Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരാജാക്കാട്...

രാജാക്കാട് സ്​റ്റേഷനിലെ നാല് പൊലീസുകാർക്ക് കോവിഡ്

text_fields
bookmark_border
അടിമാലി: രാജാക്കാട് പൊലീസ്​ സ്​റ്റേഷനിലെ നാല്​ സിവിൽ പൊലീസ്​ ഓഫിസർമാർക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുപോയി മടങ്ങിവന്ന 11 അംഗ സംഘത്തിലെ നാലുപേർക്കാണ് ബുധനാഴ്​ച നടത്തിയ ആൻറിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച​െതന്നാണ് വിശദീകരണം. എന്നാൽ, കോവിഡ് ലക്ഷണമുള്ളയാൾക്ക് നിർബന്ധിത ഡ്യൂട്ടി നൽകിയതുവഴി രോഗം പരന്നതാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ സ്​റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥർക്കും ആൻറിജൻ പരിശോധന നടത്തുമെന്നും സ്​റ്റേഷ​ൻെറ പ്രവർത്തനത്തെ ബാധിക്കാത്തതരത്തിൽ മറ്റ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നൽകുമെന്നും അധികൃതർ അറിയിച്ചു. അനിശ്ചിതകാല സത്യഗ്രഹത്തിന് ചെറുതോണിയിൽ തുടക്കം ചെറുതോണി: കർഷക​േദ്രാഹ നിയമങ്ങൾ പിൻവലിക്കണ​മെന്ന്​ ആവശ്യപ്പെട്ട്​ ഡൽഹിയിൽ നടക്കുന്ന കർഷക സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ ഇടതുപക്ഷ സംയുക്ത സമരസമിതി സംസ്ഥാനത്ത്​ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹങ്ങൾക്ക് ദേശീയ കർഷകദിനമായ ബുധനാഴ്​ച തുടക്കമായി. സംയുകത സമരസമിതി ജില്ല ചെയർമാൻ മാത്യു വർഗീസ്​ അധ്യക്ഷതവഹിച്ച യോഗം കേരള കർഷക യൂനിയൻ എം സംസ്ഥാന പ്രസിഡൻറ്​ റെജി കുന്നംകോട്ട് ഉദ്ഘാടനം ചെയ്തു. സി.​െഎ.ടി.യു സംസ്ഥാന വൈസ്​ പ്രസിഡൻറ്​ കെ.കെ. ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംയുക്ത സമരസമിതി ജില്ല കൺവീനർ എൻ.വി. ബേബി, നാഷ്നലിസ്​റ്റ്​ കിസാൻ സഭ കേന്ദ്രകമ്മിറ്റി അംഗം അനിൽ കൂവപ്ലാക്കൽ, കിസാൻ ജനത സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ജോസഫ്, കർഷക കോൺഗ്രസ്-എസ് സംസ്ഥാന കമ്മിറ്റി അംഗം അനിൽ രാഘവൻ, കർഷക യൂനിയൻ എം സംസ്​ഥാന കമ്മിറ്റി അംഗം ജോസ്​ കുഴികണ്ടം, ജനാധിപത്യ കർഷക യൂനിയൻ ജില്ല പ്രസിഡൻറ്​ ആർ.കെ. ഷംസുദ്ദീൻ, കർഷകസംഘം സംസ്​ഥാന കമ്മിറ്റി അംഗം റോമിയോ സെബാസ്​റ്റ്യൻ, കെ.എസ്​.കെ.എസ്​ ജില്ല സെക്രട്ടറി സച്ചിൻ ടോമി, ജില്ല പഞ്ചായത്ത് സെക്രട്ടറി, കെ.ജി. സത്യൻ, കിസാൻ സഭ ജില്ല വൈസ്​ പ്രസിഡൻറ്​ പി. ശിവൻ, നാഷ്നലിസ്​റ്റ്​ കിസാൻ സഭ സംസ്​ഥാന ട്രഷറർ സിനോജ് വള്ളാടി. ലോക് താന്ത്രിക് കർഷക ജനത ജില്ല കമ്മിറ്റി അംഗം സോമശേഖരൻ നായർ, കിസാൻസഭ നേതാക്കളായ ടി.സി. കുര്യൻ, ജോയി അമ്പാട്ട്, ജോയി വടക്കേടം, പി.പി.എസ്​. നെപ്പോളിയൻ, സി.എം. അസീസ്​, എം.വി. ബേബി, ഷിജോ തടത്തിൽ, തോമസ്​ കാരക്കാവയലിൽ എന്നിവർ സംസാരിച്ചു. TDL CHERUTHONY KARSHAKA SAMARAM ചെറുതോണിയിൽ സംഘടിപ്പിച്ച സത്യഗ്രഹം കർഷക യൂനിയൻ-എം സംസ്​ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story