Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതോപ്രാംകുടി സെൻറ്​...

തോപ്രാംകുടി സെൻറ്​ മരിയ ഗൊരേത്തി പള്ളി സുവർണ ജൂബിലി

text_fields
bookmark_border
തോപ്രാംകുടി സൻെറ്​ മരിയ ഗൊരേത്തി പള്ളി സുവർണ ജൂബിലി ഇടുക്കി: തോപ്രാംകുടി സൻെറ്​ മരിയ ഗൊരേത്തി പള്ളി സുവർണ ജൂബിലി ആഘോഷ​ത്തിനൊരുങ്ങുന്നു. കോവിഡ് തകർത്തെറിഞ്ഞ ജീവിതങ്ങളെ തിരിച്ചുപിടിക്കാൻ നാടിനാകെ മാതൃകയായി 'തോപ്രാംകുടി മോഡൽ' നടപ്പാക്കാനാണ് ഒരുവർഷം നീളുന്ന ജൂബിലി ആഘോഷങ്ങളിലൂടെ ലക്ഷ്യമിട്ടിട്ടുള്ളത്. ഈ മാസം 27ന് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ജൂബിലി ആഘോഷം ഉദ്ഘാടനം നിർവഹിക്കും. വിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന 'നിനവ്' പദ്ധതിയുടെ ഉദ്​ഘാടനവും മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിക്കും. ഇടവകയിലെ കുടുംബങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട്​ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്​ഘാടനം മന്ത്രി എം.എം. മണി നിർവഹിക്കും. സ്​പോട്ട്​ അഡ്​മിഷൻ ഇടുക്കി: ​െഎ.എച്ച്​.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ ​െപെനാവ് മോഡൽ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ ഹാർഡ്​വെയർ, ഇലക്ട്രോണിക്സ് ആൻഡ്​ കമ്യൂണിക്കേഷൻ, ബയോമെഡിക്കൽ ത്രിവത്സര എൻജിനീയറിങ്​ ഡിപ്ലോമ കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്​പോട്ട് അഡ്മിഷൻ രജിസ്ട്രേഷൻ ആരംഭിക്കുന്നു. ഈ മാസം 24 മുതൽ 27 വരെ അഡ്മിഷൻ വെബ്സൈറ്റിലെ 'സ്​പോട്ട്​ അഡ്​മിഷൻ രജിസ്​ട്രേഷൻ' ലിങ്ക് വഴി രജിസ്​റ്റർ ചെയ്യാം. ഓപ്ഷനുകൾ നൽകേണ്ടതില്ല. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ ബ്രാഞ്ച് മാറ്റം ആഗ്രഹിക്കുന്നവർക്കും പുതുതായി അഡ്മിഷൻ നേടാൻ ആഗ്രഹിക്കുന്നവർക്കും (റാങ്ക്​ ലിസ്​​​റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ) സ്പോട്ട് അഡ്മിഷന്​ രജിസ്​റ്റർ ചെയ്യാം. മൂന്നാം സ്പോ​ട്ട് അഡ്മിഷനുവേണ്ടി ഓൺലൈനായി പ്രത്യേകം രജിസ്​റ്റർ ചെയ്തവരെ മാത്രമേ പരിഗണിക്കുകയുള്ളൂ. ഓരോ ജില്ലയിലേക്കും രജിസ്​റ്റർ ചെയ്തവരിൽനിന്നും തയാറാക്കുന്ന റാങ്ക്​ ലിസ്​​റ്റി​ൻെറ അടിസ്ഥാനത്തിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ നടത്തും. ഓരോ ജില്ലയിലെയും സ്​പോട്ട് അഡ്മിഷൻ നടത്തുന്ന സമയക്രമം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾ www.polyadmission.org വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 8547005084, 9947889441, 9495513151.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story