Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2020 5:28 AM IST Updated On
date_range 27 Dec 2020 5:28 AM ISTസമൂഹമാധ്യമങ്ങളിൽ താരമായി ഏഴാംക്ലാസ് വിദ്യാർഥിനി
text_fieldsbookmark_border
നെടുങ്കണ്ടം: മലയാളത്തിൻെറ വാനമ്പാടി കെ.എസ്. ചിത്ര ആലപിച്ച് മലയാളികളുടെ മനംകവർന്ന ഗാനങ്ങളാലപിച്ച്്് . നെടുങ്കണ്ടം മാവടി സ്വദേശിയാണ് സാന്ദ്ര ജിയോ എന്ന ഈ കൊച്ചുഗായിക. ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി അവസരങ്ങളും ഈ കൊച്ചു മിടുക്കിയെ തേടിയെത്തുന്നുണ്ട്. കീബോർഡ് േപ്രാഗ്രാമറായ പിതാവ് ജിയോക്കൊപ്പം ചെറുപ്പത്തിൽ ഗാനമേളകളിൽ പോയി തുടങ്ങിയതാണ് സാന്ദ്രക്ക് സംഗീതത്തോടുള്ള കമ്പം. ചെറുപ്പത്തിൽ തന്നെ സംഗീതം പഠിച്ച് തുടങ്ങി. പ്രശസ്ത പിന്നണിഗായിക ദുർഗ വിശ്വനാഥിൻെറ കീഴിലാണ് ഇപ്പോൾ സംഗീതം അഭ്യസിക്കുന്നത്. ലോക്ഡൗൺ കാലത്താണ് പാട്ടുകൾ പാടി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് തുടങ്ങിയത്. കൊച്ചു പാട്ടുകാരിക്ക് അഭിനന്ദനമായി സംഗീത ലോകത്തെ പ്രഗല്ഭരുൾെപ്പടെയുള്ളവർ രംഗത്തെത്തി. പൈക ജ്യോതി പബ്ലിക് സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനിയാണ് സാന്ദ്ര. സംസ്ഥാന-ജില്ല കലാമേളകളിൽ നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. TDL SANDRA JIO സാന്ദ്ര ജിയോ CAPTION-ഫോേട്ടാ ക്യാപ്ഷൻ TDL MES PALIATIVE നെടുങ്കണ്ടം എം.ഇ.എസ് കോളജ് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റും മുണ്ടിയെരുമ ൈപ്രമറി ഹെൽത്ത് സൻെററും ചേർന്ന് കിടപ്പുരോഗികൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിൻെറ ഉദ്ഘാടനം കോളജ് പ്രിൻസിപ്പൽ പ്രഫ. എ.എം. റഷീദിൽനിന്ന് കിറ്റ് സ്വീകരിച്ച് മെഡിക്കൽ ഓഫിസർ ഡോ. വി.കെ. പ്രശാന്ത് നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story