Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2020 5:31 AM IST Updated On
date_range 28 Dec 2020 5:31 AM ISTമൂന്നാറിലെ മാലിന്യക്കൂമ്പാരം നീക്കിത്തുടങ്ങി; നിരീക്ഷണ സമിതി വേണമെന്ന് ആവശ്യം
text_fieldsbookmark_border
മൂന്നാർ: ഒരുവർഷത്തിനകം സെപ്ടേജ് ട്രീറ്റ്മൻെറ് പ്ലാൻറ് (എസ്.ടി.പി) സ്ഥാപിക്കണമെന്ന ഹൈകോടതി ഉത്തരവിനെ തുടർന്ന് നല്ലതണ്ണി കല്ലാറിൽ 18 വർഷമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം നീക്കാൻ നടപടിയായി. ആറുമാസത്തിനകം മുഴുവൻ മാലിന്യവും നീക്കണമെന്നും തുടർന്ന് ആറ് മാസത്തിനകം എസ്.ടി.പി സ്ഥാപിക്കണമെന്നുമാണ് ഒക്ടോബറിൽ ഹൈകോടതി ഉത്തരവിട്ടത്. ഇതേസമയം, മാലിന്യം പൂർണമായും നീക്കുന്നുവെന്ന് ഉറപ്പുവരുത്താൻ നിരീക്ഷണ സമിതി വേണമെന്ന് മൂന്നാർ 'സഹ്യ' ആവശ്യപ്പെട്ടു. അഭിഭാഷകനായ ആർ. സുധയുടെ പൊതുതാൽപര്യ ഹരജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. നല്ലതണ്ണിയാറിൻെറ തീരത്തെ മാലിന്യക്കൂമ്പാരം ഗുരുതര പരിസ്ഥിതി പ്രശ്നം സൃഷ്ടിക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ഒന്നരയേക്കർ സ്ഥലത്ത് 18 വർഷമായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം പൂർണമായും ആറുമാസത്തിനകം നീക്കണമെന്നും തുടർന്ന് ആറുമാസത്തിനകം എസ്.ടി.പി സ്ഥാപിക്കണമെന്നും ഹൈകോടതി നിർദേശിച്ചത്. ഇതിനായി കോടികൾ മൂന്നാർ ഗ്രാമപഞ്ചായത്ത് വകയിരുത്തി. എസ്.ടി.പി സ്ഥാപിക്കാൻ രണ്ടരയേക്കർ സ്ഥലം 2011ൽ കണ്ടെത്തിയിരുന്നു. മാലിന്യം നീക്കാൻ കരാറും നൽകിക്കഴിഞ്ഞു. കുപ്പിചില്ലുകൾ പ്ലാസ്റ്റിക്കുകൾ എന്നിവ തരംതിരിച്ച് സിമൻറ് ഫാക്ടറിയിലേക്ക് കൊണ്ടുപോകുമെന്നാണ് പറയുന്നത്. മണ്ണ് വളമായി നൽകുമെന്നും കരാറുകാർ പറയുന്നു. പ്ലാസ്റ്റിക് അടക്കം മാലിന്യം മുഴുവനായും നീക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്ന് സഹ്യ ആവശ്യപ്പെട്ടു. മുമ്പ് മാലിന്യത്തിന് മുകളിൽ മണ്ണിടുകയും അവിടെ ചെടിനടുകയും ചെയ്ത സംഭവം ഇതേ സ്ഥലത്തുണ്ട്. മൂന്നാറിലെ പരിസ്ഥിതി പ്രവർത്തകരെ കൂടി ഉൾപ്പെടുത്തി നിരീക്ഷണ സമിതി രൂപവത്കരിക്കുകയും എസ്.ടി.പി സ്ഥാപിക്കുന്നത് വരെയുള്ള പ്രവർത്തനങ്ങൾ പരിസ്ഥിതി സൗഹൃദമാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് സഹ്യ സെക്രട്ടറി എം.ജെ. ബാബു പറഞ്ഞു. TDL munnar waste മൂന്നാർ കല്ലാറിൽ മാലിന്യം തരംതിരിക്കാൻ സ്ഥാപിച്ച യന്ത്രം ശീട്ടുകളി സംഘത്തെ പിടികൂടി നെടുങ്കണ്ടം: കരടിവളവിൽ വീട് വാടകക്കെടുത്ത് പണംവെച്ച്് ശീട്ടുകളി നടത്തിവന്ന എട്ടംഗ സംഘത്തെ നെടുങ്കണ്ടം പൊലീസ് പിടികൂടി. ശീട്ടുകളി സ്ഥലത്തുനിന്നും 68,870 രൂപയും കണ്ടെടുത്തു. പുന്നവേലിൽ റജി, പൊൻവേയിലിൽ ജയിംസ്, തുരുത്തുമ്മേൽ രാജു, കളിയാലിൽ അബ്ദുന്നാസർ, മാവുംകലശ്ശേരിൽ സുധറമ്മൻ, സനീഷ്ഭവനിൽ സാജു എന്നിവരെയാണ് പിടികൂടിയത്. ഞായറാഴ്ച ഉച്ചക്ക് ഒന്നരക്കായിരുന്നു സംഭവം. വീടിൻെറ മുകൾ നിലയിലായിരുന്നു ശീട്ടുകളി. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അേന്വഷണത്തിലാണ് സംഘം കുടുങ്ങിയത്. നെടുങ്കണ്ടം സി.ഐ പി.കെ. ശ്രീധരൻ, എസ്.ഐ െറജി കുര്യൻ, എ.എസ്.ഐ ടിനു ജോസ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇവരെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story