Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅവകാശ സംരക്ഷണത്തിന്...

അവകാശ സംരക്ഷണത്തിന് യുവാക്കൾ സജ്ജരാകണം- ജലീൽ ഫൈസി

text_fields
bookmark_border
മുതലക്കോടം: ഫാഷിസം താണ്ഡവമാടുന്ന കാലത്ത്​ അവകാശവും അസ്തിത്വവും സംരക്ഷിക്കുന്നതിന് യുവനിര സമര സജ്ജരാകണമെന്ന് സമസ്ത കേരള ജംഇയത്തുൽ ഉലമ ജില്ല ജനറൽ സെക്രട്ടറി അബ്​ദുൽ ജലീൽ ഫൈസി പറഞ്ഞു. ഡിസം. 30 മുതൽ ജനു.11 വരെ തിരുവനന്തപുരം മുതൽ മംഗലാപുരം വരെ പാണക്കാട് സയ്യിദ് ഹമീദലി തങ്ങൾ നയിക്കുന്ന അസ്തിത്വ അവകാശ സംരക്ഷണ മുന്നേറ്റ യാത്ര ജനുവരി രണ്ടിന് തൊടുപുഴയിൽ എത്തുമ്പോൾ സ്വീകരണം വിജയിപ്പിക്കാൻ ചേർന്ന എസ്.കെ.എസ്.എസ്.എഫ് പഴേരി യൂനിറ്റ് കൺ​െവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂനിറ്റ് പ്രസിഡൻറ് പി.എച്ച്. സുധീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ. അനസ് സ്വാഗതം പറഞ്ഞു. ജനമുന്നേറ്റ യാത്രക്ക് പഴേരി യൂനിറ്റിൽ നിന്നും 50 പ്രവർത്തകരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു. പി.എസ്. സുബൈർ, കെ.ബി. അസീസ്, പി.ഇ. നൗഷാദ്, പി.ഇ. ബഷീർ, പി.എസ്. മൈതീൻ, പി.യു. ഷമീർ, റഷാദ് വെട്ടിക്കൽ, എം.പി. സലിം, ടി.എച്ച്. മുഹമ്മദ്, സി.പി. ബാവക്കുട്ടി എന്നിവർ സംസാരിച്ചു. TDL SKSSF എസ്​.കെ.എസ്​.എസ്​.എഫ്​ പഴേരി യൂനിറ്റ്​ കൺ​െവൻഷനിൽ ജലീൽ ഫൈസി സംസാരിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story