Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീടുകയറി ആക്രമണവും...

വീടുകയറി ആക്രമണവും ഗുണ്ടാവിളയാട്ടവും; അഞ്ചുപേർക്ക്​ പരിക്ക്​

text_fields
bookmark_border
നെടുങ്കണ്ടം: കുരുവിക്കാനത്ത് വീടുകയറി ആക്രമണവും വഴിയിൽ ഓട്ടോ തടഞ്ഞുനിർത്തി ഗുണ്ടാവിളയാട്ടവും. അഞ്ചുപേർക്ക്​ പരിക്ക്. രണ്ട്്് വ്യത്യസ്​ത ആക്രമണങ്ങളിലാണ് പരിക്ക്. വീട് കൈയേറി ആക്രമിച്ച സംഭവത്തിൽ പരിക്കേറ്റ കുറ്റിവേലിൽ അജേഷ്, മാതാവ് തങ്കമണി, ഭാര്യ ധന്യ എന്നിവർ തൂക്കുപാലത്ത സ്വകാര്യ ആശുപ്രതിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്​ച രാത്രി പത്തോടെ ഒരു സംഘമാളുകൾ അജേഷിൻെറ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. കോളിങ് ബെൽ കേട്ട് വാതിൽ തുറന്ന തങ്കമണിയെ അക്രമിച്ചസംഘം പിന്നാലെയെത്തിയ അ​േജഷിനെ വെട്ടുകയായിരുന്നു. കണ്ണിന്​ മുകളിൽ വെട്ടേറ്റ അജേഷിന് ആറ്​ തുന്നലുകളുണ്ട്. തടസ്സം പിടിക്കാനെത്തിയ ധന്യയെയും ഇവർ ആക്രമിച്ചു. മറ്റൊരു ആക്രമസംഭവത്തിൽ തെക്കേമുറിയിൽ അനീഷിനും കൂടെയുണ്ടായിരുന്ന അഭിജിത്തിനും പരിക്കേറ്റു. ഇവർ കല്ലാറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്​ച രാത്രിയിൽ ഭാര്യവീട്ടിൽനിന്ന്​ സ്വന്തം വീട്ടിലേക്കു​പോയ അനീഷിനെ ഓ​േട്ടാ തടഞ്ഞുനിർത്തി ഒരുസംഘം ആക്രമിക്കുകയായിരുന്നു. കമ്പംമെട്ട് പൊലീസ്​ അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story