Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 5:31 AM IST Updated On
date_range 27 Dec 2020 5:31 AM ISTവീടുകയറി അക്രമിച്ചതായി പരാതി
text_fieldsbookmark_border
കാഞ്ഞാര്‍: കോവിഡ് നിരീക്ഷണത്തിലിരുന്നയാളെ അയല്‍വാസി വീടുകയറി അക്രമിച്ച് പരിക്കേൽപിച്ചതായി പരാതി. കാഞ്ഞാര്‍ ഞരളംപുഴ മുടിയാനി ഭാഗത്ത് പറമ്പാത്ത് തങ്കച്ചനെയാണ് അയല്‍വാസി ക്രിസ്മസ് ദിനത്തില്‍ അക്രമിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ രണ്ടാംവാര്‍ഡില്‍നിന്ന് മത്സരിച്ച തങ്കച്ചൻെറ ഭാര്യ ശോഭന തങ്കച്ചന് കൊറോണ സ്ഥിരീകരിച്ചിരുന്നു. തങ്കച്ചനും മകളും വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. തങ്കച്ചൻെറ ഭാര്യക്ക് കൊറോണ സ്ഥിരീകരിച്ചതും തങ്കച്ചനും മകളും നിരീക്ഷണത്തില്‍ ഇരിക്കുന്നതും പറഞ്ഞില്ല എന്നാരോപിച്ചാണ് അക്രമിച്ചതത്രെ. പരുക്കേറ്റ തങ്കച്ചനെ തൊടുപുഴ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞാര്‍ പൊലീസ് കേസെടുത്തു. മുള്ളരിങ്ങാട് പള്ളിയിൽ സംസ്കാരത്തെച്ചൊല്ലി തർക്കവും സംഘർഷവും മുള്ളരിങ്ങാട്: സൻെറ് മേരീസ് യാക്കോബായ പള്ളിയിൽ ശവസംസ്കാരത്തെച്ചൊല്ലി തർക്കവും സംഘർഷവും. ക്രിസ്മസ് ദിനത്തിൽ മരിച്ച യാക്കോബായ വിഭാഗക്കാരി മറിയം മത്തായിയുടെ ശവസംസ്കാരത്തിൽ അടുത്ത ബന്ധുക്കളായ വൈദികർ സെമിത്തേരിയിൽ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞതാണ് സംഘർഷത്തിനിടയാക്കിയത്. തുടർന്ന് യാക്കോബായ വിഭാഗക്കാർ മൃതശരീരം റോഡിൽെവച്ച് പ്രതിഷേധിച്ചു. പിന്നീട് പൊലീസുമായി നടന്ന ചർച്ചക്കൊടുവിൽ വൈദികരെ പ്രവേശിപ്പിക്കാൻ അനുവദിച്ചു. തുടർന്ന് വൈകി സംസ്കാരം നടത്തി. സംസ്കാര ശുശ്രൂഷകൾ താൽക്കാലിക ചാപ്പലിൽ നിർവഹിച്ചതിന് ശേഷമാണ് സെമിത്തേരിയിലേക്ക് വിലാപയാത്ര എത്തിയത്. എന്നാൽ, വൈദികരെ പൊലീസ് തടഞ്ഞതാണ് തർക്കത്തിനിടയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story