Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 5:31 AM IST Updated On
date_range 27 Dec 2020 5:31 AM ISTവയോധികയുടെ മരണകാരണം ഹൃദയാഘാതമെന്ന് പൊലീസ്
text_fieldsbookmark_border
നെടുങ്കണ്ടം: തൂക്കുപാലം പ്രകാശ്ഗ്രാമിൽ ഒറ്റക്ക് താമസിച്ചിരുന്ന . ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം കണ്ടെത്തിയത്. പഴയവീട്ടിൽ റാഫിയയെയാണ് (70) വ്യാഴാഴ്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ഇവരെ വീടിന് പുറത്ത് കാണാതിരുന്നതിനെ തുടന്ന് അയൽവാസികൾ കൊച്ചുമകനെ വിവരം അറിയിക്കുകയായിരുന്നു. കൊച്ചുമകൻ ഫോണിൽ വിളിച്ചിട്ട് എടുക്കാഞ്ഞതിനാൽ അയൽവാസിയുമായി എത്തി വീടിൻെറ ജനൽ തുറന്നുനോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുങ്കണ്ടം പൊലീസെത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്്് ഇൻക്വസ്റ്റ്്് നടപടി പൂർത്തിയാക്കി മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും വെള്ളിയാഴ്ച ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story