Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Dec 2020 5:28 AM IST Updated On
date_range 28 Dec 2020 5:28 AM ISTതെരഞ്ഞെടുപ്പിലെ മോശം പ്രകടനം; പഠിക്കാൻ ലീഗിന് ഉപസമിതി
text_fieldsbookmark_border
തൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ പാർട്ടിക്കുണ്ടായ ക്ഷീണവും യു.ഡി.എഫിനുണ്ടായ തിരിച്ചടിയും പഠിക്കാൻ മുസ്ലിംലീഗ് ഉപസമിതിെയ നിയോഗിച്ചു. വിമത പ്രവർത്തനം തീർക്കാൻ നടപടി ഉണ്ടാകാതിരുന്നതും സ്ഥാനാർഥിളെ തീരുമാനിച്ചപ്പോൾ ജയസാധ്യതക്ക് മുൻതൂക്കം ലഭിച്ചില്ലെന്നതുമടക്കം പ്രശ്നങ്ങൾ പാർട്ടിയിൽ പുകയുന്ന സാഹചര്യത്തിലാണ് പഠിക്കാൻ ഉപസമിതിയെ തീരുമാനിച്ചത്. ജില്ലയിൽ ഏതാനും നാളായി കെട്ടടങ്ങിയിരുന്ന ഗ്രൂപ്പ്കളി തെരഞ്ഞെടുപ്പിലെ തിരിച്ചടിയോടെ സജീവമായി. മുസ്ലിം ലീഗിന് ജില്ലയിൽ ഉണ്ടായിരുന്ന മേൽക്കൈ നഷ്ടപ്പെടുത്തിയതിന് നേതൃത്വത്തിന് പങ്കുണ്ടെന്ന ആരോപണമായി ചിലർ രംഗത്തെത്തി. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേതൃത്വം ജാഗ്രതയോടെ പ്രവർത്തിച്ചില്ലെന്ന പരാതിയുമുണ്ട്. ഗ്രൂപ് താൽപര്യങ്ങളുടെ പേരിൽ കഴിവുള്ളവരെ അവഗണിച്ചു. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. തൊടുപുഴ നഗരസഭയിൽ എട്ട് സീറ്റിൽ മത്സരിച്ചതിൽ ആറിൽ വിജയിക്കാനായെങ്കിലും ലീഗ് കോട്ടയായ ഏഴ്, 17 വാർഡുകളിലെ പരാജയം ആഘാതമായി. ഏഴാം വാർഡിൽ സംഘടന രംഗത്തില്ലാത്ത വ്യക്തിയെ സ്ഥാനാർഥിയാക്കിയത് പരാജയത്തിന് ആക്കംകൂട്ടി എന്ന വിമർശനവും ഉണ്ട്. 17ാം വാർഡിൽ മത്സരിച്ച ടി.എം. ബഷീറിന് ഏഴാംവാർഡിൽ സ്ഥാനാർഥിത്വം ഉറപ്പിക്കുകയും അവസാന നിമിഷം സി.കെ. ഷരിഫിന് സീറ്റ് നൽകുകയുമായിരുന്നു. ലീഗിൻെറ സ്വാധീനമേഖലായ ഉടുമ്പന്നൂർ പഞ്ചായത്തിൽ മത്സരിച്ച മൂന്നുസീറ്റിലും തോൽക്കുകയായിരുന്നു. പാർട്ടിയിലും പുറത്തും ലഭിക്കുന്ന സ്ഥാനമാനങ്ങൾ മുഴുവൻ കൈയടക്കിവെക്കുന്ന ഉടുമ്പന്നൂരിലെ നേതൃത്വമാണ് പരാജയം ഉറപ്പിച്ചതെന്ന് ഒരുവിഭാഗം കുറ്റപ്പെടുത്തുന്നു. ലീഗ് നിയോജകമണ്ഡലം പ്രസിഡൻറും യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാനുമായ പി.എൻ. സീതി അടക്കമാണ് പരാജയപ്പെട്ടത്. ലീഗ് സംസ്ഥാന കമ്മിറ്റിയുടെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായാണ് ഇവിടെ സ്ഥാനാർഥികളെ തീരുമാനിച്ചതെന്ന് പരാതികൾ സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഒരാൾക്ക് ഒരുപോസ്റ്റ് എന്നത് അട്ടിമറിച്ചത് പ്രവർത്തകരിൽ പ്രതിഷേധത്തിന് കാരണമായിരുന്നു. ഹൈറേഞ്ച് മേഖലയിൽ ലീഗിന് വൻ പ്രഹരമാണേറ്റത്. രണ്ട് സീറ്റിൽ വീതം മത്സരിച്ച, കുമളി, വണ്ടിപ്പെരിയാർ, നെടുങ്കണ്ടം പഞ്ചായത്തുകളിൽ ഒരിടത്തുപോലും വിജയിക്കാനായില്ല. നാലിടത്ത് മത്സരിച്ച അടിമാലി പഞ്ചായത്തിൽ രണ്ടിടത്താണ് വിജയിക്കാനായത്. അഞ്ഞൂറിലധികം വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ച അനസ് ഇബ്രാഹീം, ഇടതുവാർഡ് പിടിച്ചെടുത്ത സിയാദ് എന്നിവരുടെ വിജയമാണ് ആശ്വാസം. മൂന്ന് വാർഡിൽ മത്സരിച്ച വെള്ളത്തൂവലിൽ ഒരിടത്താണ് വിജയിക്കാനായത്. ജില്ലയിൽ മത്സരിച്ച ഏക ബ്ലോക്ക് സീറ്റായ ഇടവെട്ടിയിലെ പരാജയവും പാർട്ടിക്ക് കനത്ത തിരിച്ചടിയായി. കടുത്ത മത്സരം നടന്ന ഇടവെട്ടി പഞ്ചായത്തിൽ മൂന്ന് വാർഡും നിലനിർത്താനായി. ഇവിടെ 11ാം വാർഡിൽ പാർട്ടിയിലെയും മുന്നണിയിലെയും കാലുവാരൽ അതിജീവിച്ചാണ് വനിത സ്ഥാനാർഥി ജയിച്ചുകയറിയത്. കുമാരമംഗലം പഞ്ചായത്തിൽ രണ്ട് സീറ്റ് നിലനിർത്തി. ഒരിടത്ത് പരാജയപ്പെട്ടു. മത്സരിച്ച നാലിൽ മൂന്നുസീറ്റ് നിലനിർത്താൻ വണ്ണപ്പുറത്ത് സാധ്യമായി. സിറ്റിങ് സീറ്റായ കലയന്താനി വാർഡ് നഷ്ടമായപ്പോൾ ടൗൺ വാർഡ് പിടിച്ചെടുക്കാനായി ആലക്കോട് പഞ്ചായത്തിൽ. ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ സ്ഥിരം സീറ്റായ മുരിക്കാശ്ശേരിയിൽ പരാജയം ഏറ്റുവാങ്ങി. വാഴത്തോപ്പ്, കുടയത്തൂർ, കോടിക്കുളം, മുട്ടം എന്നിവിടങ്ങളിലെ വിജയം മുഖംരക്ഷിച്ചു. കോൺഗ്രസിലെ അനൈക്യവും ലീഗ് സ്ഥാനാർഥികളോട് മുന്നണി ചിറ്റമ്മനയം പുലർത്തിയെന്നതും അടക്കം പാർട്ടി ജില്ല കമ്മിറ്റിയിൽ വിമർശനമുയർന്ന പശ്ചാത്തലത്തിലുമാണ് ഉപസമിതിയെ നിയോഗിച്ചിട്ടുള്ളത്. പി.എം. അബ്ബാസ്, സലിം കൈപ്പാടം, എസ്.എം. െരീഫ്, ടി.കെ നവാസ്, ടി.എസ്. ഷംസുദ്ദീൻ, കെ.എസ്. സിയാദ് എന്നിവരാണ് ഉപസമിതി അംഗങ്ങൾ. ഈറ്റശേഖരണം നിലച്ചു; ദുരിതത്തിലായി തൊഴിലാളികള്‍ അടിമാലി: ഈറ്റ ശേഖരണം മാസങ്ങളായി നിലച്ചതോടെ തൊഴിലാളികള്‍ ദുരിതത്തില്‍. ഈറ്റ ശേഖരണത്തിന് വനംവകുപ്പ് നല്‍കുന്ന പാസിൽ അനിശ്ചിതത്വം ഉടലെടുത്തതാണ് മേഖലയില്‍ പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞതവണ സര്‍ക്കാര്‍ അനുമതി നല്‍കിയതിൻെറ 20 ശതമാനം ഈറ്റയാണ് ബാംബു കോര്‍പറേഷന്‍ ശേഖരിച്ചത്. ഇതിൻെറ ബാക്കിപോലും ശേഖരിക്കുന്നതിന് കോര്‍പറേഷന്‍ താൽപര്യം കാട്ടുന്നില്ല. കോവിഡ് പ്രതിസന്ധിയാണ് ഇത്തരമൊരു സാഹചര്യം വരുത്തിയതെന്നാണ് കോര്‍പറേഷന്‍ നിലപാട്. പാസിൻെറ കാലാവധി പുതുക്കാതെ ഈറ്റശേഖരണം അനുവദിക്കുകയില്ലെന്നാണ് വനംവകുപ്പ് നിലപാട്. നേരത്തേ ബാംബു കോര്‍പറേഷന് പുറമെ എച്ച്.എന്‍.എല്‍(ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിൻറ്) കമ്പനിയും ഈറ്റ ശേഖരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ പേപ്പര്‍ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതിയിലൂടെ കുറഞ്ഞ നിരക്കില്‍ ലഭിക്കാന്‍ തുടങ്ങിയതോടെയുമാണ് മേഖലയിലെ ഈറ്റ ശേഖരണത്തില്‍നിന്ന് എച്ച്.എന്‍.എല്‍ പിന്‍വാങ്ങിയത്. ഇതിനുശേഷം ബാംബു കോര്‍പറേഷന്‍ നെയ്ത്താവശ്യത്തിനായിട്ടാണ് ഈറ്റ ശേഖരിച്ചിരുന്നത്. ഇതാണ് രണ്ടു മാസമായി നിലച്ചത്. നേര്യമംഗലം, അടിമാലി, പൂയംകുട്ടി, ആനക്കുളം റേഞ്ചുകളിലായിരുന്നു പ്രധാനമായി ഈറ്റശേഖരണം നടന്നിരുന്നത്. ആദിവാസികളും ഹരിജനങ്ങളുമാണ് പ്രധാനമായി ഈറ്റ ശേഖരണം നടത്തി ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്നത്. ബാംബു കോര്‍പറേഷൻെറ ഈറ്റ ശേഖരണം വൈകുന്നത് ജില്ലയുടെ മലയോര മേഖലയിലെ പരമ്പരാഗത ഈറ്റവെട്ട് തൊഴിലാളികളെ ഉള്‍പ്പെടെ പട്ടിണിയിലാക്കിയിരിക്കുകയാണ്. എറണാകുളം ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്കും ഈറ്റകൊണ്ട് നിർമിക്കുന്ന ബാംബു ഉൽപന്നങ്ങള്‍ക്കുമാണ് പ്രധാനമായി ഈറ്റ ശേഖരിക്കുന്നത്. അതുപോലെ ഭീമമായ ജി.എസ്.ടി ഈ മേഖലയിലും ഏര്‍പ്പെടുത്തിയതാണ് പ്രതിസന്ധിക്ക് മറ്റൊരു കാരണം. ഇതോടെ ആദിവാസികളടക്കമുള്ള തൊഴിലാളികള്‍ തൊഴിലില്ലാതെ പട്ടിണിയിലാണ്. നേരത്തേ 12 മാസവും നടന്നിരുന്ന ഈറ്റശേഖരണം ഇപ്പോള്‍ വര്‍ഷത്തില്‍ മൂന്നോ നാലോ മാസത്തില്‍ ഒതുങ്ങുന്നു. പനമ്പ്, മുറം, കുട്ട, വട്ടി തുടങ്ങി ഈറ്റ ഉൽപങ്ങല്‍ കൊണ്ട് ഉപജീവനമാര്‍ഗം കണ്ടെത്തിയവര്‍ ഇപ്പോള്‍ ഈ മേഖല പൂര്‍ണമായി ഉപേക്ഷിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലയില്‍ തമിഴ് വംശജര്‍ മാത്രമാണ് ഈ മേഖലയില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്. നേരത്തേ സെപ്റ്റംബര്‍,ഒക്ടോബര്‍, നവംബര്‍,ഡിസംബര്‍ മാസങ്ങളിലായിരുന്നു നെയ്ത്ത് തൊഴിലാളികള്‍ക്ക് ഏറ്റവും തിരക്കുണ്ടായിരുന്നത്. കുരുമുളക് കര്‍ഷകര്‍ക്കായി പനമ്പ് നിര്‍മിക്കുകയായിരുന്നു ഇത്. എന്നാല്‍, പ്ലാസ്റ്റിക് പടുതകളിലേക്ക് കുരുമുളക് ഉണക്ക് മാറിയതും ഇവര്‍ക്ക് വിനയായി. ഈ നാളുകളില്‍ ബാംബൂ കോര്‍പറേഷന്‍ ജില്ലയിലെ നിരവധി ഡിപ്പോകള്‍ വഴി ആവശ്യത്തിന് ഈറ്റ ജില്ലയിലെ പരമ്പാഗത നെയ്ത്ത് തൊഴിലാളികള്‍ക്ക് ലഭ്യമാക്കിയിരുന്നു. ഇത് നിലച്ചിരിക്കുകയാണിപ്പോള്‍. ആദിവാസികള്‍ ഈറ്റവെട്ടി നല്‍കാന്‍ ഒരുക്കമാണെങ്കിലും കൊണ്ടുപോകുന്നതിലെ നിയമപ്രശ്‌നവും വിനയാകുന്നു. ആനയുടെയും മറ്റ് കാട്ടുമൃഗങ്ങളുടെയും ആക്രമണങ്ങളെ അതിജീവിച്ചുവേണമായിരുന്നു തൊഴിലാളികള്‍ക്ക് വനത്തിനുള്ളില്‍നിന്ന് ഈറ്റ വെട്ടാന്‍. ഈറ്റ വെട്ടിയാല്‍ മാത്രം പോരാ ഇത് ഗതാഗത സൗകര്യമുള്ള പ്രദേശത്ത് എത്തിക്കുന്നതും ഏറെ പാടുപെട്ടായിരുന്നു. എപ്പോഴും അപകടം പതിയിരിക്കുന്ന ഈറ്റവെട്ട് മേഖലയില്‍ ജീവന്‍ പണയംവെച്ചായിരുന്നു തൊഴിലാളികള്‍ പണിയെടുത്തുകൊണ്ടിരുന്നത്. പണിസ്ഥലത്തുവെച്ച് തൊഴിലാളികള്‍ക്ക് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ കോര്പറേഷേൻറത് കണ്ണടക്കുന്ന സമീപനമായിരുന്നു. ഇതോടെ അപകടമുണ്ടായ തൊഴിലാളിയുടെ ചികിത്സയും മറ്റ് അനുബന്ധ കാര്യങ്ങളും കുടുംബത്തിൻെറ ബാധ്യത മാത്രമായി. ഈ സ്ഥിതിയില്‍നിന്ന് ഇപ്പോഴും കാര്യമായ മാറ്റമൊന്നുമില്ല. കഴിഞ്ഞ കാലങ്ങളില്‍ 10,000 ടണ്‍ ഈറ്റ ശേഖരിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 3000 ടണ്‍ ഈറ്റ മാത്രതമാണ് ശേഖരിക്കുന്നത്. ടണ്ണിന് 2500രൂപയാണ് തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നത്. ഇത് 1200 രൂപയായി കുറക്കുകയും ചെയ്തിട്ടുണ്ട്. നേര്യമംഗലം ,കമ്പിലൈന്‍, വാളറ,പടിക്കപ്പ് കുടി,കുറത്തിക്കുടി,അഞ്ചാംമൈല്‍,പഴ മ്പിള്ളിച്ചാല്‍,എളംബ്ലാശ്ശേരി,ആനക്കുളം,താ ളുംങ്കണ്ടം,സേവരുകുടി,തുടങ്ങിയ മേഖലകളിൽ ഉളളവരാണ് ഈ മേഖലയിലെ തൊഴിലാളികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story