Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവലിയകണ്ടം പാടത്ത്​...

വലിയകണ്ടം പാടത്ത്​ പാൽതോണി വിളവെടുപ്പ് നാളെ

text_fields
bookmark_border
കട്ടപ്പന: കട്ടപ്പനയിലെ പ്രകൃതി കൃഷി കൂട്ടായ്‌മയായ ശനിക്കൂട്ടത്തി​ൻെറ ആഭിമുഖ്യത്തില്‍ ആഗസ്​റ്റില്‍ കൃഷിയിറക്കിയ പാൽതോണി നെല്ലി​ൻെറ വിളവെടുപ്പ്‌ ചൊവ്വാഴ്‌ച രാവിലെ 10ന്​ വലിയകണ്ടം പാടത്ത്‌ ആരംഭിക്കും. തരിശ്​ കിടന്ന പാടത്ത്‌ ഇത്‌ 10ാമത്‌ തവണയാണ്‌ ശനിക്കൂട്ടം കൃഷിയിറക്കുന്നത്‌. മുന്‍ വര്‍ഷങ്ങളില്‍ ഞാറുനടീലും കൊയ്‌തും വലിയ ഉത്സവമായിരുന്നു വലിയകണ്ടത്ത്‌. എന്നാല്‍, കോവിഡ്‌ മഹാമാരി മൂലം ഈവര്‍ഷം ലളിതമായ ചടങ്ങുകള്‍ മാത്രമേ സംഘടിപ്പിച്ചിട്ടുള്ളൂ. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഏക നെല്‍കൃഷിയാണ്‌ ശനിക്കൂട്ടത്തി​​ൻെറത്. ‌ വലിയകണ്ടം വാര്‍ഡിലെ കൗണ്‍സിലര്‍ രജിത രമേശ്‌ കൊയ്‌ത്​ ഉദ്‌ഘാടനം നിര്‍വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ഷമേജ്‌ കെ.ജോര്‍ജ്‌, ധന്യ അനില്‍, കട്ടപ്പന സി.എസ്‌.ഐ പള്ളി വികാരി ജയിംസ്‌ പി.മാമ്മന്‍ എന്നിവര്‍ സംസാരിക്കും. ശനിക്കൂട്ടം കോഒാഡിനേറ്റര്‍ സി.പി. റോയി, അനില്‍ ഇലവന്തിക്കല്‍, ടി.ബി. ശശി, ബി. വിനോദ്‌, ലിജോ, പി.ആര്‍. രമേശ്‌ തുടങ്ങിയവര്‍ കൊയ്‌ത്തിന്‌ നേതൃത്വം നല്‍കും. അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെപ്പും കട്ടപ്പന: ലീഗൽ മെട്രോളജി വകുപ്പ് നടത്തുന്ന അളവുതൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെപ്പും ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ ഉച്ച​ 12.30 വരെ തോപ്രാംകുടിയിലും ചൊവ്വാഴ്ച ഉച്ചക്ക്​ 2.30 മുതല്‍ വൈകീട്ട്​ 4.00 വരെ ചേലച്ചുവട്ടിലും നടത്തും. മുന്‍വര്‍ഷത്തെ പരിശോധന സര്‍ട്ടഫിക്കറ്റും സ്വന്തം മേല്‍വിലാസമെഴുതിയ അഞ്ച് രൂപയുടെ പോസ്​റ്റല്‍ കവറും കൊണ്ടുവരേണ്ടതാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story