Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപ്രസിഡൻറ്​ പദവി;...

പ്രസിഡൻറ്​ പദവി; ഗ്രാമപഞ്ചായത്തുകളിൽ അണിയറനീക്കം സജീവം

text_fields
bookmark_border
ചെറുതോണി: പ്രസിഡൻറ്​ പദവിക്കായി ഗ്രാമപഞ്ചായത്തുകളിൽ അണിയറ നീക്കം സജീവമായി. ഇടുക്കി ബ്ലോക്ക്​ പഞ്ചായത്തിന്​ കീഴിൽ ആറ്​ പഞ്ചായത്തുകളാണുള്ളത്. ഇതിൽ ജില്ല ആസ്ഥാന പഞ്ചായത്തായ വാഴത്തോപ്പിൽ തുല്യ നിലയായതിനാൽ നറുക്കെടുപ്പ്​ വേണ്ടിവരും. 14 സീറ്റുകളാണ്​ ഇവിടെയുള്ളത്​. എൽ.ഡി.എഫിന്​ നറുക്ക്​ കിട്ടിയാൽ മൂന്നാംവാർഡിൽനിന്ന്​ ജയിച്ച സി.പി.എമ്മിലെ ജോർജ് പോൾ ആയിരിക്കും പ്രസിഡൻറ്​. വർഷങ്ങളായി വാഴത്തോപ്പ് സഹകരണ ബാങ്ക് പ്രസിഡൻറാണ്​ ഇദ്ദേഹം. മുൻ പഞ്ചായത്ത്​ പ്രസിഡൻറും പരിചയസമ്പന്നയുമായ പ്രഭ തങ്കച്ചൻ ജയിച്ചിട്ടു​െണ്ടങ്കിലും വനിത സംവരണമല്ലാത്തതിനാൽ ജോർജ് പോളിനായിരിക്കും സാധ്യത. യു.ഡി.എഫിന്​ നറുക്ക്​ കിട്ടിയാൽ മുന്നണി ധാരണപ്രകാരം മുളകുവള്ളി രണ്ടാം വാർഡിൽനിന്ന്​ ജയിച്ച ജോസഫ് ഗ്രൂപ്പിലെ വിൻസൻറ്​ വള്ളാടിയായിരിക്കും പ്രസിഡൻറ്​. പ്രസിഡൻറ്​ സ്ഥാനാർഥിയായി നിശ്ചയിച്ചിരുന്ന ജോയി വർഗീസ് രണ്ട്​ വോട്ടിനാണ്​ തോറ്റത്. കഞ്ഞിക്കുഴിയിൽ ഇത്തവണയും യു.ഡി.എഫിനാണ്​ ഭരണം. ഇവിടെ കോൺഗ്രസിലെ വക്കച്ചൻ വയലി​ൻെറ പേരാണ് പരിഗണനയിലുള്ളത്​. നാലാംതവണയാണ് വക്കച്ചൻ വയലിൽ പഞ്ചായത്തിലേക്ക്​ തെരഞ്ഞെടുക്കപ്പെടുന്നത്​. മുമ്പ്​ പഞ്ചായത്ത്​ വൈസ് പ്രസിഡൻറായിരുന്നു. പ്രസിഡൻറ്​ പദം ലക്ഷ്യമിട്ട് തള്ളക്കാനം വാർഡിൽ മത്സരിച്ച ജോസ് ഊരക്കാടൻ പരാജയപ്പെടുകയും ചെയ്തു. നിലവിൽ പഞ്ചായത്ത്​ പ്രസിഡൻറായിരുന്ന രാജേശ്വരി രാജനും ജയിച്ചവരിലുണ്ട്. കേരള കോൺഗ്രസ് മാണി ഗ്രൂപ്പുകാരിയായിരുന്ന ഇവർ തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പാണ്​ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നത്​. വാത്തിക്കുടി ഗ്രാമപഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫിനാണ്​ ഭരണം. ഇത്തവണ വനിതകൾക്കാണ്​ പ്രസിഡൻറ്​ പദം. കോൺഗ്രസ് പ്രസിഡൻറ്​ പദം ലക്ഷ്യമിട്ട് നിർത്തിയ മുൻ പഞ്ചായത്ത് പ്രസിഡൻറ്​ മിനി സാബു പരാജയപ്പെട്ടത് തിരിച്ചടിയായി. ജയിച്ച രണ്ട്​ വനിതകൾ പ്രസിഡൻറ്​ പദത്തിന് അവകാശവാദമുന്നയിച്ച്​ രംഗത്തുണ്ട്. ഇത്​ കോൺഗ്രസിന്​ തലവേദനയാകും. ഇരുമുന്നണികൾക്കും തുല്യമായി സീറ്റുകൾ കിട്ടുകയും ഒരുസീറ്റ്​ സ്വതന്ത്ര ജയിക്കുകയും ചെയ്ത മരിയാപുരം പഞ്ചായത്തിൽ അനിശ്ചിതത്വം തുടരുകയാണ്. കോൺഗ്രസ് വിമതയായി മത്സരിച്ച്​ ജയിച്ച ജിൻസി യു.ഡി.എഫിലേക്ക്​ വരാൻ തയാറാണെങ്കിലും ജോസഫ് വിഭാഗം ഇടഞ്ഞുനിൽക്കുകയാണ്. പ്രസിഡൻറ്​ പദമാണ് ജിൻസിയുടെ ലക്ഷ്യം. എന്നാൽ, തങ്ങളുടെ സ്ഥാനാർഥിയെ തോൽപിച്ചവർക്ക് പിന്തുണ നൽകി​െല്ലന്നാണ് ജോസഫ് ഗ്രൂപ്പി​ൻെറ നിലപാട്. എൽ.ഡി.എഫിന് മൃഗീയ ഭൂരിപക്ഷം കിട്ടിയ കാമാക്ഷി പഞ്ചായത്തിൽ ഇത്തവണ പ്രസിഡൻറ്​ പദം വനിതക്കാണ്. സി.പി.എമ്മിലെ ഷേർളിക്കാണ്​ സാധ്യത. മാണി ഗ്രൂപ്പിനാണങ്കിൽ റീന സണ്ണിയായിരിക്കും പ്രസിഡൻറ്​. അറക്കുളത്ത് ഇത്തവണ എൽ.ഡി.എഫിനാണ് ഭരണം. എസ്.ടി സംവരണമായ ഇവിടെ വനിതക്കാണ് പ്രസിഡൻറ്​ പദം. ഉറുമ്പള്ള്​ വാർഡിൽനിന്ന്​ ജയിച്ച സി.പി.എമ്മിലെ സിന്ധുവി​ൻെറ പേരാണ്​ പരിഗണനയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story