Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രതിസന്ധികളെ...

പ്രതിസന്ധികളെ മറികടന്ന്​ രൂപേഷ്​ അശ്വതിയെ സ്വന്തമാക്കി

text_fields
bookmark_border
കട്ടപ്പന: എതിർപ്പുകളെ അതിജീവിച്ച്​ വിവാഹത്തിന് ഒരുങ്ങിയ വരന് വിവാഹദിനത്തിൽ ബൈക്കപകടത്തിൽ പരിക്ക്. വിവാഹം മുടങ്ങാതിരിക്കാൻ വരൻ വധുവിന് മിന്നുചാർത്തിയത് കാറിലിരുന്ന്​. പ്രണയബദ്ധരായിരുന്ന കട്ടപ്പന പാറക്കടവ് സ്വദേശിനിയായ അശ്വതിയും സമീപവസിയായ രൂപേഷുമായുള്ള വിവാഹമാണ് എതിർപ്പുകളെയും അപകടത്തെയും അതിജീവിച്ചത്. വലിയപാറ കാവ്യഭവൻ രൂപേഷാണ് പ്രണയിച്ച പെൺകുട്ടിക്ക് കാറിലിരുന്ന് മിന്നുകെട്ടിയത്. ഞായറാഴ്ച രാവിലെ വിവാഹ ആവശ്യത്തിന് പൂ വാങ്ങാനുള്ള യാത്രാമധ്യേ കട്ടപ്പന സെൻട്രൽ ജങ്​ഷനിൽ രൂപേഷ് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കാലിന് ഗുരുതര പരിക്കേറ്റ രൂപേഷിനെ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച്​ ചികിത്സ നൽകി. ഇതിനുശേഷം കാറിൽ വിവാഹ ചടങ്ങിനെത്തിയെങ്കിലും ക്ഷേത്രത്തിലേക്ക് കാർ കടക്കാതെവന്നതോടെ സമീപത്തെ ക്രിസ്ത്യൻ വീട് വിവാഹവേദിയാക്കി കാറിലിരുന്ന്​ മിന്ന്​ ചാർത്തുകയായിരുന്നു. കട്ടപ്പന പാറക്കടവ് സ്വദേശിനിയായ അശ്വതിയുമായി രൂപേഷ് പ്രണയത്തിലായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതോടെ ഇരുവരും ക്ഷേത്രത്തിൽ ​വിവാഹം കഴിക്കാൻ തീരുമാനിച്ചു. രൂപേഷി​ൻെറ കുടുംബത്തി​ൻെറ അനുമതിയോടെയാണ് ഞായറാഴ്​ച വിവാഹം നിശ്ചയിച്ചത്. വിവാഹ ചടങ്ങ് കഴിഞ്ഞയുടൻ വരനെ വിദഗ്ധ ചികിത്സക്ക്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. TDL WEDDING ROOPESH രൂപേഷ്​ അശ്വതിയെ സ്വന്തമാക്കിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story