Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 5:30 AM IST Updated On
date_range 27 Dec 2020 5:30 AM ISTപീരുമേട്ടിൽ ലീഗിെൻറ കൂട്ടതോൽവിക്ക് കാരണം കോൺഗ്രസ് ^മുസ്ലിംലീഗ്
text_fieldsbookmark_border
പീരുമേട്ടിൽ ലീഗിൻെറ കൂട്ടതോൽവിക്ക് കാരണം കോൺഗ്രസ് -മുസ്ലിംലീഗ് * കോൺഗ്രസുമായി സഹകരിക്കില്ല കുമളി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പീരുമേട് നിയോജകമണ്ഡലത്തിലെ ഒരു സീറ്റിൽ പോലും പാർട്ടി സ്ഥാനാർഥികൾക്ക് വിജയിക്കാനാവാത്തതിന് പിന്നിൽ കോൺഗ്രസാണെന്ന് മുസ്ലിംലീഗ്. തെരഞ്ഞെടുപ്പ് വിലയിരുത്തലിനായി ചേർന്ന മുസ്ലിംലീഗ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റിയാണ് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. പാർട്ടി സ്ഥാനാർഥികളെ മുഴുവൻ തോൽപിച്ച കോൺഗ്രസുമായി ഇനി സഹകരിക്കിെല്ലന്ന് കമ്മിറ്റി തീരുമാനിച്ചു. കുമളി, വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തുകളിൽ നാല് വാർഡുകളിലാണ് ലീഗ് സ്ഥാനാർഥികൾ മത്സരിച്ചത്. ലീഗ് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡൻറ് ടി.എച്ച്. അബ്ദുസ്സമദ്, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. മുഹമ്മദ്കുട്ടി എന്നിവരാണ് പരാജയപ്പെട്ടവരിൽ പ്രമുഖർ. വണ്ടിപ്പെരിയാറിൽ അബ്ദുസ്സമദ് മത്സരിച്ച വാർഡിൽ കോൺഗ്രസ് റെബലായി മത്സരിച്ച ആൾക്കാണ് രണ്ടാംസ്ഥാനം. കുമളിയിൽ കോൺഗ്രസ് റെബലുകൾ ഇല്ലായിരുന്നെങ്കിലും കോൺഗ്രസ് വോട്ടുകൾ ലീഗ് സ്ഥാനാർഥികൾക്ക് ലഭിച്ചിെല്ലന്ന് തെരഞ്ഞടുപ്പിന് പിന്നാലെ പരാതി ഉയർന്നിരുന്നു. കോൺഗ്രസിൻെറ നടപടികളിൽ പ്രതിഷേധിച്ച് വണ്ടിപ്പെരിയാർ യു.ഡി.എഫ് ചെയർമാൻ സ്ഥാനം ടി.എച്ച്. അബ്ദുസ്സമദ് രാജിവെച്ചു. കുമളിയിലും ചെയർമാൻ സ്ഥാനം ലീഗിനാണെങ്കിലും ഇത് തുടരാനാണ് തീരുമാനം. പീരുമേട് നിയോജകണ്ഡലത്തിൽ കോൺഗ്രസുമായി ഒരു സഹകരണവും വേെണ്ടന്നാണ് ലീഗ് നേതാക്കളുടെ തീരുമാനം. കോൺഗ്രസ് ഗ്രൂപ്പുകൾ സീറ്റുകൾ വീതംവെച്ചെടുത്തും ജനങ്ങൾക്കിടയിൽ അംഗീകാരമുള്ള ആളുകളെ സ്ഥാനാർഥികളാക്കാതിരുന്നതുമാണ് കോൺഗ്രസിൻെറ പരാജയത്തിന് കാരണമെന്ന് ലീഗ് യോഗം കുറ്റപ്പെടുത്തി. യോഗത്തിൽ പ്രസിഡൻറ് അബ്ദുസ്സമദ് അധ്യക്ഷതവഹിച്ചു. ഏന്തയാർ കുഞ്ഞുമോൻ, കെ.എസ്. മുഹമ്മദ് കുട്ടി, തുടങ്ങി നിരവധിപേർ പങ്കെടുത്തു. അപേക്ഷ ക്ഷണിച്ചു നെടുങ്കണ്ടം: പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരത മിഷനും ചേർന്ന് നടത്തുന്ന ഏഴാംക്ലാസ് ജയിച്ച 17 വയസ്സ് കഴിഞ്ഞവർക്ക് പത്താംതരം തുല്യത കോഴ്സിലേക്കും 10 ജയിച്ച് 21 കഴിഞ്ഞവർക്ക് ഹയർ സെക്കൻഡറി തുല്യത കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.സി എസ്.ടി വിഭാഗത്തിൽപ്പെട്ടവർക്കും 40 ശതമാനമോ അതിൽ കൂടുതലോ അംഗവൈകല്യമുള്ളവർക്കും പഠനം സൗജന്യമായിരിക്കും. ഫോൺ: 9747614253.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story