്​​ നഗരസഭ ചെയർമാൻ ​സനീഷ്​ ​ജോർജ്​. സ്വതന്ത്രനായി മത്സരിച്ച്​ വിജയിച്ച ത​​ന്നെ ഇരുകൈയും നീട്ടിയാണ്​ എൽ.ഡി.എഫ്​ സ്വീകരിച്ചത്​. ഇടതുപക്ഷത്തിനൊപ്പം ചേർന്നുനിന്ന്​ നഗര വികസനത്തിനുവേണ്ട നടപടി ആവിഷ്​കരിച്ച്​ നടപ്പാക്കും. ജനകീയ നയങ്ങൾക്കനുസരിച്ചാകും പ്രവർത്തനം. അട്ടിമറിയി​ലൂടെയാണ്​ താൻ ചെയർമാനായതെന്ന്​ കരുതുന്നില്ല. സർവ സ്വതന്ത്രനായാണ്​​ മത്സരിച്ചത്​. ഒരു മുന്നണിയുടെയും ഭാഗമായിരുന്നില്ല. എങ്കിലും അധ്യക്ഷപദവിയിലേക്ക്​ എൽ.ഡി.എഫ്​ തന്നെ സ്​ഥാനാർഥിയാക്കുകയായിരുന്നു. മറ്റ്​ കൗൺസിലർമാരുടെയും ഉദ്യോഗസ്ഥരുടെയും പിന്തുണയോടെ മികച്ച ഭരണം കാഴ്​ചവെക്കാനാകുമെന്നും സനീഷ്​ ജോർജ്​ പറഞ്ഞു. പിന്തുണ നൽകിയത്​ സ്വതന്ത്രന് ​​-ജെസി ജോണി തൊടുപുഴ: കഴിഞ്ഞ യു.ഡി.എഫ്​ ഭരണ സമിതിയിലെ തർക്കവും ഭരണം വീതംവെക്കുന്നതിലെ കലഹവും കണ്ട്​ മടുത്താണ്​ നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനെ പിന്തുണച്ചതെന്ന്​ ഉപാധ്യക്ഷ ജെസി ജോണി. കഴിഞ്ഞതവണയും ലീഗ്​ പിന്തുണയുള്ള സ്​ഥാനാർഥിയായാണ്​ മത്സരിച്ചത്​. തെരഞ്ഞെടുക്കപ്പെട്ട നാളുമുതൽ കാണുന്നത്​ ഒരോ ടേമിലും ചെയർപേഴ​്​സനും വൈസ്​ ചെയർമാനും മാറി മാറി ഭരിക്കുന്നത്​. ആറുമാസം കൂടു​േമ്പാൾ എങ്ങനെയും ഒരാളെ തള്ളിച്ചാടിച്ച്​ കസേരയിലിരിക്കാനാണ്​ ഓരോരുത്തർക്കും താൽപര്യം. ഇതിന്​ ഒരു അറുതിവരുത്തണമെന്ന്​ ആഗ്രഹിച്ചു. താൻ പിന്തുണ നൽകിയത്​ എൽ.ഡി.എഫിനല്ല മറിച്ച്​ സ്വതന്ത്ര സ്ഥാനാർഥിക്കാണ്​. ഞായറാഴ്​ച രാത്രിയും നഗര മധ്യത്തിൽ ചെയർമാൻ കസേരക്കുവേണ്ടി യു.ഡി.എഫിൽ സംഘർഷമുണ്ടായി. തൊടുപുഴയെ നയിക്കേണ്ടവരാണ്​ തെരുവിൽ തല്ലിയത്​​. വൈസ്​ ചെയർമാൻ സ്ഥാനം കണ്ടിട്ടാണ്​ താൻ ഇത്തരത്തിൽ നടപടി സ്വീകരിച്ചതെന്ന്​ പറയുന്നത്​ ശരിയല്ല. താൻ ഒന്നും ആരോടും ആവശ്യ​െ​പ്പടുകയോ ഏതെങ്കിലും തരത്തിലുള്ള വാഗ്​ദാനം ആരും തനിക്ക്​ തരികയോ ചെയ്​തിട്ടില്ല. യു.ഡി.എഫി​ൻെറ വോട്ടുകൊണ്ട്​ മാത്രമല്ല താൻ ജയിച്ചത്​. കൂറുമാറ്റത്തി​ൻെറ പേരിലുണ്ടാകുന്ന നടപടികളോ ത​ൻെറ രാഷ്​ട്രീയ ഭാവിയെക്കുറിച്ചോ ഒന്ന​ുമല്ല ചിന്തിച്ചത്​. നഗരത്തിൽ ഒരു സുസ്ഥിര ഭരണം ഉണ്ടാകണമെന്നാണ്​ ആഗ്രഹിച്ചതെന്നും ഇവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story